കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം മറന്നേക്കൂ, പ്രവാസികള്‍ക്കിനി 'ഗൂഗിള്‍ ഡ്യൂവോ' തുണ

  • By Sandra
Google Oneindia Malayalam News

കാലിഫോര്‍ണിയ: വീഡിയോ കോളിംഗിനുള്ള തടസ്സങ്ങള്‍ എല്ലാം മറന്നേക്കൂ. പുതിയ ആപ്ലിക്കേഷനുമായി ഗൂഗിള്‍ വരുന്നു. നിലവിലെ വീഡിയോ കോളിംഗ് ആപ്ലിക്കേഷനുകളായ മൈക്രോസോഫ്റ്റിന്റെ സ്‌കൈപ്പിനും ഫെയ്‌സ്ബുക്ക് മെസ്സഞ്ചറിനും വെല്ലുവിളിയായിട്ടാണ് ഗൂഗിള്‍ ഡ്യൂവോ എന്ന് പേരിട്ടിട്ടുള്ള പുതിയ ആപ്പ് പുറത്തിറക്കുന്നത്.

നര്‍ത്തകിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു, പാര്‍ട്ടി സംഘടിപ്പിച്ചതും സംശയാസ്പദം!!നര്‍ത്തകിയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു, പാര്‍ട്ടി സംഘടിപ്പിച്ചതും സംശയാസ്പദം!!

മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്ന ആപ്ലിക്കേഷന്‍ ഇപ്പോഴാണ് പുറത്തിറക്കുന്നത്. ആപ്പിള്‍, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സൗജന്യമായി പുറത്തിറക്കിയിട്ടുള്ള ആപ്ലിക്കേഷന്‍ ഉടന്‍ തന്നെ കൂടുതല്‍ പേരിലേക്ക് എത്തും. ഇന്റര്‍നെറ്റ് കണക്ഷനുസരിച്ച് വീഡിയോയുടെ റെസല്യൂഷനില്‍ വ്യത്യാസം വരുമെങ്കിലും വീഡിയോ കോളുകള്‍ക്ക് എന്‍ക്രിപ്റ്റ് ചെയ്യുമെന്ന പ്രത്യേകതയുണ്ട്. കോണ്ടാക്ട് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും വിളിക്കാം. മറ്റൊരാളുമായി വീഡിയോ കോള്‍ ചെയ്യാന്‍ മൊബൈല്‍ നമ്പര്‍ മാത്രമാണ് ആപ്പില്‍ നല്‍കേണ്ടത്. വീഡിയോ കോളിനായി ആപ്പില്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യുക മാത്രമാണ് ചെയ്യേണ്ടത്.

duo-16

ഗൂഗിളിന്റെ ഹാംഗ് ഔട്ടില്‍ 2013 മുതല്‍ വീഡിയോ കോളിംഗ് ഫീച്ചര്‍ ലഭ്യമാണ്. എന്നാല്‍ ഡ്യൂവോ സര്‍വ്വീസ് ബിസിനസ് മീറ്റിംഗുകള്‍ക്കായി ഉപയോഗിപ്പെടുത്താനുള്ള തന്ത്രമാണ് ഗൂഗിളിന്റേത്. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആപ്ലിക്കേഷന്‍ ലോകവ്യാപകമായി ലഭ്യമായിത്തുടങ്ങും. ആന്‍ഡ്രോയ്ഡിലും ഐഒഎസ് ആപ്ലിക്കേഷനിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ വൈഫൈ കണക്ഷനിലാണങ്കെില്‍ കൂടുതല്‍ സൗകര്യത്തോടെ സംസാരിക്കാമെന്ന് കമ്പനി വ്യക്തമാക്കുന്നു.

English summary
Google launches video chat app,named Duo. No need to keep special list of friend to video chat, available in Android, iOS platforms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X