കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മാര്‍ട്ട് ഫോണ്‍ സെല്‍ഫികളെ പുനര്‍നിര്‍വചിച്ച് ഓപ്പോ ജൈത്ര യാത്ര തുടരുന്നു

  • By Desk
Google Oneindia Malayalam News

കഴിഞ്ഞ അഞ്ച് വര്‍ഷമായി സെല്‍ഫി-സ്മാര്‍ട്ട് ഫോണുകള്‍ വിപണി കീഴടക്കി മുന്നേറുകയാണ്. മികച്ച ഫ്രെന്റ് ക്യാമറയുമായി പുതിയ കമ്പനികള്‍ വരുന്നത് അതിന്റെ തെളിവാണ്. ഇന്ന് സെല്‍ഫിയ്ക്കായുള്ള സ്മാര്‍ട്ട് ഫോണുകള്‍ രണ്ട് ഫ്രന്റ് ക്യാമറകളുമായാണ് വിപണയിലിറങ്ങുന്നതു തന്നെ.

oppo1

മറ്റുള്ളവര്‍ക്ക് മുമ്പില്‍ നമ്മളെ എക്‌സ്പ്രസ് ചെയ്യാനുള്ള നമ്മുടെ താല്‍പര്യം വര്‍ധിക്കുന്നതിന് അനുസരിച്ച് സ്മാര്‍ട്ട് ഫോണ്‍ ക്യാമറകളുടെ ലോകവും വളരുകയാണ്. ആളുകളുടെ ഈ ആവശ്യം മനസിലാക്കിയാണ് ചൈനീസ് കമ്പനിയായ ഓപ്പോ സെല്‍ഫിയ്ക്കായുള്ള സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മ്മിക്കുന്നതില്‍ സഹായിക്കുന്നത്‌.

സമീപ വര്‍ഷങ്ങളില്‍ ഒപ്പോ ഇന്ത്യയിലെ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളില്‍ ഒന്നായി മാറിയിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്താകമാനവും.

നേരത്തെ 2013ലാണ് ഒപ്പോ എന്‍1 പതിപ്പില്‍ ലോകത്തിലെ ആദ്യത്തെ കറങ്ങുന്ന 13 എംപി ക്യാമറ പുറത്തിറക്കുന്നത്. ക്യാമറയുടെ മുമ്പിലും പിറകിലുമുള്ള സ്നാപ്പര്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കാനുള്ള സംവിധാനമാണ് ഇതിലുള്ളത്. ഇതിന് ശേഷം ഒപ്പോ പുറത്തിറക്കുന്നതാണ് എന്‍3 പതിപ്പിലുള്ള ക്യാമറ. 16 എംപി റൊട്ടേറ്റിംഗ് ക്യാമറയുടെ പ്രധാന ആകര്‍ഷണം ക്യാമറയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന എടുത്തുകൊണ്ടു നടക്കാവുന്ന റിമോര്‍ട്ട് കണ്‍ട്രോളാണ്.

oppo2

2012 ലാണ് ഓപ്പോ യു701 അവതരിപ്പിക്കുന്നത്. ബില്‍റ്റ് ഇന്‍ ബ്യൂട്ടിഫിക്കേഷന്‍ ടെക്‌നോളജിയുള്ള ബ്യൂട്ടി 1.0 ആയിരുന്നു അതിന്റെ സവിശേഷത. ഇതിന്റെ നാലാം പതിപ്പായ ബ്യൂട്ടിഫൈ 4.0 യില്‍ എന്‍ഹാന്‍സ്‌മെന്റ്, നാച്ചുറല്‍ സ്‌കിന്‍ എഫക്ട് തുടങ്ങിയതെല്ലാം ഉണ്ടായിരുന്നു. ഓപ്പോയുടെ അഡ്വാന്‍്‌സ് പ്രൊസസിംഗ് ആല്‍ഗരിതവും ഇന്റലിജെന്റ് ബ്യൂട്ടിഫിക്കേഷന്റെ ഏഴ് ലെവലും ടു സ്‌കിന്‍ ടോണ്‍ മോഡ്‌സും വലിയ മാറ്റം തന്നെയാണ് കൊണ്ടു വന്നത്. പിന്നെ കണ്ടത് ഓപ്പോയുടെ കാലമായിരുന്നു. സോഫ്റ്റ് വെയറിന് പുറമെ ആര്‍ ആന്റ് ഡി ഹാര്‍ഡ് വെയറിലും ഓപ്പോ നിക്ഷേപം നടത്തിയിട്ടുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ക്യാമറയുടെ കോറിനെ തന്നെ മെച്ചപ്പെടുത്താന്‍ ഓപ്പോ ശ്രമങ്ങള്‍ നടത്തുന്നു. ഇതെല്ലാം ഓപ്പോയെ മാര്‍ക്കറ്റില്‍ റെക്കോര്‍ഡ് കുതിപ്പിലേക്കാണ് നയിച്ചത്.

oppo3

ഇതിന് പുറമെ, ഒപ്പോ എഫ്. 7നെ സെല്‍ഫി മേഖലയില്‍ വ്യത്യസ്തമാക്കുന്നത് അതിന്റെ എ.ഐ 2.0 ബ്യൂട്ടിഫിക്കേഷന്‍ കഴിവുകളാണ്. അത് വളരെ വിദഗ്ദമായും സൂക്ഷ്മമായും നിങ്ങളുടെ സ്‌കിന്‍, മുടി, കണ്ണ് എന്നിവയെ ഭംഗിയുള്ളതാക്കുന്നു.

വിപുലമായ ഡാറ്റാസെറ്റിനെ ആശ്രയിച്ച് നിങ്ങളുടെ തൊലിയുടെ നിറം, വയസ് തുടങ്ങിയവയെ പരിഗണിച്ചാണ് നിങ്ങളുടെ ഫോട്ടോ നിങ്ങളെപ്പോലെ ഭംഗിയുള്ളതാക്കിത്തീര്‍ക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എഡിറ്റിംഗ് , ആല്‍ബം ആപ്ലിക്കേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള ഫീച്ചറുകളുമായാണ് ഈ ഫോണ്‍ പുറത്തിറക്കുകയെന്നാണ് പ്രവചനം.കവര്‍ ഷോട്ട്, എആര്‍ (ആഗ്നമെന്റ്ഡ് റിയാലിറ്റി) സ്റ്റിക്കറുകള്‍ എന്നിവയാണ് എഫ് 7ന്റെ പുതിയ സവിശേഷതകള്‍.

കവര്‍ ഷോട്ട് ഫീച്ചറിലൂടെ ഉപഭോക്താവിന് കളര്‍ സാറ്റ്വറേഷന്‍, കളറിന്റേയും തുണിയുടേയും എന്‍ഹാന്‍സിംഗ്, ബൗക്ക്ഗ്രൗണ്ട് തുടങ്ങിയതൊക്കെ ടച്ച് അപ്പ് ചെയ്യാം. കൂടാതെ എആര്‍ സ്റ്റിക്കറുകള്‍ സ്‌നാപ്പ് ചാറ്റിലേതു പോലെ സെല്‍ഫികളെ റാബിറ്റിനെ പോലെയോ മൂവി സ്റ്റാറിനേയോ പോലെ ആക്കും. അതായത് തങ്ങളുടെ എഫ്7ലൂടെ ഓപ്പോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതു രീതികളെ തന്നെ മാറ്റിയെഴുതുന്നു. 6.23 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ, സൂപ്പര്‍ ഫുള്‍ സ്‌ക്രീന്‍ 2.0 പാനലും ഇതിന്റെ സവിശേഷതയാണ്. വായിക്കാനും ഗെയിമുകളിക്കാനുമെല്ലാം മികച്ചതാണിത്. കൈയ്ക്കുള്ളില്‍ ഒതുങ്ങുകയും ചെയ്യും. സോളാര്‍ റെഡ്, സ്റ്റാറി ബ്ലൂ, മൂണ്‍ലൈറ്റ് സില്‍വര്‍ എന്നീ കളറുകളിലാണ് എഫ് 7 ഇറങ്ങുന്നത്. 128 ജിബിയുടെ സ്‌പെഷ്യല്‍ എഡിഷനും പുതു അനുഭവം പകരുന്നു.

പുതിയ ഓപ്പോ എഫ്7ന്റെ വിലയും ലഭ്യതയും സംബന്ധിച്ച വിവരങ്ങളുടെ ഔദ്യോഗിക ലോഞ്ചിങ്ങിനായി കാത്തിരിക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റ്‌സിനും വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ.

40ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളും: എയര്‍ടെല്ലില്‍ കിടിലന്‍ പ്രീ പെയ്ഡ് ഓഫര്‍40ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്സ് കോളും: എയര്‍ടെല്ലില്‍ കിടിലന്‍ പ്രീ പെയ്ഡ് ഓഫര്‍

English summary
oppo journey towards redefining selfies in smartphones
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X