കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറഞ്ഞ സമയം ഇന്നത്തോടെ തീര്‍ന്നു, പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ പെടുന്നത് ഇങ്ങനെയായിരിക്കും

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് വ്യക്തികളുടെ പാന്‍ കാര്‍ഡ് സമര്‍പ്പിക്കാനുള്ള അവസരം ഇന്നത്തോടെ പൂര്‍ത്തിയാകും. ബ്ലാക്ക് മണിയ്ക്കും ടാക്‌സ് വെട്ടിപ്പിനെതിരെയും പോരാടുന്നതിനായി...

  • By Akhila
Google Oneindia Malayalam News

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് വ്യക്തികളുടെ പാന്‍ കാര്‍ഡ് സമര്‍പ്പിക്കാനുള്ള അവസരം ഇന്നത്തോടെ പൂര്‍ത്തിയാകും. ബ്ലാക്ക് മണിയ്ക്കും ടാക്‌സ് വെട്ടിപ്പിനെതിരെയും പോരാടുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ബാങ്കുകളിലും പോസ്റ്റോഫീസുകളിലും സേവിംഗ്‌സും അക്കൗണ്ടുകളുള്ള എല്ലാവരും പാന്‍കാര്‍ഡ് ഫെബ്രുവരി 28ന് മുമ്പ് അക്കൗണ്ടുമായി ബന്ധപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

മാര്‍ച്ച് ഒന്ന് മുതല്‍ പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. പാന്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് ഫോറം 60 പ്രകാരമുള്ള സത്യവാങ്മൂലം നല്‍ലകണം. ഇങ്ങനെ ചെയ്യാത്ത പക്ഷം അക്കൗണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പുതിയ നിര്‍ദ്ദേശം ജന്‍ധന്‍ അക്കൗണ്ട് പോലുള്ള ലഘു സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ബാധകമല്ല.

pan-card

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ നവംബര്‍ ഒമ്പത് വരെയുള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാനും ആദായ നികുതി വകുപ്പ് ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നവംബര്‍ ഒമ്പതിന് ശേഷമുള്ള നിക്ഷേപങ്ങളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആദായ നികുതി വകുപ്പ് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. പണമിടപാട് സുഗമമാക്കുന്നതിനാണ് പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതെന്നാണ് വിശദീകരണം.

നിലവില്‍ ടാന്‍ നമ്പര്‍(ടാക്‌സ് ഡിഡക്ഷന്‍ ആന്റ് കളക്ഷന്‍ നമ്പര്‍) സര്‍ക്കാര്‍ ഓഫീസുകളിലെ പണമിടപാടുകള്‍ക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ ഓഫീസുകള്‍ക്ക് എങ്ങനെയാണ് പാന്‍ കാര്‍ഡ് എടുക്കേണ്ടതെന്ന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാത്തത് ഉദ്യോഗസ്ഥരില്‍ ആശയകുഴപ്പം സൃഷ്ടിച്ചിരുന്നു.

English summary
PAN card must for all bank account holders by February 28.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X