കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേടിഎമ്മും യുപിഐയും കൈകോര്‍ക്കുന്നു; ശ്രമം ഭീം ആപ്പിന് വെല്ലുവിളി ഉയര്‍ത്താന്‍!!

പേയ്‌മെന്റ് ബാങ്കിന്റെ സേവനങ്ങള്‍ക്ക് വേണ്ടിയാണ് ഈ നീക്കമെന്ന് പേടിഎം വ്യക്തമാക്കി

  • By Sandra
Google Oneindia Malayalam News

ദില്ലി: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഉപയോക്താക്കളെ മൊബൈല്‍ വാലറ്റിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നതിനായി ഇ വാലറ്റ് സര്‍വ്വീസായ പേടിഎം നിരവധി ഫീച്ചറുകളാണ് ആരംഭിച്ചത്. ഇതിനൊടുവിലാണ് പേടിഎം നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ആരംഭിച്ച സര്‍ക്കാര്‍ പ്ലാറ്റ്‌ഫോമായ യുണൈറ്റഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സുമായി യോജിച്ചു പ്രവര്‍ത്തിയ്ക്കുന്നത്.

യുപിഐ സംവിധാനമുള്ള ഭീം മൊബൈല്‍ ആപ്പ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് പേടിഎം യുപിഐ പേടിഎം സേവനങ്ങളുടെ അടിത്തറയാക്കി മാറ്റുന്നത്. ആരംഭിച്ച് നാല് ദിവസത്തിനുള്ളില്‍ രാജ്യത്തെ ജനപ്രിയ ആപ്ലിക്കേഷനായി ഭീം മാറിയതിന് പിന്നാലെ അഞ്ച് ലക്ഷം പേരാണ് ഭീമില്‍ പണമിടപാട് നടത്തിയതെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. പേടിഎം ആരംഭിച്ച പേയ്‌മെന്റ് ബാങ്കിന്റെ സേവനങ്ങള്‍ക്ക് വേണ്ടിയാണ് ഈ നീക്കമെന്ന് കമ്പനി വ്യക്തമാക്കി.

യുപിഐ എന്തിന്

യുപിഐ എന്തിന്

2016 ആഗസ്തിലാണ് ബാങ്കുകളുടെ പരസ്പരക്ഷമതയ്ക്ക് വേണ്ടി യുപിഐ ആരംഭിക്കുന്നത്. ഒരു ഐഡിയില്‍ നിന്ന് ഐഎഫ്എസ് സി കോഡോ മറ്റ് വിവരങ്ങളോ ഇല്ലാതെ പണമിടപാട് എളുപ്പത്തിലാക്കുന്നുവെന്നതാണ് യുപിഐയുടെ മേന്മ. ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴിയുള്ള ഫണ്ട് ട്രാന്‍സഫര്‍ യുപിഐ എളുപ്പത്തിലാക്കുന്നു.

എളുപ്പം സമയവും ലാഭിയ്ക്കാം

എളുപ്പം സമയവും ലാഭിയ്ക്കാം

ഉപയോക്താക്കള്‍ക്ക് പേടിഎം വാലറ്റ് വഴി പണം കൈമാറാനുള്ള എളുപ്പവഴി കൂടിയാണ് യുപിഐയുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുന്നത്.

പ്രവര്‍ത്തനം എങ്ങനെ

പ്രവര്‍ത്തനം എങ്ങനെ

പേടിഎമ്മില്‍ ആപ്പില്‍ പണം ആഡ് ചെയ്ത് കഴിഞ്ഞാല്‍ നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഓപ്ഷനുകള്‍ക്കൊപ്പം യുപിഐ ഓപ്ഷനും കാണാം. ഒരിക്കല്‍ പേയ്‌മെന്റ് പേജില്‍ യുപിഐ ഐഡി ആഡ് ചെയ്തിട്ടുണ്ടെങ്കില്‍ സ്മാര്‍ട്ട് ഫോണിലുള്ള യുപിഐ ഉള്‍പ്പെടുത്തിയ ആപ്പില്‍ റിക്വസ്റ്റ് ലഭിയ്ക്കും. റിക്വസ്റ്റ് സ്വീകരിച്ച് പിന്‍കോഡ് ടൈപ്പ് ചെയ്ത് കൊടുക്കുന്നതോടെ പണമിടപാട് പൂര്‍ത്തിയാവും.

പേയ്‌മെന്റ് ബാങ്കിന് മുതല്‍ക്കൂട്ട്

പേയ്‌മെന്റ് ബാങ്കിന് മുതല്‍ക്കൂട്ട്

പേടിഎം വാലറ്റുകളിലേക്ക് ഉപയോക്താക്കള്‍ക്ക് പണം ആഡ് ചെയ്യുന്നതിന് വേണ്ടിയല്ലെന്നും പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്കിന് വേണ്ടിയാണ് യുപിഐ ഉള്‍പ്പെടുത്തിയതെന്നും പേടിഎം വ്യക്തമാക്കി.

English summary
Ever since demonetisation hit the country, Paytm has been busy launching several new features to lure users to shift to mobile wallets. Paytm wallet integrated with UPI, UPI is a government platform launched by National Payments Corporation of India (NPCI), aimed to make bank to bank transactions an easy affair, and by integrating the support, Paytm looks to make its ecosystem as user-friendly as possible.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X