കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോൾ- ഡീസൽ വില കുറയ്ക്കരുതെന്ന് നിര്‍ദേശം!! സര്‍ക്കാർ നിർദേശത്തെക്കുറിച്ച് അറിവില്ലെന്ന് കമ്പനികൾ

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ സർക്കാർ‍ നിയന്ത്രണത്തിലുള്ള എണ്ണകമ്പനികൾക്ക് എണ്ണ വില വര്‍ധിപ്പിക്കരുതെന്ന് നിർദേശം നൽകിയതായി റിപ്പോർട്ട്. ആഗോള തലത്തിൽ ക്രൂഡ് ഓയില്‍ വില ഉയർന്ന സാഹചര്യത്തിൽ‍ രാജ്യത്തുണ്ടായ നഷ്ടത്തിന്റെ അടിസ്ഥാനത്തിലാണിത്. ചില വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ്ഗാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ കമ്പനികളുടെ പെട്രോൾ- ഡീസൽ വിലയിൽ നിന്ന് ലിറ്ററിന് ഒരു രൂപ വീതം കുറയും.

മുംബൈ, ചെന്നൈ എന്നീ നഗരങ്ങളില്‍ 2014 ജൂലൈയ്ക്ക് ശേഷവും കൊല്‍ക്കത്തയില്‍ 2014 ആഗസ്തിന് ശേഷവും ഉയര്‍ന്ന നിരക്കാണുള്ളത്. 2017 ജൂണ്‍ മുതല്‍ അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ചുള്ള വിലപരിഷ്കണം പ്രാബല്യത്തില്‍ വന്നിരുന്നു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് പെട്രോള്‍- ഡീസൽ വില അടിക്കടി ഉയരാൻ തുടങ്ങിയത്. ഇത് സർക്കാരിനെതിരെ വന്‍ വിമര്‍‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

സർക്കാര്‍ മുതലെടുപ്പിന്

സർക്കാര്‍ മുതലെടുപ്പിന്


അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എണ്ണവില നിയന്ത്രിക്കേണ്ടത് സര്‍ക്കാരിന്റെ കൂടി ആവശ്യമാണെന്നിരിക്കെയാണ് ഈ നീക്കങ്ങൾ. ഇന്ത്യയ്ക്കാവശ്യമായ 80 ശതമാനത്തോളം ക്രൂഡ് ഓയിലും ഇറക്കുമതിയിലൂടെയാണ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യയുടെ സാമ്പത്തികം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ബാരലിന് 50 ഡോളർ വീതം നൽകിയാണ് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതെന്നും ഓയിൽ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നേരത്തെ ഒരു അഭിമുഖത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. 2014ന് ശേഷം ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്ന ട്രെൻഡാണ് പ്രകടമാകുന്നത്.

 വാർത്തയെക്കുറിച്ച് അറിവില്ല

വാർത്തയെക്കുറിച്ച് അറിവില്ല


എന്നാൽ ഇന്ധനവില വര്‍ധിപ്പിക്കരുതെന്ന് സംബന്ധിച്ച് സർക്കാരിൽ നിന്ന് ഒരു തരത്തിലുള്ള നിർദേശവും ലഭിച്ചിട്ടുള്ളതായി അറിയില്ലെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കോര്‍പ്പറേഷൻ ചെയർമാന്‍ എംകെ സുരണ പ്രതികരിച്ചു. ചെയര്‍മാനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മാസത്തിൽ രണ്ട് തവണ ഇന്ധനവില പരിഷ്കരിക്കുന്ന രീതിയില്‍ നിന്ന് മാറി ആഗോള വിപണിയിലെ വിലക്ക് അനുസൃതമായി വില പരിഷ്കരിക്കുന്ന രീതി 2017 ജൂണിലാണ് ആരംഭിച്ചത്. ഇതോടെ ദില്ലിയില്‍ പെട്രോളിന് 73.98 രൂപയും ഡീസലിന് 64.96 രൂപയുമാണ് ലിറ്ററിന്റെ വില. ഇന്ത്യൻ ഓയിൽ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകൾ‍ പ്രകാരമാണിത്.

