കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേടിഎം വാലറ്റിന് അധിക സുരക്ഷ:ഇന്‍ഷുറന്‍സ് കവറേജും പരിധിയില്ലാത്ത നിക്ഷേപവും!!

Google Oneindia Malayalam News

ദില്ലി: വാലറ്റ് മണിയ്ക്ക് സുരക്ഷ ഉറപ്പുവരുത്താനുള്ള നീക്കവുമായി ഇ വാലറ്റ് സേവന ദാതാക്കളായ പേടിഎം. പേടിഎം വാലറ്റുകളിലെ പണം സുരക്ഷിതമാക്കുന്നതിന് വേണ്ടി ഇന്‍ഷുറന്‍സ് ആരംഭിക്കുന്നതായി ചൊവ്വാഴ്ചയാണ് പേടിഎം പ്രഖ്യാപിച്ചത്. പേടിഎം വാലറ്റിന് പേയ്‌മെന്റ് ബാങ്കിനുള്ള റിസര്‍വ്വ് ബാങ്ക് അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് പേടിഎമ്മിന്റെ നിര്‍ണായക നീക്കം.

ഇടപാടുകളിലെ തട്ടിപ്പ്, ഫോണുകള്‍ മോഷണം പോകുക, അനധികൃതമായി വാലറ്റിലേയ്ക്ക് കയറാന്‍ കഴിയുക തുടങ്ങിയ സാഹചര്യത്തില്‍ വാലറ്റ് മണി സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് കമ്പനിയുടെ നീക്കം. ഇത്തരം സാഹചര്യങ്ങളില്‍ ഈ തുക റീഫണ്ട് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്നതിന് വേണ്ടി ഉപയോക്താക്കളില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കില്ലെന്നും പേടിഎം വ്യക്തമാക്കിയിട്ടുണ്ട്.

paytm

പേടിഎം വാലറ്റില്‍ നിക്ഷേപിക്കുന്ന പണത്തിന് സമ്പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പുതരുന്നതാണ് പേടിഎമ്മിന്റെ പുതിയ നയം. 2000 രൂപ വരെയുള്ള തുകയ്ക്കാണ് ഇന്‍ഷുറന്‍സ്. ഫോണ്‍ നഷ്ടമാവുകയോ മോഷണം പോകുകയോ ചെയ്താല്‍ പേടിഎമ്മിനെ ഇ മെയില്‍ വഴിയോ ഫോണില്‍ വിളിച്ചോ വിവരം അറിയിക്കണമെന്നും കമ്പനി ആവശ്യപ്പെടുന്നു. 12 മണിക്കൂറിനുള്ളിലാണ് വിവരമറിയിക്കേണ്ടത്.

English summary
Digital payment facilitator Paytm on Tuesday announced an insurance cover to protect the money stored in Paytm Wallets. Money lost due to fraudulent transactions as a result of theft, burglary, loss of device or unauthorised access of a user’s Paytm wallet will now be refunded. This cover is being provided to users at no additional cost.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X