കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍, ഡീസല്‍ വില ഏഴു രൂപ വരെ കൂടിയേക്കും, ജനങ്ങളുടെ വയറ്റത്തടിക്കുന്ന തീരുമാനം ഉടന്‍

എല്ലാ മാസവും എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിക്കാറുണ്ട്. 15നും 30 ഇടയിലാണ് എണ്ണക്കമ്പനികളുടെ യോഗം ചേരുന്നത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂടിയേക്കുമെന്ന് സൂചന. ഏഴു രൂപ വരെ വര്‍ധനയ്ക്കാണ് സാധ്യത. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിച്ചതും രൂപയുടെ മൂല്യം ഇടിയുന്നതുമാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കാന്‍ കാരണമായി വിലയിരുത്തുന്നത്.

തീരുമാനം എണ്ണക്കമ്പനികളുടെ യോഗത്തിന് ശേഷമുണ്ടാകും. എല്ലാ മാസവും എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിക്കാറുണ്ട്. 15നും 30 ഇടയിലാണ് എണ്ണക്കമ്പനികളുടെ യോഗം ചേരുന്നത്.

 ഒപെക് രാജ്യങ്ങള്‍ ഉത്പാദനം വെട്ടിക്കുറച്ചു

ഒപെക് രാജ്യങ്ങള്‍ ഉത്പാദനം വെട്ടിക്കുറച്ചു

രാജ്യാന്തര വിപണിയില്‍ എണ്ണ വില ഇടിഞ്ഞതിനെ തുടര്‍ന്ന് ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതോടെ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചിരുന്നു. ഇതാണ് പ്രധാന കാരണം. രാജ്യാന്തര വിപണിയില്‍ എണ്ണയുടെ വില ബാരലിന് 55 ഡോളറായി വര്‍ധിച്ചിരിക്കുകയാണ്.

 നോട്ട് നിരോധനം

നോട്ട് നിരോധനം

നോട്ട് നിരോധനത്തിന് പിന്നാലെ രൂപയുടെ മൂല്യം ഇടിയുന്നതും ഇന്ധന വില വര്‍ധനയെ സ്വാധീനിക്കുന്നതാണ്. ഒരു ഡോളറിനെതിരെ 67.83ലാണ് രൂപയുടെ വ്യാപാരം.

 സെപ്തംബറിന് ശേഷം ആറാം തവണ

സെപ്തംബറിന് ശേഷം ആറാം തവണ

നവംബര്‍ അഞ്ചിനാണ് അവസാനനമായി പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചത്. പെട്രോളിന് 89 പൈസയും ഡീസലിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. സെപ്തംബറിന് ശേഷം പെട്രോളിന് ആറാം തവണയും ഡീസലിന് ഒരു മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ വര്‍ധനയുമായിരുന്നു ഇത്.

 എട്ട് ശതമാനം വര്‍ധന

എട്ട് ശതമാനം വര്‍ധന

വരുന്ന മൂന്ന് നാല് മാസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പെട്രോള്‍ വിലയില്‍ 5-8 ശതമാനം വരെയും ഡീസല്‍ വിലയില്‍ 6-8 ശതമാനംവരെയും വര്‍ധന ഉണ്ടാകുമെന്നാണ് വിവരം.

English summary
Petrol, Diesel price may hiked to seven rupee.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X