ഡിജിറ്റലായാല്‍ പണവും കുറയും; പെട്രോളടിയ്ക്കാന്‍ ക്യാഷ് ബാക്ക് ഓഫര്‍
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രഖ്യാപനം
ദില്ലി: ഡിജിറ്റല്‍ ഇ പേയ്‌മെന്റ് വഴി പണമടയ്ക്കുന്നവര്‍ക്ക് ഓഫറുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. പെട്രോളിന് ഡിജിറ്റലായി പണമടയ്ക്കുന്നവര്‍ക്ക് .75 ശതമാനം ഡിസ്‌കൗണ്ട് നല്‍കുമെന്നാണ് പ്രഖ്യാപനം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വഴി പണമടച്ച് പെട്രോള്‍ വാങ്ങുന്നവര്‍ക്ക് ക്യാഷ് ബാക്ക് ഓഫര്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുള്ളത്.
നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള നോട്ട് പ്രതിസന്ധി പരിഹിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് വിവിധ റെയില്‍വേ സ്റ്റേഷന്‍, ടോള്‍ ബൂത്തുകള്‍ എന്നിവിടങ്ങളില്‍ കാര്‍ഡ് പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പുതിയ ഓഫര്‍.

മൂന്ന് ദിവസത്തിനുള്ളില്‍
പണമടച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഉപയോക്താവിന്റെ അക്കൗണ്ടിലേക്കാണ് തുക ക്രെഡിറ്റാവുക. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പുറമേ ഇ- വാലറ്റ് ഉപയോഗിക്കുന്നവര്‍ക്കും ഓഫര്‍ ലഭിക്കും.

ഇ വാലറ്റിന് റിബേറ്റ്
ഇ- വാലറ്റ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നവര്‍ക്ക് ഡീസല്‍ ലിറ്ററിന് 41 പൈസയും പെട്രോള്‍ ലിറ്ററിന് 49 പൈസയും റിബേറ്റായാണ് ലഭിക്കുക.

ഓഫര്‍ പ്രാബല്യത്തില്‍
ഡിജിറ്റല്‍ ഇടപാടുകള്‍ വഴി പെട്രോള്‍ പമ്പില്‍ പണമയ്ക്കുന്നവര്‍ക്കുള്ള ഓഫര്‍ ചൊവ്വാഴ്ച മുതലാണ് നിലവില്‍ വരുന്നത്.

കേന്ദ്ര പ്രഖ്യാപനം
ഓണ്‍ലൈന്‍ വഴി പെട്രോള്‍ പമ്പുകളില്‍ ഇടപാട് നടത്തുന്നവര്‍ക്ക് ഡിസ്‌കൗണ്ടുകളും ഇന്‍ഷ്വറന്‍സ് പോളിസികളും അവതരിപ്പിക്കുമെന്ന് ഡിസംബര്‍ എട്ടിന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരുന്നു.

ഓണ്‍ലൈന്‍ പേയ്‌മെന്റ്
നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്ത് കറന്‍സിരഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റെയില്‍ വേ സ്റ്റേഷനിലും ടോള്‍ ബൂത്തിലും ഡിജിറ്റല്‍ പേയ്‌മെന്റ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചുരുന്നു.












Click it and Unblock the Notifications