കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ നൂറ് കടന്ന് പെട്രോൾ വില: വിലവർധിച്ചത് തുടർച്ചയായ അഞ്ചാം തവണ, ഫെബ്രുവരിയ്ക്ക് ശേഷം ആദ്യം

Google Oneindia Malayalam News

മുംബൈ: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിക്കുന്നതിനിടെ മഹാരാഷ്ട്രയിൽ ഇന്ധനവില റെക്കോർഡിലേക്ക്. തിങ്കളാഴ്ച പെട്രോൾ നിരക്ക് ലിറ്ററിന് 100 രൂപ കടന്നിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി നിലനിൽക്കെ രാജ്യത്ത് ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചാം തവണയാണ് ഇന്ധന വില വർധിപ്പിച്ചിട്ടുള്ളത്. പർഭാനിയിലെ പെട്രോളിന് ലിറ്ററിന് 100.20 രൂപയും ഭോപ്പാലിൽ ലിറ്ററിന് 99.55 രൂപയുമാണ് വില. രാജസ്ഥാനിലെ ശ്രീ ഗംഗനഗർ ജില്ലയിൽ ലിറ്ററിന് 102.42 രൂപയ്ക്കും മധ്യപ്രദേശിലെ അനുപൂരിൽ 102.12 രൂപയ്ക്കുമാണ് പെട്രോൾ വിൽപ്പന നടത്തുന്നത്.

ഓക്‌സിജന്‍ ഉപയോഗം കൂടി, കേരളത്തില്‍ നിന്ന് ഓക്‌സിജന്‍ സംസ്ഥാനങ്ങള്‍ക്കില്ലെന്ന് മുഖ്യമന്ത്രിഓക്‌സിജന്‍ ഉപയോഗം കൂടി, കേരളത്തില്‍ നിന്ന് ഓക്‌സിജന്‍ സംസ്ഥാനങ്ങള്‍ക്കില്ലെന്ന് മുഖ്യമന്ത്രി

അതേസമയം ദില്ലിയിൽ പെട്രോൾ വില ലിറ്ററിന് 26 പൈസയും ഡീസലിന് 33 പൈസയും വർധിപ്പിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ ഇന്ധനവില പരിഷ്കരണം നിർത്തിവെച്ചിരുന്നു. മെയ് നാലിന് ശേഷമുള്ള അഞ്ചാമത്തെ വില പരിഷ്കരണമാണിത്.

 petrol-filling--1

തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ

ഏറ്റവും ഒടുവിൽ വില പരിഷ്കരിച്ചതോടെ പെട്രോൾ, ഡീസൽ വില എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിട്ടുണ്ട്. ദില്ലിയിൽ ഇപ്പോൾ പെട്രോളിന് 91.53 രൂപയും ഡീസലിന് ലിറ്ററിന് 82.06 രൂപയുമാണ് വില. ഫെബ്രുവരിക്ക് ശേഷം ഈ വർഷം ഇത് രണ്ടാം തവണയാണ് ചില ഭാഗങ്ങളിലെ നിരക്ക് ലിറ്റർ 100 രൂപ കടക്കുന്നത്. കൊവിഡ് പ്രതിസന്ധിയ്ക്കിടെ രാജ്യത്തെ ജനങ്ങൾക്ക് തിരിച്ചടിയാവുന്നതാണ് അടിക്കടിയുള്ള ഇന്ധനവില വർധനവ്.

പൂജിതയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Kerala received first batch of vaccine they ordered

English summary
Petrol crosses Rs 100-mark in Maharashtra, check fuel prices in other metro cities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X