കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടർച്ചയായ മൂന്നാം ദിവസവും ഇന്ധന വില മുകളിലേക്ക്: പെട്രോൾ ലിറ്ററിന് 87.85 രൂപ, ഡീസലിനും വർധനവ്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്. വ്യാഴാഴ്ച രാജ്യത്ത് പുതിയ ഉയരങ്ങളിലെത്തി. രാജ്യത്തൊട്ടാകെയുള്ള വാഹന ഇന്ധനങ്ങളുടെ റീട്ടെയിൽ വില തുടർച്ചയായ മൂന്നാം ദിവസവും വർധിച്ചിട്ടുണ്ട്. ഇന്നത്തെ നിരക്ക് പരിഷ്കകരിച്ചതോടെ, രാജ്യത്തെ പ്രധാന നഗരങ്ങളിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 22-25 പൈസയും 28-31 പൈസയും വർധിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് വാശി പിടിക്കരുത്; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും വിട്ട് തരില്ലെന്ന് ജോസഫ് വിഭാഗംകോണ്‍ഗ്രസ് വാശി പിടിക്കരുത്; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും വിട്ട് തരില്ലെന്ന് ജോസഫ് വിഭാഗം

ദില്ലിയിൽ പെട്രോൾ വില ലിറ്ററിന് 87.85 രൂപയായി ഉയർന്നു. ബുധനാഴ്ച ഇത് 87.60 രൂപയായിരുന്നു. ഡീസൽ വില ലിറ്ററിന് 78.03 രൂപയായി ഉയർന്നു. ബുധനാഴ്ച ലിറ്ററിന് 77.73 രൂപയായിരുന്നു. ഇവിടെ എടുത്തുപറയേണ്ട കാര്യം പെട്രോളിന്റെ കാര്യത്തിൽ ലിറ്ററിന് 3.84 രൂപയും 2021 ൽ ഡീസലിന് 3.91 രൂപയുമാണ് ഉയർന്നത്. കൂടാതെ, റീട്ടെയിൽ പമ്പ് വിലയിൽ ഏകദേശം 11 മാസത്തിനുള്ളിൽ കുറവ് വന്നിട്ടില്ല.

petrol-prices-15

മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 94.36 രൂപയാണ് വില. ബുധനാഴ്ചത്തെ വിലയേക്കാൾ 24 പൈസയുടെ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്. ശേഷം മുംബൈയിലെ വാഹനമോടിക്കുന്നവർക്ക് ഒരു ലിറ്റർ പെട്രോളിന് 94.36 രൂപ നൽകണം. ഒരു ലിറ്റർ ഡീസലിന് വില 84.94 രൂപയാണ്, ഇന്നലത്തെ വില ലിറ്ററിന് 84.63 രൂപയാണ്. അതേ സമയം കൊൽക്കത്തയിൽ പെട്രോളിന്റെ പമ്പ് വില 24 പൈസ വർധിച്ച് ലിറ്ററിന് 89.16 രൂപയിലേക്കെത്തിയിട്ടുണ്ട്. ബുധനാഴ്ച രേഖപ്പെടുത്തിയ 88.92 രൂപയിൽ നിന്ന്. ഡീസലിന് ലിറ്ററിന് 81.61 രൂപയാണ് വില, ബുധനാഴ്ചത്തെ വിലയേക്കാൾ 30 പൈസയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ചെന്നൈയിൽ 90.18 രൂപയ്ക്കാണ് പെട്രോൾ ചില്ലറ വിൽപ്പന നടത്തുന്നത്. ലിറ്ററിന് ഇന്നലത്തെ 89.96 രൂപയിൽ നിന്ന് 22 പൈസ വർധന, ഡീസൽ വില ലിറ്ററിന് 83.18 രൂപയായി ഉയർന്നു, ഇന്നലത്തെ വില ലിറ്ററിന് 82.90 രൂപയിൽ നിന്ന് 28 പൈസയും വർധിച്ചിട്ടുണ്ട്.

വിവിധ പ്രാദേശിക നികുതികളും വാറ്റിലുള്ള വ്യത്യാസവും മൂലമാണ് ഓരോ സംസ്ഥാനങ്ങളിലും ഇന്ധനവിലയിൽ വ്യത്യാസങ്ങളുണ്ടാകുന്നത്. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് ഇപ്പോൾ ഓരോ സംസ്ഥാനങ്ങളിലെയും നിരക്ക്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ബുധനാഴ്ച എക്സൈസ് തീരുവയിൽ കുറവു വരുത്തിയിരുന്നു.ഗതാഗത ഇന്ധനങ്ങളുടെ ചില്ലറ വിൽപ്പന വിലയിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസം നൽകുന്നതാണ് ഈ പ്രഖ്യാപനം.

Recommended Video

cmsvideo
Former DGP Jacob Thomas About Fuel Price Hike

മഞ്ഞിൽ കുളിച്ച് ജമ്മു കശ്മീരും ലേയും ഹിമാചലും ഉത്തരാഖണ്ഡും- ചിത്രങ്ങൾ

പെട്രോൾ, ഡീസൽ നിരക്കുകളുമായി കേന്ദ്രത്തിന് വലിയ ബന്ധമൊന്നുമില്ലെന്നും അന്താരാഷ്ട്ര അസംസ്കൃത എണ്ണ വിലയെ ആശ്രയിച്ചിരിക്കും വില നിർണ്ണയിക്കുന്നതെന്നുമാണ് ചോദ്യങ്ങക്ക് മറുപടിയായി ധർമേന്ദ്ര പ്രധാൻ പറഞ്ഞത്. ആഗോള വിലയ്ക്കും വിദേശനാണ്യ നിരക്കും അനുസരിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന പരിഷ്കരിക്കുന്നുണ്ട്.
കഴിഞ്ഞ മാസം, ബ്രെൻറ് ക്രൂഡ് ഓയിൽ വില തുടർച്ചയായ മൂന്നാം മാസത്തെ നേട്ടം കൈവരിച്ചു, ജനുവരിയിൽ ഒരു വർഷത്തിൽ ആദ്യമായി ബാരലിന് 60 ഡോളറിന് മുകളിലേക്ക് ഉയർന്നിരുന്നു.

English summary
Petrol, diesel prices hiked for 3rd successive day, petrol touches 87.85 per litre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X