ആ തട്ടിപ്പ് ഇനി നടക്കില്ല:വാലറ്റ് മണിയ്ക്ക് ചാര്‍ജ്ജ്!!ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ക്ക് സംഭവിച്ചത്
ദില്ലി: ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം തടയാന്‍ പുതിയ നീക്കവുമായി മണിവാലറ്റ് സേവനദാതാക്കളായ പേടിഎം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ വാലറ്റിലേയ്ക്ക് ആഡ് ചെയ്യുന്ന പണത്തിന് രണ്ട് ശതമാനം ചാര്‍ജ് ഈടാക്കാനാണ് പേടിഎമ്മിന്റെ നീക്കം. ബുധനാഴ്ചയാണ് കമ്പനി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം തടയാന്‍ കമ്പനി സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണ് ഇതെന്നും കമ്പനി ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.
പേടിഎം വാലറ്റ് ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചുള്ള എല്ലാത്തരത്തിലുമുള്ള ദുരുപയോഗം കണ്ടെത്തുന്നതിനും തടയുന്നതിനുമായി വിവിധ സാങ്കേതിക മാറ്റങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ടെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണച്ചെലവില്ലാതെ പണം മണി വാലറ്റിലേയ്ക്ക് ആഡ് ചെയ്ത ശേഷം ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്കിടയിലെ പ്രവണതയ്ക്ക് അന്ത്യം കുറിയ്ക്കുകയാണ് കമ്പനി കമ്പനി ലക്ഷ്യമിടുന്നത്. ക്രെഡിറ്റ് കാര്‍ഡ് വഴി വാലറ്റിലേയ്ക്ക് ആഡ് ചെയ്യുന്ന റീഫണ്ട് ചെയ്യാവുന്ന തുകയ്ക്കാണ് ചാര്‍ജ് ഈടാക്കുകയെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഈ പ്രവണത ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് പേടിഎം ചില ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

മാര്‍ച്ച് എട്ടുമുതലാണ് പേടിഎം രണ്ട് ശതമാനം അധികചാര്‍ജ് ഈടാക്കിത്തുടങ്ങുക. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ സൗജന്യമായിരിക്കുമെന്ന് പേടിഎമ്മിന്റെ എതിരാളികളായ മൊബിവിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ കറന്‍സി രഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അധിക ചാര്‍ജ് ഭയന്ന് ഓണ്‍ലൈന്‍ സേവനങ്ങളില്‍ നിന്ന് വിട്ടുനില്ക്കേണ്ടെന്നും കമ്പനി ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications