തെരുവുനായ ആക്രമണത്തിനിടെ വീണു, തലച്ചോറിൽ രക്തസ്രാവം ; പ്രമുഖ വ്യവസായി അന്തരിച്ചു
ന്യൂഡൽഹി : വാഗ് ബക്രി ടീ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ പരാഗ് ദേശായി മരണത്തിന് കീഴടങ്ങി. 49 വയസായിരുന്നു. തെരുവു നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷ നേടാനായി ഓടുന്നതിനിടെ ഇദ്ദേഹം നിലത്ത് വീഴുകയായിരുന്നു. വീഴ്ച്ചയിലുള്ള ആഘാതത്തിൽ മസ്തിഷ്കത്തിൽ രക്തസ്രാവമുണ്ടായി. വീഴ്ച്ചയെത്തുടർന്ന് ഗുരുതര പരിക്കുകളോടെ പരാഗ് ദേശായിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വീടിനു സമീപത്തു വച്ച് കഴിഞ്ഞയാഴ്ച്ചയാണ് ഇദ്ദേഹത്തിന് തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. വീഴ്ച്ചയിൽ തലയ്ക്കാണ് ഇദ്ദേഹത്തിന് ഗുരുതര പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ കമ്പനി ഇൻസ്റ്റഗ്രാമിലൂടെയാണ് മരണ വാർത്ത പങ്കുവച്ചത്. 'നമുക്ക് ഏറ്റവും പ്രിയപ്പെട്ട പരാഗ് ദേശായിയുടെ മരണം വ്യസനസമേതം അറിയിക്കുന്നു' എന്ന് കമ്പനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ നാലാം തലമുറയിൽ തുടരുന്ന ബിസിനസുകാരനാണ് പരാഗ് ദേശായി. യുഎസ്എയിലെ ന്യൂയോർക്കിലുള്ള ലോംഗ് ഐലൻഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഇദ്ദേഹം എം ബി എ നേടിയത്. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ ബോർഡിലെ രണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാരിൽ ഒരാളാണ് പരാഗ് ദേശായി.
1995 ൽ തന്റെ കുടുംബ ബിസിനസിലേക്ക് പരാഗ് ദേശായി ഇറങ്ങിച്ചെല്ലുമ്പോൾ കമ്പനിയുടെ വരുമാനം 100 കോടി രൂപയിൽ താഴെയായിരുന്നു. പിന്നീട് അഹമ്മദാബാദിന് പുറത്ത് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ചുമതല ദേശായി ഏറ്റെടുത്തു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ buytea.com എന്ന ആശയം അവതരിപ്പിച്ചത് ഇദ്ദേഹമണ്. പിൽക്കാലത്ത് ഗ്രൂപ്പിന്റെ സെയിൽസ്, മാർക്കറ്റിംഗ്, കയറ്റുമതി വിഭാഗവും പരാഗ് ദേശായി ഏറ്റെടുത്തു.
1892 ൽ ആണ് നരൻദാസ് ദേശായി വാഗ് ബക്രി ഗ്രൂപ്പ് സ്ഥാപിയ്ക്കുന്നത്. ഇന്ന് 50 ദശലക്ഷം കിലോ ചായപ്പൊടി വിൽക്കുന്ന, 2,000 കോടിയിലധികം വിറ്റുവരവുള്ള ഇന്ത്യയിലെ ഒരു കമ്പനിയാണിത്. ഇന്ത്യയിൽ 24 സംസ്ഥാനങ്ങളിൽ ഇവർ ചായപ്പൊടി വിൽക്കുന്നുണ്ട്. 60 രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉൽപ്പന്നം കയറ്റുമതി ചെയ്യുന്നു.
പരാഗ് ദേശായിയുടെ വരവോടെയാണ് വാഗ് ബക്രി ടീ ഗ്രൂപ്പ് ഇത്രയും വിജയം കൈവരിയ്ക്കുന്നത്. ഇന്ത്യയിലുടനീളം 70 ലധികം ടീ ലോഞ്ചുകളും ടീ വേൾഡുകളും ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്. കമ്പനിയ്ക്ക് ഇന്നത്തെക്കാലത്ത് ആവശ്യമായ ഇ-കൊമേഴ്‌സ്, സോഷ്യൽ, ഡിജിറ്റൽ മീഡിയ സാന്നിധ്യവും പരാഗ് ഉറപ്പു വരുത്തി.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഉൾപ്പെടെ നിരവധി വ്യവസായ പ്ലാറ്റ്‌ഫോമുകളിൽ അദ്ദേഹം സജീവമായി തുടർന്നു. ഫോർബ്‌സ് ഇന്ത്യയുടെ റിപ്പോർട്ടുകൾ പ്രകാരം ടാറ്റയ്ക്കും ഹിന്ദുസ്ഥാൻ യുണിലിവറിനും (എച്ച്‌യുഎൽ) ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ പാക്കേജ്ഡ് ടീ കമ്പനിയാണ് വാഗ് ബക്രി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications