കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ തട്ടിപ്പ് ഇനി നടക്കില്ല:വാലറ്റ് മണിയ്ക്ക് ചാര്‍ജ്ജ്!!ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ക്ക് സംഭവിച്ചത്

Google Oneindia Malayalam News

ദില്ലി: ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം തടയാന്‍ പുതിയ നീക്കവുമായി മണിവാലറ്റ് സേവനദാതാക്കളായ പേടിഎം. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ വാലറ്റിലേയ്ക്ക് ആഡ് ചെയ്യുന്ന പണത്തിന് രണ്ട് ശതമാനം ചാര്‍ജ് ഈടാക്കാനാണ് പേടിഎമ്മിന്റെ നീക്കം. ബുധനാഴ്ചയാണ് കമ്പനി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം തടയാന്‍ കമ്പനി സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണ് ഇതെന്നും കമ്പനി ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്.

പേടിഎം വാലറ്റ് ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചുള്ള എല്ലാത്തരത്തിലുമുള്ള ദുരുപയോഗം കണ്ടെത്തുന്നതിനും തടയുന്നതിനുമായി വിവിധ സാങ്കേതിക മാറ്റങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ടെന്ന് കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണച്ചെലവില്ലാതെ പണം മണി വാലറ്റിലേയ്ക്ക് ആഡ് ചെയ്ത ശേഷം ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്കിടയിലെ പ്രവണതയ്ക്ക് അന്ത്യം കുറിയ്ക്കുകയാണ് കമ്പനി കമ്പനി ലക്ഷ്യമിടുന്നത്. ക്രെഡിറ്റ് കാര്‍ഡ് വഴി വാലറ്റിലേയ്ക്ക് ആഡ് ചെയ്യുന്ന റീഫണ്ട് ചെയ്യാവുന്ന തുകയ്ക്കാണ് ചാര്‍ജ് ഈടാക്കുകയെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഈ പ്രവണത ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് പേടിഎം ചില ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

paytmn

മാര്‍ച്ച് എട്ടുമുതലാണ് പേടിഎം രണ്ട് ശതമാനം അധികചാര്‍ജ് ഈടാക്കിത്തുടങ്ങുക. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ സൗജന്യമായിരിക്കുമെന്ന് പേടിഎമ്മിന്റെ എതിരാളികളായ മൊബിവിക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ കറന്‍സി രഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അധിക ചാര്‍ജ് ഭയന്ന് ഓണ്‍ലൈന്‍ സേവനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടെന്നും കമ്പനി ഉപയോക്താക്കളെ അറിയിച്ചിട്ടുണ്ട്.

English summary
Paytm has withdrawn the 2 per cent fee on adding money to mobile wallets using credit cards, merely two days after introducing the levy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X