കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോം ലോണ്‍ ഇളവ് ഒറ്റത്തവണ മാത്രം; സമ്പാദിക്കാന്‍ ഇളവ് നല്‍കുന്നത് എന്തിനെന്ന് കേന്ദ്രം

Google Oneindia Malayalam News

ദില്ലി: മൂന്ന് ലക്ഷത്തിലധികം രൂപ കറന്‍സിയായി സ്വീകരിക്കുന്നവരില്‍ സ്വീകരിച്ച പണത്തിന് തുല്യമായ തുക തന്നെ പിഴയായി ഈടാക്കണമെന്ന് റവന്യൂ സെക്രട്ടറി ഹസ്മുഖ് ആധിയ. ഇതിന് പുറമേ രണ്ടാമത്തെ വീടുനിര്‍മാണത്തിന് വായ്പയെടുക്കുന്നവര്‍ക്ക് പ്രതിവര്‍ഷം പരമാവധി രണ്ട് ലക്ഷം രൂപയ്ക്കുമാത്രം പലിശയിളവെന്ന നിര്‍ദേശം പുനഃപരിശോധിക്കില്ലെന്നും റവന്യൂ സെക്രട്ടറി വ്യക്തമാക്കി.

മൂന്ന് ലക്ഷം രൂപയ്ക്ക് മുകളില്‍ കറന്‍സി ഇടപാടുകള്‍ പാടില്ലെന്നും ചെക്കോ ഡിഡിയോ ഉപയോഗിക്കണമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആധിയ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഏപ്രിലില്‍ ഉത്തരവ്

ഏപ്രിലില്‍ ഉത്തരവ്

മൂന്ന് ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. കള്ളപ്പണം തടയുന്നതിന് വേണ്ടി സുപ്രീം കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഈ നയം പ്രാബല്യത്തില്‍ വരുന്നത്.

പിഴയില്‍ പിഴിയും

പിഴയില്‍ പിഴിയും

നാല് ലക്ഷം രൂപ കറന്‍സിയായി സ്വീകരിക്കുന്നത് പിടിയ്ക്കപ്പെട്ടാല്‍ അതേ തുക തന്നെ പിഴയായി ഈടാക്കണമെന്നാണ് റവന്യൂ സെക്രട്ടറി മുന്നോട്ടുവയ്ക്കുന്ന ആവശ്യം. പണം സ്വീകരിക്കുന്ന ആളില്‍ നിന്നായിരിക്കും പിഴ ഈടാക്കുക.

 പോരാട്ടം കള്ളപ്പണത്തിനെതിരെ

പോരാട്ടം കള്ളപ്പണത്തിനെതിരെ

വേണ്ടി മൂന്ന് ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ ഇല്ലാതാക്കണമെന്നും ചെക്കോ ഡ്രാഫ്റ്റോ വഴി നല്‍കണമെന്നുമുള്ള പ്രത്യേക അന്വേഷണ ഏജന്‍സിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിച്ചുവെന്ന് ബജറ്റ് അവതരണത്തിനിടെ അരുണ്‍ ജെയ്റ്റ്ലിയാണ് വ്യക്തമാക്കിയത്. ജസ്റ്റിസ് എം ബി ഷാ തലവനായ ബെഞ്ച് സുപ്രീം കോടതിയ്ക്ക് സമര്‍പ്പിച്ച അഞ്ചാമത്തെ റിപ്പോര്‍ട്ടിലാണ് കണക്കില്‍ കവിഞ്ഞ പണം സൂക്ഷിക്കുന്നത് തടയുന്നതിനായി ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുള്ളത്.

വലിയ പണമിടപാടുകള്‍

വലിയ പണമിടപാടുകള്‍

കറന്‍സിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി വലിയ തുകയുടെ ഇടപാടുകള്‍ നടത്തുന്നവരെ കണ്ടെത്തി അന്വേഷണം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളാണ് ആദായനികുതി വകുപ്പും കേന്ദ്രസര്‍ക്കാരും ലക്ഷ്യമിടുന്നത്.

ധനമന്ത്രിയുടെ പ്രമേയം

ധനമന്ത്രിയുടെ പ്രമേയം

ഒരു വ്യക്തി ഒരു ദിവസം വ്യക്തികളില്‍ നിന്ന് ഒറ്റത്തവണയായി പണമായി മൂന്ന് ലക്ഷത്തിലധികം രൂപയുടെ ഇടപാട് നടത്തരുതെന്നും, ഏതെങ്കിലും ചടങ്ങിന് വേണ്ടി പണം കൈമാറരുതെന്നും നിര്‍ദേശിക്കുന്ന ചട്ടം ആദായ നികുതി നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ധനകാര്യ ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇളവ് ഒരു ലോണിന് മാത്രം

ഇളവ് ഒരു ലോണിന് മാത്രം

രണ്ടാമത്തെ വീട് വാങ്ങുന്നതിന് ഹോം ലോണില്‍ ഇളവ് അനുവദിക്കേണ്ടെന്നും അധികം പണമുള്ളവരാണ് രണ്ടാമത്തെ വീട് വാങ്ങുന്നതെന്നും അത്തരക്കാര്‍ക്ക് ഇളവ് നല്‍കാനുള്ള പണം സര്‍ക്കാരിന്റെ കൈവശമില്ലെന്നും ആധിയ വ്യക്തമാക്കി. ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്ക് ഇളവ് നല്‍കാമെന്നും രണ്ടാമത്തെ വീട് വാങ്ങുന്നവര്‍ വീട്ടില്‍ താമസിക്കുന്നില്ലെന്നും വരുമാനം ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ആദിയ ചൂണ്ടിക്കാണിക്കുന്നു.

ദുരുപയോഗം ചെയ്യുന്നു

ദുരുപയോഗം ചെയ്യുന്നു

രണ്ടാം തവണ ഹോം ലോണിന് ഇളവുകള്‍ നല്‍കുക വഴി പദ്ധതി ചൂഷണം ചെയ്യപ്പെടുകയാണെന്നും ആധിയ ചൂണ്ടിക്കാണിക്കുന്നു. രണ്ടാമത് ഹോം ലോണിന് അപേക്ഷിയ്ക്കുന്നവര്‍ അതുവഴി വരുമാനമുണ്ടാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ധനകാര്യബില്ലിലെ പ്രഖ്യാപനം

ധനകാര്യബില്ലിലെ പ്രഖ്യാപനം

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 71ന് കീഴില്‍ രണ്ട് ലക്ഷം വരെ വരുമാനമുള്ളവര്‍ക്കാണ് രണ്ടാം തവണ ഹോം ലോണിന് അപേക്ഷിക്കുമ്പോള്‍ ഇളവുനല്‍കുന്നത്. ഇത് പരിമിതിപ്പെടുത്തണമെന്നാണ് 2017ലെ ധനകാര്യബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

English summary
In a bid to check generation of black money, a steep penalty awaits those accepting cash in excess of Rs 3 lakh, beginning April 1, to settle any transaction.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X