പേടിഎം വാലറ്റിന് അധിക സുരക്ഷ:ഇന്‍ഷുറന്‍സ് കവറേജും പരിധിയില്ലാത്ത നിക്ഷേപവും!!
ദില്ലി: വാലറ്റ് മണിയ്ക്ക് സുരക്ഷ ഉറപ്പുവരുത്താനുള്ള നീക്കവുമായി ഇ വാലറ്റ് സേവന ദാതാക്കളായ പേടിഎം. പേടിഎം വാലറ്റുകളിലെ പണം സുരക്ഷിതമാക്കുന്നതിന് വേണ്ടി ഇന്‍ഷുറന്‍സ് ആരംഭിക്കുന്നതായി ചൊവ്വാഴ്ചയാണ് പേടിഎം പ്രഖ്യാപിച്ചത്. പേടിഎം വാലറ്റിന് പേയ്മെന്റ് ബാങ്കിനുള്ള റിസര്‍വ്വ് ബാങ്ക് അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് പേടിഎമ്മിന്റെ നിര്‍ണായക നീക്കം.
ഇടപാടുകളിലെ തട്ടിപ്പ്, ഫോണുകള്‍ മോഷണം പോകുക, അനധികൃതമായി വാലറ്റിലേയ്ക്ക് കയറാന്‍ കഴിയുക തുടങ്ങിയ സാഹചര്യത്തില്‍ വാലറ്റ് മണി സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് കമ്പനിയുടെ നീക്കം. ഇത്തരം സാഹചര്യങ്ങളില്‍ ഈ തുക റീഫണ്ട് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്നതിന് വേണ്ടി ഉപയോക്താക്കളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കില്ലെന്നും പേടിഎം വ്യക്തമാക്കിയിട്ടുണ്ട്.

പേടിഎം വാലറ്റില്‍ നിക്ഷേപിക്കുന്ന പണത്തിന് സമ്പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുതരുന്നതാണ് പേടിഎമ്മിന്റെ പുതിയ നയം. 2000 രൂപ വരെയുള്ള തുകയ്ക്കാണ് ഇന്‍ഷുറന്‍സ്. ഫോണ്‍ നഷ്ടമാവുകയോ മോഷണം പോകുകയോ ചെയ്താല്‍ പേടിഎമ്മിനെ ഇ മെയില്‍ വഴിയോ ഫോണില്‍ വിളിച്ചോ വിവരം അറിയിക്കണമെന്നും കമ്പനി ആവശ്യപ്പെടുന്നു. 12 മണിക്കൂറിനുള്ളിലാണ് വിവരമറിയിക്കേണ്ടത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications