കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്താകെ പേയ്മെന്‍റ് ബാങ്കുകള്‍ വരുന്നു, അറിയേണ്ടതെല്ലാം

  • By Meera Balan
Google Oneindia Malayalam News

ബാങ്കിംഗ് മേഖലയില്‍ പുതിയ വിപ്ളവത്തിന് തുടക്കമിട്ട് രാജ്യത്താകെ പേയ്‌മെന്റ് ബാങ്കുകള്‍ വരുന്നു. മറ്റ് ബാങ്കുകളുടെ ഒരു ചെറിയ പതിപ്പ് എന്ന് വേണമെങ്കില്‍ നമുക്കി പേയ്‌മെന്‍റ് ബാങ്കുകളെ പറയാം. അതായത് വളരെ ചുരുങ്ങിയാ കാര്യങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഒരു കുഞ്ഞന്‍ ബാങ്ക്. സാധാരണക്കാര്‍ക്കാണ് ഇത് ഏറ്റവും പ്രയോജനകരമാവുക. പണമടയ്ക്കാനും, എടിഎം കാര്‍ഡിനും അക്കൗണ്ട് തുറക്കാനുമൊക്കെ കുഞ്ഞന്‍ ബാങ്കുകള്‍ സഹായകമാകും. പേയ്‌മെന്‍റ് ബാങ്കുകള്‍ തുടങ്ങുന്നതിന് വേണ്ടിയുള്ള അന്തിമ നിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ പുറത്ത് വിട്ടു.

ഇന്ത്യക്കാര്‍ നടത്തുന്ന നോണ്‍ ഫിനാന്‌സിംഗ് കമ്പനീസ്, കോര്‍പറേറ്റ് ബിസിസ്, മൊബൈല്‍ ടെലിഫോണ്‍ കമ്പനികള്‍, സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍സ്, റിയല്‍ സെക്ടര്‍ കോര്‍പ്പറേറ്റീവ്‌സ് എന്നിവര്‍ക്കൊക്കെ പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സിനായി അപേക്ഷിയ്ക്കാം. പേരില്‍ ബാങ്ക് തന്നെയാണെങ്കിലും പണം കടം കൊടുക്കാന്‍ പേയ്‌മെന്റ് ബാങ്കുകള്‍ക്ക് കഴിയില്ല. എന്നാല്‍ പണം സ്വീകരിയ്ക്കുന്നതിന് തടസമില്ല.

RBI

എന്താണ് പേയ്‌മെന്റ് ബാങ്ക്?

പൂര്‍ണമായും ഒരു ബാങ്ക് എന്ന് നമുക്ക് പെയ്‌മെന്‍റ് ബാങ്കിനെ പറയാന്‍ പറ്റില്ല. കാരണം ഈ ബാങ്കില്‍ നിന്ന് നമുക്ക് പണം കടമെടുക്കാന്‍ പറ്റില്ല. എന്ന് കരുതി നിരാശരാകേണ്ട ആവശ്യവും ഇല്ല. നമ്മുടെ പണം ഈ ബാങ്കില്‍ നിഷേക്ഷിയ്ക്കാം. സുരക്ഷിതമായി. വലിയ ബാങ്കുകളുടെ ഒരു ചെറിയ പതിപ്പ്. നല്ല മൂലധനം ഉണ്ടെങ്കില്‍ മാത്രമേ പേയ്മെന്‍റ് ബാങ്ക് തുടങ്ങാനാവൂ. എന്നാല്‍ പരമാവധി ഒരുലക്ഷം രൂപവരെയേ നമുക്ക് ഈ ബാങ്കില്‍ നിക്ഷേപിയ്ക്കാനാവൂ. തീര്‍ത്തും സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് പേയ്മെന്‍റ് ബാങ്കിന്‍റെ രൂപീകരണത്തിന് പിന്നില്‍

പേയ്‌മെന്റ് ബാങ്ക് നല്‍കുന്ന സേവനങ്ങള്‍

1. നിക്ഷേപങ്ങള്‍ സ്വീകരിയ്ക്കുക

2. ഒരു നിക്ഷേപകനില്‍ നിന്ന് പരമാവധി 100,000 രൂപവരെയാണ് കുഞ്ഞന്‍ ബാങ്കുകള്‍ക്ക് സ്വീകരിയ്ക്കാന്‍ കഴിയുക.

3. എടിഎം കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും നല്‍കും

4. വിദേശത്ത് നിന്നുള്ള പണമടയ്ക്കലും പേയ്‌മെന്‍റ് ബാങ്കിലൂടെ നടത്താം. അതായത് ഗള്‍ഫില്‍ നിന്നും മറ്റും പ്രിയപ്പെട്ടവരുടെ പണമെത്തുമ്പോള്‍ ബാങ്കില്‍ പോകേണ്ട ആവശ്യമില്ല. പേയ്‌മെന്റ് ബാങ്കില്‍ പോയി വളരെ എളുപ്പത്തില്‍ പണം മാറാം. ബാങ്കിലെ തിരക്ക് ഒഴിവാക്കുകയും ചെയ്യാമല്ലോ.

5. മ്യൂച്വല്‍ ഫണ്ട് വിതരണം, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ തുക വിതരണം എന്നിവയും പേയ്‌മെന്റ് ബാങ്കുകള്‍ക്ക് നടത്താം

6. എസ്ബിഐയും ഐഒബി ബാങ്ക് എന്നിവയ്ക്കുള്ള പോലെ കുഞ്ഞന്‍ ബാങ്കുകള്‍ക്കും എടിഎം ബ്രാഞ്ച് തുടങ്ങാം.

7. മണി ട്രാന്‍സ്ഫറിന് വേണ്ടി സ്വീകരിയ്ക്കുന്ന പണത്തിന് പരിധിയില്ല

8. നൂറുകോടിയോട് അടുത്ത് മൂലധനം വേണം കുഞ്ഞന്‍ ബാങ്കുകള്‍ക്ക് പ്രവര്‍ത്തനം തുടങ്ങാന്‍.

കുഞ്ഞന്‍ ബാങ്കുകളെ ഇക്കാര്യങ്ങള്‍ക്ക് ആശ്രയിക്കാന്‍ പറ്റില്ല

1. പണം കടം കൊടുക്കാന്‍, വായ്പ നല്‍കാനൊന്നും കുഞ്ഞന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല

2. എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ സ്വീകരിയ്ക്കാനുള്ള അവകാശവും പേയ്‌മെന്‍റ് ബാങ്കുകള്‍ക്കില്ല

3, ക്രെഡിറ്റ് കാര്‍ഡ് നല്‍കാന്‍ പറ്റില്ല

ചുരുക്കത്തില്‍ ചെറുകുടെ കച്ചവടക്കാര്‍, സാധാരണക്കാര്‍, വീട്ടമ്മമാര്‍ എന്നിവര്‍ക്ക് ഏറെ പ്രയോജനകരമാകും ഇത്തരം ബാങ്കുകള്‍. നൂറുകണക്കിന് ബാങ്കുകളാണ് ഇത്തരത്തില്‍ രാജ്യത്ത് തുറക്കാന്‍ പോകുന്നത്.

English summary
The Reserve Bank of India released its final guidelines for the setting up of payments banks in the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X