ഹോം ലോൺ അധിക ബാധ്യതയാകുന്നുണ്ടോ ? ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നോളൂ
മിക്ക മലയാളി യുവാക്കളുടെയും ഏറ്റവും വലിയ സാമ്പത്തിക പ്രശ്നം ആരംഭിക്കുന്നത് അവരുടെ ഹോം ലോണുകളിൽ നിന്നാണ്. സാധാരണക്കാർക്ക് വീടു വയ്ക്കാൻ ലോൺ എടുക്കുക എന്നതല്ലാതെ മറ്റു മാർഗമില്ല. അതേ സമയം ഹോം ലോൺ ഉള്ളതിനെ പോസിറ്റീവ് ആയിട്ടും കാണാനാകും. ലോൺ കാലാവധിയിൽ നികുതി ആനുകൂല്യങ്ങൾ ലഭിക്കും. അപ്പോൾ കഷ്ടപ്പെട്ട് ഹോം ലോൺ തിരിച്ചടയ്ക്കുന്നവർക്ക് അത് പെട്ടെന്ന് ക്ലോസ് ചെയ്യാനും ഓപ്ഷനുകൾ ഉണ്ട്. ഇതിനായി ഈ 6 പോയിന്റുകൾ മനസിൽ വച്ചോളൂ.

1. ബാലൻസ് ട്രാൻസ്ഫർ: നിങ്ങൾ ഇനി അടച്ചു തീർക്കാനുള്ള ലോൺ തുക മറ്റൊരു ബാങ്കിലേക്ക് മാറ്റാം. പലിശ നിരക്ക് ഇപ്പോഴുള്ളതിനേക്കാൾ കുറവുള്ള ബാങ്ക് ഇതിനായി പരിഗണിയ്ക്കാം.
2. സമയബന്ധിതമായി പേയ്‌മെന്റുകൾ നടത്തുക: സമയബന്ധിതമായിത്തന്നെ ഓരോ മാസവും ലോൺ തുക അടയ്ക്കുക. അല്ലാത്ത പക്ഷം നിങ്ങൾക്ക് പിഴത്തുക കൂടുകയും ലോൺ തുക കുമിഞ്ഞു കൂടുകയും ചെയ്യും.
3. മറ്റു ലോണുകൾ പരമാവധി ഒഴിവാക്കുക: നിങ്ങൾ ഒരു സാധാരണക്കാരനാണെങ്കിൽ നിങ്ങൾക്ക് താങ്ങാവുന്നതിലധികം ലോണുകൾ എടുക്കാതിരിക്കുക. ഒന്നിൽക്കൂടുതൽ ലോണുകൾ നിങ്ങളുടെ പേയ്മെന്റ് വൈകുന്നതിന് കാരണമാകും.
4. കൂടുതൽ വരുമാനം നോക്കാം: നിങ്ങളുടെ ഹോം ലോൺ പെട്ടെന്ന് തീർക്കാനായുള്ള ഓപ്ഷനുകളുണ്ട്. പെട്ടെന്ന് പണം അടച്ചു തീർക്കാൻ ശ്രദ്ധിക്കാം. ഇതിനായി വരുമാനം വർധിപ്പിക്കാനുള്ളകാര്യങ്ങൾ നോക്കാം.
5. മുൻകൂർ പേയ്‌മെന്റ്: നിങ്ങളുടെ കയ്യിൽ പെട്ടെന്ന് നല്ലൊരു തുക വന്നെന്ന് കരുതുക. ഈ സന്ദർഭങ്ങളിൽ കടമെടുത്ത തുകയും പലിശയും ഒറ്റത്തവണ പേയ്‌മെന്റ് നടത്തി ക്ലോസ് ചെയ്യാൻ നോക്കാം.
6. ലോൺ കാലയളവ്: എപ്പോഴും നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുയോജ്യമായ ലോൺ തുകയും ലോൺ കാലാവധിയും മാത്രം തെരഞ്ഞെടുക്കുക. ലോൺ കാലാവധി എത്ര കുറയുന്നോ അത്രയും പലിശയിനത്തിൽ നിങ്ങൾക്ക് ലാഭിക്കാം എന്നോർക്കുക.
ഹോം ലോണിനെക്കുറിച്ച് ആലോചിച്ച് തുടങ്ങുമ്പോൾത്തന്നെ ആദ്യം നിങ്ങൾക്കടുത്തുള്ള എല്ലാ ബാങ്കിലെയും പലിശ നിരക്കുകളും ബാങ്കുകളുടെ നിബന്ധനകളും ചോദിച്ചറിയുക. അപ്പപ്പോഴുള്ള ലാഭം മാത്രം നോക്കാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടി ചേർത്ത് ഉചിതമായ തീരുമാനമെടുക്കുക. ലോൺ എടുക്കാൻ ഒരുങ്ങുന്നതിന് മാസങ്ങൾക്ക് മുൻപേ നിങ്ങളുടെ സിബിൽ സ്കോർ പരമാവധി ഉയർത്താൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ചില ബാങ്കുകളിൽ നിന്ന് പലിശയിളവ് ലഭിക്കും.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications