കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍ഇന്ത്യ മലയാളം അഡാപ്റ്റീവ് ഡിസൈനില്‍

  • By Neethu B
Google Oneindia Malayalam News

ബാംഗ്ലൂര്‍: ഡെസ്‌ക് ടോപ്പും മൊബൈലും അടക്കമുള്ള വ്യത്യസ്ത സ്‌ക്രീന്‍ സൈസുകളില്‍ സുഗമമായ വായന സാധ്യമാക്കുന്ന അഡാപ്റ്റീവ് ഡിസൈന്‍ ടെക്‌നോളജിയിലേക്ക് വണ്‍ഇന്ത്യ മലയാളവും. ആയാസരഹിതമായ മൊബൈല്‍ വായന ഇതിലൂടെ സാധ്യമാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഡെസ്‌ക് ടോപ്പില്‍ കാണുന്ന അതേ സൈറ്റു തന്നെ മൊബൈലിലും ലഭിക്കുമെന്നതാണ് ഈ മാറ്റം കൊണ്ടുള്ള ഏറ്റവും വലിയ നേട്ടം.

<strong>Also Read: വണ്‍ഇന്ത്യയ്ക്ക് സിഎംഎസ് ബി 'മാസ് മീഡിയ ഓഫ് ദ ഇയര്‍' അവാര്‍ഡ്</strong>Also Read: വണ്‍ഇന്ത്യയ്ക്ക് സിഎംഎസ് ബി 'മാസ് മീഡിയ ഓഫ് ദ ഇയര്‍' അവാര്‍ഡ്

ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷാ പോര്‍ട്ടലായ വണ്‍ഇന്ത്യ ഡോട്ട് കോം അതിന്റെ എല്ലാ പോര്‍ട്ടലുകളെയും പുതിയ സാങ്കേതിക രീതിയിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം അതിശയകരമായി വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പുതിയ വായനക്കാരെ കണ്ടെത്താന്‍ ഈ മാറ്റം പോര്‍ട്ടലിനെ കരുത്തേകും.

oneindia

ഇംഗ്ലീഷിനെ കൂടാതെ ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ വണ്‍ഇന്ത്യ പോര്‍ട്ടലുകള്‍ ലഭ്യമാണ്. രാജ്യത്തെ ഏറ്റവും വലിയ എന്റര്‍ടെയ്ന്‍മെന്റ് പോര്‍ട്ടലായ ഫില്‍മിബീറ്റ്, ബോള്‍ഡ് സ്‌കൈ(ലൈഫ് സ്‌റ്റൈല്‍), നാറ്റീവ് പ്ലാനറ്റ്(ട്രാവല്‍), ഗിസ്‌ബോട്ട്(ടെക്‌നോളജി), ഡ്രൈവ്‌സ്പാര്‍ക്(ഓട്ടോമൊബൈല്‍), ക്ലിക്(ക്ലാസിഫൈഡ്), ദാറ്റ്‌സ് ക്രിക്കറ്റ് എന്നിവ വണ്‍ഇന്ത്യ കുടുംബത്തില്‍ നിന്നുള്ള പ്രമുഖ സൈറ്റുകളാണ്.

2000ലാണ് വണ്‍ഇന്ത്യ മലയാളം സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. മലയാളത്തിലെ ആദ്യത്തെ പരിപൂര്‍ണ ന്യൂസ്‌പോര്‍ട്ടല്‍ കൂടിയായിരുന്നു ഇത്. പതിനാലു വര്‍ഷങ്ങള്‍ കൊണ്ട് രാജ്യത്തിനകത്തും പുറത്തും ഏറ്റവും സ്വീകാര്യതയുള്ള ന്യൂസ് പോര്‍ട്ടലുകളിലൊന്നായി വളരാന്‍ വണ്‍ഇന്ത്യയ്ക്ക് സാധിച്ചു.

English summary
Oneindia Malayalam website unveil its new adaptive design, which makes browsing on tablets and phones as easy as desktop.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X