കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണപര്യവേഷണം,ഇന്ത്യ-യുഎഇ സംയുക്തനിക്ഷേപം?

  • By Meera Balan
Google Oneindia Malayalam News

Veerappa Moily
ദില്ലി: എണ്ണ പര്യവേഷണ രംഗത്ത് ഒന്‍ജിസിയും യുഎഇ യിലെ മുബാദലയും സംയുക്തമായി നിക്ഷേപം നടത്താന്‍ സാധ്യത. കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയും യുഎഇ ഊര്‍ജ വിഭവ വകുപ്പ് മന്ത്രി സൊഹൈല്‍ മുഹമ്മദ് അല്‍ മസ്‌റൂയിയും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സംയുക്ത നിക്ഷേപത്തിനുള്ള സാധ്യത തെളിഞ്ഞത്.വികസ്വര രാഷ്ട്രങ്ങളിലെ പുതിയ പദ്ധതികളില്‍ സംയുക്തമായി നിക്ഷേപം നടത്താനാണ് ഇരു രാജ്യങ്ങളും പദ്ധതിയിടുന്നത്.

തിങ്കളാഴ്ച ദില്ലിയില്‍ നടന്ന പെട്രോടെക് യോഗത്തിലാണ് സംയുക്ത നിക്ഷേപത്തിനുള്ള താത്പര്യം യുഎഇ പ്രകടിപ്പിച്ചത്. രാജസ്ഥാനിലെയും ആന്ധ്രാപ്രദേശിലേയും പുതിയെ പെട്രോകെമിക്കല്‍ പദ്ധതികളില്‍ പങ്കാളികളാകാനുള്ള താത്പര്യവും യുഎഇ പ്രതിനിധി സംഘം അറിയിച്ചു

ലിബിയന്‍ ഓയില്‍ ആന്റ് ഗ്യാസ് വകുപ്പ് മന്ത്രി ഡോ അബ്ദുള്‍ബാരി എ ഓറോസിയുമായി ക്രൂഡ് ഓയില്‍ ഇറക്കുമതിയെപ്പറ്റിയും വീരപ്പ മൊയ്‌ലി ചര്‍ച്ച നടത്തി്. ക്രൂഡ് ഓയില്‍ ഇറക്കുമതി രംഗത്ത് ഇന്ത്യയുമായുള്ള സഹകരണം വര്‍ധിപ്പിയ്ക്കുമെന്ന് ലിബിയന്‍ മന്ത്രി പറഞ്ഞു.

English summary
ONGC and Mubadala of UAE to join hands for investment in upstream projects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X