കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍ ഇന്ത്യ ഇനി ബംഗാളി ഭാഷയിലും

Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്ത്യയിലെ നമ്പര്‍ വണ്‍ ബഹുഭാഷാ പോര്‍ട്ടലായ വണ്‍ഇന്ത്യ ഇനി മുതല്‍ ബംഗാളി ഭാഷയിലും (bengali.oneindia.com.) ലഭ്യമാകും. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഗുജറാത്തി ഭാഷകളില്‍ സൈറ്റ് ലഭ്യമാണ്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലേക്കും സൈറ്റിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ആദ്യപടിയാണിത്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയാണ് ബംഗാളി. രാജ്യത്തെ പ്രധാന ഭാഷകളിലെല്ലാം തന്നെ പോര്‍ട്ടലുകള്‍ കൊണ്ടു വരികയാണ് വണ്‍ഇന്ത്യയുടെ പ്രഖ്യാപിത നയം-വണ്‍ഇന്ത്യയുടെ ഉടമസ്ഥരായ ഗ്രെയിനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ശ്രീരാം ഹെബ്ബാര്‍ ആറിയിച്ചു.

Oneindia Bengali

എല്ലാ ബ്രൗസറിലും സൈറ്റ് ലഭ്യമാകുന്നതിനുവേണ്ടി റെസ്‌പോണ്‍സീവ് ഫോര്‍മാറ്റിലാണ് സൈറ്റ് വികസിപ്പിച്ചിട്ടുള്ളത്. യൂനികോഡ് ഫോണ്ടിലായതിനാല്‍ മൊബൈലിലും ടാബിലും ലാപ്‌ടോപ്പിലും ഡെസ്‌ക്‌ടോപ്പിലും കൃത്യമായ വായന സാധ്യമാകും.

വണ്‍ഇന്ത്യയുടെ ഭാഷാ പോര്‍ട്ടലുകള്‍ ഏപ്രില്‍ 2000ലാണ് ആരംഭിച്ചത്. ദാറ്റ്‌സ് മലയാളം എന്ന പേരിലായിരുന്നു വണ്‍ഇന്ത്യയുടെ മലയാളം പോര്‍ട്ടല്‍ ആദ്യം അറിയപ്പെട്ടിരുന്നത്.

English summary
India's leading online language portal Oneindia added a fresh feather to its crown with the launching of the Bengali portal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X