കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടർച്ചയായ 13ാമത്തെ ദിവസം: രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു, ഏറ്റളവും ഉയർന്ന നിരക്ക്

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ 2021 മാർച്ച് 12 വെള്ളിയാഴ്ച രാജ്യത്ത് റെക്കോർഡ് വർധനവിൽ തുടരുന്നു. തുടർച്ചയായ 13ാമത്തെ ദിവസവും ഉയർന്ന നിരക്കിലാണ് ഇന്ധനവില. മാർച്ച് മാസത്തിൽ ഇതുവരെ വാഹന ഇന്ധന വിലയിൽ മാറ്റവും വരുത്തിയിട്ടില്ല. ഫെബ്രുവരിയിലാണ് അവസാനമായി ഇന്ധനവില വർധിപ്പിക്കുന്നത്. ഫെബ്രുവരി 27ന് , പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ 15 പൈസയുമാണ് വർധിപ്പിച്ചിട്ടുള്ളത്.

നേമത്ത് ഉമ്മൻചാണ്ടി വേണ്ട,ശശി തരൂരിനെ ഇറക്കാൻ രാഹുൽ ഗാന്ധി..കൈയ്യടിച്ച് ആന്റണിയും മുല്ലപ്പള്ളിയും..കടുംവെട്ട്നേമത്ത് ഉമ്മൻചാണ്ടി വേണ്ട,ശശി തരൂരിനെ ഇറക്കാൻ രാഹുൽ ഗാന്ധി..കൈയ്യടിച്ച് ആന്റണിയും മുല്ലപ്പള്ളിയും..കടുംവെട്ട്

ദില്ലിയിൽ പെട്രോൾ വില ലിറ്ററിന് 91.17 രൂപയും ഡീസൽ 81.47 രൂപയ്ക്കും ലഭ്യമാണ്. മുംബൈയിൽ 97.57 രൂപയ്ക്കാണ് പെട്രോളിന്റെ ചില്ലറ വിൽപ്പന നടത്തുന്നത്. ഡീസലിന് 88.60 രൂപയാണ് വിലവരുന്നതെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ വ്യക്തമാണ്.

 petrol-pump-16

രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതൽ വാറ്റ് ഈടാക്കുന്ന രാജസ്ഥാനിലെയും മധ്യപ്രദേശിലെയും രണ്ട് സ്ഥലങ്ങളിൽ കഴിഞ്ഞ മാസം പെട്രോളിന്റെ വില 100 കടന്നിരുന്നു. ഈ രണ്ട് നഗരങ്ങളിലും ഇന്ധനവില ഉയർന്ന നിരക്കിൽ തന്നെയാണുള്ളത്. രാജസ്ഥാനിലെ ശ്രീ ഗംഗനഗറിൽ 101.84 രൂപയിലും ഡീസൽ ലിറ്ററിന് 93.77 രൂപയിലും ലഭ്യമാണ്. അതേ സമയം മധ്യപ്രദേശിലെ അനുപൂരിൽ പെട്രോളിന് ലിറ്ററിന് 101.59 രൂപയും ഡീസലിന് 91.97 രൂപയുമാണ് വില.

ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പെട്രോൾ വില ലിറ്ററിന് 4.87 രൂപയും ഡീസൽ നിരക്ക് 4.99 രൂപയുമായി ഉയർന്നു. ചരക്ക് കൂലി സഹിതം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതി ചുമത്തുന്നതിനാൽ ഇന്ധന വില ഓരോ സംസ്ഥാനത്തും ഇന്ധനവില വ്യത്യസ്തമാണ്. ചില്ലറ വിൽപ്പന വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര-സംസ്ഥാന നികുതികളാണ് എന്നതാണ് മറ്റൊരു വസ്തുുത. പെട്രോളിന് ലിറ്ററിന് 32.90 രൂപയും ഡീസലിന് 31.80 രൂപയുമാണ് കേന്ദ്രം ഈടാക്കുന്നത്.

അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

സാധാരണയായി, അന്താരാഷ്ട്ര വിപണിയിലെ ഇന്ധന വിലയ്ക്കും വിദേശനാണ്യ നിരക്കും അനുസരിച്ചാണ് ഇന്ധന വില ദിവസേന പരിഷ്കരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ, ക്രൂഡ് ഓയിൽ വില വെള്ളിയാഴ്ച കുറഞ്ഞ് ബാരലിന് 70 ഡോളറിനടുത്ത് എത്തി. പ്രധാന എണ്ണ ഉൽ‌പാദകർ ഉൽ‌പാദനം വെട്ടിക്കുറച്ചത് ഇന്ധനവിതരണം വിതരണത്തെ തടസ്സപ്പെടുത്തുകയായിരുന്നു. മെയ് മാസത്തിലെ ക്രൂഡ് ഓയിൽ ബാരലിന് 17 സെൻറ് (0.2 ശതമാനം) ഇടിഞ്ഞ് 69.46 ഡോളറിലെത്തിയിരുന്നു. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ബാരലിന് 65.79 ഡോളറിലെത്തി. 23 സെൻറ് (0.4 ശതമാനം)ലുമെത്തിയിരുന്നു.

കേദിക ശർമ്മയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം, ഇന്ധന വില കൂടും | Oneindia Malayalam

English summary
Petrol and diesel prices unchanged for 13th consecutive day in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X