ബാങ്കുകളെ പറ്റിച്ച് മുങ്ങല്‍ നടപ്പില്ല: കര്‍ശന നിര്‍ദേശങ്ങളുമായി ധനകാര്യമന്ത്രാലയം
ദില്ലി: രാജ്യത്തെ വായ്പാ തട്ടിപ്പുകാരെ പിടികൂടാനുള്ള നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. 50 കോടിയ്ക്ക് മുകളിലുള്ള ബാങ്ക് വായ്പകള്‍ക്ക് പാസ്പോര്‍ട്ട് വിവരങ്ങള്‍ ബാങ്കുകള്‍ക്ക് നല്‍കണമെന്ന ചട്ടമാണ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. സാമ്പത്തിക തട്ടിപ്പ് നടത്തി കുറ്റവാളികള്‍ രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത്തരം കുറ്റവാളികള്‍ക്കെതിരെ ബാങ്കുകള്‍ക്ക് എളുപ്പം നടപടി സ്വീകരിക്കുന്നതിന് സഹായിക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ നീക്കമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ശനിയാഴ്ച വ്യക്തമാക്കിയത്.
രാജ്യത്തെ ബാങ്കുകളില്‍ നിന്ന് 50 കോടിയ്ക്ക് മുകളിലുള്ള തുക വായ്പയെടുക്കുന്നവരില്‍ നിന്ന് പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുന്നത് നിര്‍ബന്ധമാക്കിയതായി ഫിനാന്‍ഷ്യല്‍ സര്‍വീസ് സെക്രട്ടറി രാജീവ് കുമാറാണ് ട്വീറ്റ് ചെയ്തത്. സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ഉടന്‍ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ 50 കോടി രൂപയ്ക്ക് മുകളിലുള്ള തുക വായ്പയെടുത്തവരുടെ പാസ്പോര്‍ട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 45 ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.

സമയാധിഷ്ഠിതമായ നടപടികള്‍ക്ക്
ബാങ്ക് വായ്പാ തട്ടിപ്പുകാരുടെ പാസ്പോര്‍ട്ട് വിവരങ്ങളുടെ അഭാവത്തില്‍ ഇവര്‍ക്കെതിരെ സമയാധിഷ്ഠിതമായി നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന എന്ന പ്രതിസന്ധിയാണ് പരിഹരിക്കപ്പെടുക. നീരവ് മോദി, മെഹുല്‍ ചോക്സി, വിജയ് മല്യ, ജറ്റിന് മേത്ത തുടങ്ങിയ വലിയ സാമ്പത്തിക തട്ടിപ്പുകാര്‍ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാതെ രാജ്യം വിട്ടതോടെയാണ് സര്‍ക്കാര്‍ നടപടി ശക്തമാക്കിയിട്ടുള്ളത്. കുറ്റവാളികള്‍ രാജ്യം വിടുന്നതോടെ വായ്പനല്‍കിയ തുക ബാങ്കുകള്‍ക്ക് തിരിച്ചെടുക്കുന്നതിന് പിടിച്ചെടുക്കാന്‍ കഴിയാറില്ല.

ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്സ് ബില്ല്
കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര മന്ത്രിസഭാ യോഗം സാമ്പത്തിക തട്ടിപ്പുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അനുമതി നല്കുന്ന ലഭിച്ച ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്സ് ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. ഈ ബില്ലിലും വായ്പയെടുക്കുന്നവരുടെ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ സമര്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കിയതായി സൂചനകളുണ്ട്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കേന്ദ്രീകരിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സാഹചര്യത്തിലാണ് സർക്കാർ നിലപാട് കടുപ്പിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 12, 700 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയും കുടുംബാംഗങ്ങളും രാജ്യം വിട്ടതിന് പിന്നാലെയാണ് സാമ്പത്തിക തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്ക് ഒരുങ്ങുന്നത്.

സ്വത്തുക്കള്‍ വിറ്റ് നടപടി
നീരവ് മോദിയെപ്പോലെ കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിടുന്ന സാമ്പത്തിക കുറ്റവാളികളുടെ സ്വത്തുകള്‍ വിറ്റ് കടം വീട്ടുന്നതിനുള്ള അനുമതി നല്‍കുന്നതാണ് ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്സ് ബില്ല്. നൂറ് കോടിയിലധികം വീട്ടാത്ത കടമുള്ളവരുടെ കാര്യത്തിലും ഈ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഈ നിയമം ബാധകമായിരിക്കും. നേരത്തെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ അധികാരം നല്‍കുന്നതാണ് ഈ ബില്ല്.

250 കോടിയ്ക്ക് മുകളില്‍ ബാങ്ക് വായ്പ
ഇന്ത്യന്‍ ബാങ്കിംഗ് മേഖലയെ ശുദ്ധീകരിക്കുന്നതിനായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് ധനകാര്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ള 50 കോടിയ്ക്ക് മുകളിലുള്ള തുക വായ്പയെടുത്തവരെക്കുറിച്ച് അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ചട്ടം ലംഘിച്ച് വായ്പ അനുവദിച്ച സംഭവങ്ങള്‍ക്ക് പുറമേ 250 രൂപയ്ക്ക് മുകളിലുള്ള ബാങ്ക് വായ്പയെടുത്തവരെ നിരീക്ഷിക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

തട്ടിപ്പ് നടത്തി മുങ്ങിയാല്‍ പിടിവീഴും
രാജ്യത്തെ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയവരെ വിടുന്നവരെ കണ്ടെത്താൻ ഇന്റലിജൻസ് ഏജന്‍സികളെ സഹയിക്കുന്നതിന് വേണ്ടിയാണ് സർക്കാര്‍ ഇത്തരമൊരു നീക്കത്തിന് ഒരുങ്ങുന്നത്. തട്ടിപ്പുകൾ കണ്ടെത്തുന്നതോടെ ബാങ്കുകൾക്ക് ഈ രേഖകൾ രഹസ്യാന്വേഷണ ഏജന്‍സികൾക്ക് കൈമാറാനും കഴിയും. ഇത്തരത്തില്‍ അന്വേഷണത്തിന് സഹായിക്കുന്നതിന് ഇത് ഉപകരിക്കുമെന്നാണ് സർക്കാര്‍ വിലയിരുത്തുന്നത്. രാജ്യത്തെ മുൻനിര ബാങ്കുകൾ കോടികളുടെ സാമ്പത്തിക തട്ടിപ്പിന് ഇരയായ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാർ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെയുള്ള നടപടികൾ ശക്തമാക്കുന്നത്
പുരുഷന് പ്രണയമെങ്കില്‍ ശരീര ഭാഷയിലറിയാം! മേടം രാശിക്കാര്‍ പ്രണയമറിയിക്കാന്‍ വ്യത്യസ്തത കണ്ടെത്തും!
മാര്‍ച്ചില്‍ ജനിക്കുന്നവര്‍ ബന്ധങ്ങളിൽ അര്‍പ്പണബോധം സൂക്ഷിക്കുന്നവര്‍: നിങ്ങളറിയേണ്ട കാര്യങ്ങൾ