Get Updates
Get notified of breaking news, exclusive insights, and must-see stories!

Personal Finance Tips : പോക്കറ്റ് കാലിയാകാതെ ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കാം , ചില നുറുങ്ങു വിദ്യകൾ

ഭക്ഷ്യസാധങ്ങൾക്ക് സമീപകാലത്തുണ്ടായ വൻ വിലക്കയറ്റം കുടുംബ ബജറ്റുകളെയാകെ തകിടം മറിക്കുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പലവ്യഞ്ജനങ്ങളുടെ വിലയിൽ 12 ശതമാനത്തിലധികം വർധനവുണ്ടായിരിക്കുന്നു.

നമ്മുടെ പ്രധാന ഭക്ഷണ സാധനങ്ങളായ പാൽ, മുട്ട, മാംസം, പച്ചക്കറി എന്നിവയുടെ വിലയിലും ഗണ്യമായ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 12 ശതമാനം വർധനവ് എന്നാൽ നേരത്തെ 100 രൂപ നൽകിയ സ്ഥാനത്ത് ഇപ്പോൾ 112 നൽകേണ്ട അവസ്ഥയായി എന്നതാണ്. ഇതിനനുസരിച്ച് വരുമാനത്തിൽ വർധന ഉണ്ടാകുന്നുണ്ടോ എന്ന് നാം സ്വയം പരിശോധിക്കേണ്ടിയിരിക്കുന്നു.

supermarket

എന്തുതന്നെ ആയാലും വിലക്കയറ്റം കാരണം കുടുംബ ബജറ്റ് താളം തെറ്റാതെ നോക്കുക തന്നെ വേണം. അനിവാര്യമായ മാറ്റങ്ങളോടെ പരിഷ്ക്കരിച്ചാൽ വിലക്കയറ്റത്തെ ഒരു പരിധി വരെ പ്രതിരോധിക്കാം. ബജറ്റിൽ മാറ്റം വരുത്തുമ്പോൾ അത് ആരോ​ഗ്യത്തെ ബാധിക്കാനും പാടില്ല.

ഭക്ഷ്യസാധനങ്ങളിൽ എത്ര തന്നെ വില വർധിച്ചാലും നമ്മുടെ ആരോ​ഗ്യം നമ്മുക്ക് സംരക്ഷിച്ചേ മതിയാവു. ആരോ​ഗ്യകരമായി തന്നെ എങ്ങനെ വിലക്കയറ്റം പ്രതിരോധിക്കാം? താരതമ്യേന പലചരക്ക് സാധനങ്ങളിൽ ചെലവഴിക്കുന്ന തുക കുറച്ച് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിൽ വിലക്കയറ്റത്തെ പ്രതിരോധിച്ചുകൊണ്ട് തന്നെ പോഷകസമൃദ്ധമായ ഭക്ഷണം എങ്ങനെ ഉറപ്പാക്കാമെന്ന് പരിശോധിക്കാം.

പ്ലാൻ തയ്യാറാക്കാം

അനാവശ്യ ചെലവ് നിയന്ത്രിക്കാൻ ഏറ്റവും മികച്ചൊരു മാർ​ഗമാണ് നല്ലൊരു പ്ലാൻ തയ്യാറാക്കുകയെന്നത്. അത്യാവശ്യമായുള്ള സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നത് അനാവശ്യ ചെലവ് നിയന്ത്രിക്കാൻ ​സഹായിക്കും. മിക്ക കുടുംബങ്ങളും വാങ്ങുന്ന ഭക്ഷ്യസാധനങ്ങളിൽ 30 ശതമാനവും പാഴാക്കി കളയുകയാണെന്ന് ​ഗവേഷകർ പറയുന്നു. സ്വന്തമായി ഭക്ഷണം പാചകം ചെയ്യുന്നതും ഭക്ഷണത്തിലുള്ള ഭീമമായ ചെലവ് നിയന്ത്രിക്കാൻ സഹായിക്കും.

ഏതൊക്കെ നേരത്തെക്ക് എന്തൊക്കെ ഭക്ഷണം തയ്യാറാക്കമെന്ന് തീരുമാനിച്ച് ലിസ്റ്റ് തയ്യാറാക്കുക. അതിനാവശ്യായ സാധനങ്ങൾ മാത്രം വാങ്ങാൻ ശ്രദ്ധിക്കുക. ഇവയെല്ലാം ഇത്തരത്തിലുണ്ടാകുന്ന ചെലവ് നിയന്ത്രിക്കാൻ സ്വീകരിക്കാവുന്ന മാർ​ഗങ്ങളാണ്.

ഡയറ്റിൽ പോഷകങ്ങൾ ഉൾപ്പെടുത്താം

ഭക്ഷ്യസാധനങ്ങളിലെ ചെലവ് നിയന്ത്രിക്കുമ്പോഴും ശരീരത്തിന് കൃത്യമായ പോഷകം ലഭ്യമാകുന്നുണ്ടെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഡയറ്റിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തണം. ഡ്രൈ ഫ്രൂട്ട്സ് ഉൾപ്പെടുത്തേണ്ടതുണ്ട്. എന്നാൽ പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോ​ഗം കുറയ്ക്കാനും ശ്രദ്ധിക്കാം. വിലയേറിയ പഴം, പച്ചക്കറികളെ മാറ്റി നിർത്തി താരതമ്യേന വില കുറഞ്ഞ എന്നാൽ, വില കൂടിയ സാധനങ്ങളുടെ അതേ ​ഗുണം ലഭിക്കുന്നവ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കാം.

സാലഡുകൾ പ്രോത്സാഹിപ്പിക്കാം. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിങ്ങനെ അനിവാര്യമായ പോഷകങ്ങൾ നഷ്ട്ടപ്പെടാതെ തന്നെ ഡയറ്റ് തയ്യാറാക്കാം. അവയ്ക്കാവശ്യമായ ചെലവ് നിയന്ത്രിച്ച് ഈ പ്രതിസന്ധി ആരോ​ഗ്യകരമായി തന്നെ പ്രതിരോധിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+