 എക്സൈസ് തീരുവയില്‍ വർധനവ്

എക്സൈസ് തീരുവയില്‍ വർധനവ്


രാജ്യത്ത് അടിക്കടി ഇന്ധനവില വര്‍ധിക്കുന്നത് പൗരന്മാര്‍ക്ക് തിരിച്ചടിയായതോടെ കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ധനകാര്യമന്ത്രാലയത്തിന് മുമ്പാകെയാണ് പെട്രോളിയം മന്ത്രാലയം ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളത്. ഇന്ധനവില നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിനുള്ള നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞതും എക്സൈസ് തീരുവ എടുത്ത് കളഞ്ഞതുമാണ് തിരിച്ചടിയായിട്ടുള്ളത്. കേന്ദ്രബജറ്റിന് മുന്നോടിയായ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യവുമായി ജനുവരിയില്‍ പെട്രോളിയം മന്ത്രാലയം ധനമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു. ബജറ്റില്‍ ഇക്കാര്യം പരിഗണിക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും കേന്ദ്രനീക്കം പ്രതീക്ഷാവഹമായിരുന്നില്ല. 2014ല്‍ മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തിലെത്തുമ്പോള്‍ ഡീസലിന്റെ വില ലിറ്ററിന് 63.20 രൂപയായിരുന്നു.

 കണ്ണ് ഇന്ധനവിലയിലോ?

കണ്ണ് ഇന്ധനവിലയിലോ?


കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഒമ്പത് തവണയാണ് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ചത്. 2014 നവംബറിനും 2016 ജനുവരിയ്ക്കും ഇടയിലുള്ള കാലയളവിലായിരുന്നു ഇത്. ഇതിനിടെ ഒരിക്കല്‍ മാത്രമാണ് നികുതി കുറച്ചുകൊണ്ടുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഒരു ലിറ്ററിന് രണ്ട് രൂപ മാത്രമാണ് ഇതോടെ കുറച്ചത്. ഇതോടെ ഇതിന് അനുസൃതമായി വാറ്റ് കുറയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ മാത്രമാണ് ഇത് പാലിക്കാന്‍ തയ്യാറായത്.

എക്സൈസ് തീരുവ കുറച്ചു, എന്നിട്ടും...

എക്സൈസ് തീരുവ കുറച്ചു, എന്നിട്ടും...

2017 ഒക്ടോബര്‍ മാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ലിറ്റര്‍ പെട്രോളിന്റെ എക്സൈസ് തീരുവയില്‍ രണ്ട് രൂപയുടെ കുറവ് വരുത്തിയത്. അതേ കാലയളവില്‍ ദില്ലിയില്‍ പെട്രോളിന് 70.88 രൂപയും ഡീസലിന് 59.14 രൂപയുമായിരുന്നു വില. എക്സൈസ് തീരുവ കുറച്ചതോടെ ‍ഡീസലിന്റെ വില 56.89 രൂപയും പെട്രോളിന് 68. 38 രൂപയുമായി കുറഞ്ഞിരുന്നു. എന്നാല്‍ ആഭ്യന്തര വിപണിയിലെ ഇന്ധന വില ഉയര്‍ന്നതോടെ ആനുപാതികമായി ഇന്ത്യയിലെ ഇന്ധനവിലയും കുത്തനെ ഉയരുകയായിരുന്നു. 2൦17ല്‍ എക്സൈസ് തീരുവ കുറച്ചതോടെ കേന്ദ്രസര്‍ക്കാരിന് വാര്‍ഷിക വരുമാനത്തില്‍ 26,000 കോടിയുടെ കുറവാണ് നേരിടേണ്ടിവന്നത്. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 13,000 കോടിയും വിലയായി നല്‍കേണ്ടിവന്നു.

ദൈനംദിന വില പരിഷ്കരണം

ദൈനംദിന വില പരിഷ്കരണം


സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ കമ്പനികളാണ് കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രതിദിനം വിലപരിഷ്കരിക്കാന്‍ ആരംഭിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായാണ് എല്ലാ മാസവും 1, 16 തിയ്യതികളില്‍ ഇന്ധനവില പരിഷ്കരിക്കുന്ന 15 വര്‍ഷം പഴക്കമുള്ള സംവിധാനം പൊളിച്ചെഴുതിയാണ് സര്‍ക്കാര്‍ ഈ നീക്കത്തിന് അംഗീകാരം നല്‍കിയത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന നേരിയ മാറ്റങ്ങള്‍ പോലും ഇന്ധനവിലയില്‍ പ്രതിഫലിക്കാന്‍ തുടങ്ങിയതോടെ രാജ്യത്തെ ഇന്ധനവില അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രവണതയാണ് നിലവിലുള്ളത്.

എണ്ണവില ഇന്ത്യയില്‍ മാത്രം ഇത്രയധികമാകാന്‍ കാരണം ഇതാണ്; എന്തുകൊണ്ട് ജിഎസ്ടിയില്ല!!എണ്ണവില ഇന്ത്യയില്‍ മാത്രം ഇത്രയധികമാകാന്‍ കാരണം ഇതാണ്; എന്തുകൊണ്ട് ജിഎസ്ടിയില്ല!!

English summary
India’s state-run oil retailers have been asked not to increase retail diesel and petrol prices and absorb a part of the losses due to the recent recovery in global crude oil, sources said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X