വണ്‍ഇന്ത്യ റിയല്‍ എസ്റ്റേറ്റ് സെര്‍ച്ചിങിലേക്കും
ബാംഗ്ലൂര്‍: രാജ്യത്തെ നമ്പര്‍വണ്‍ ബഹുഭാഷാ പോര്‍ട്ടലായ വണ്‍ഇന്ത്യ പ്രൊപ്പര്‍ട്ടി സെര്‍ച്ച് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. വസ്തു വാങ്ങാനും വില്‍ക്കാനും വാടകയ്ക്കും തിരയുന്നവര്‍ക്ക് ഒരൊറ്റ വിന്‍ഡോയില്‍ ഇതിനുള്ള സൗകര്യമൊരുക്കുകയാണ് വണ്‍ഇന്ത്യ റിയല്‍ എസ്‌റ്റേറ്റ് കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. യുകെയിലെ ഏറ്റവും വലിയ അഞ്ചാമത്തെ വെബ്‌സൈറ്റായ നെസ്‌റ്റോറിയയുമായി സഹകരിച്ചാണ് ഈ പോര്‍ട്ടല്‍ ഒരുക്കുന്നത്.
ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ഏറ്റവും എളുപ്പത്തിലുള്ള സെര്‍ച്ചിങ് സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കീവേര്‍ഡുകള്‍ എന്റര്‍ ചെയ്യുന്നതിലൂടെ വിവിധ റിയല്‍ എസ്റ്റേറ്റ് സൈറ്റുകളില്‍ നിന്നുള്ള ലിസ്റ്റുകള്‍ ഉള്‍കൊള്ളുന്ന പേജ് കാണും. താല്‍പ്പര്യമുള്ള ഏത് ലിങ്കിലും ക്ലിക്ക് ചെയ്ത് ഉടമസ്ഥരുമായും ഏജന്റുമാരുമായും നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ലിസ്റ്റിങും കണ്ടെത്താന്‍ കഴിയുമെന്ന പ്രത്യേകതയുണ്ട്. ബ്രസീല്‍, യൂറോപ്പ്, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള റിയല്‍ എസ്റ്റേറ്റ് അറിയിപ്പുകള്‍ വണ്‍ഇന്ത്യയുടെ സൈറ്റില്‍ നിന്നും ലഭ്യമാകും.












Click it and Unblock the Notifications