കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധവില കുത്തനെ മുകളിലേക്ക്: മുംബൈയില്‍ പെട്രോളിന് 90കടന്നു, തിരുവനന്തപുരത്ത് 86.06 രൂപ!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുംബൈയില്‍ പെട്രോളിന് 90കടന്നു ! | Oneindia Malayalam

മുംബൈ: രാജ്യത്ത് ഇന്ധനവില വര്‍ധനവ് തുടരുന്നു. മുംബൈയില്‍ പെട്രോള്‍ വില 90 കടന്ന് 90.08ല്‍ എത്തിനില്‍ക്കുകയാണ്. 11 പൈസയാണ് പെട്രോള്‍ വിലയിലുണ്ടായ വര്‍ധനവ്. അതേസമയം ഡീസലിന് 78.58 രൂപയാണ് വില. ദില്ലിയില്‍ പെട്രോളിന് 82 രൂപയായപ്പോള്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില 86.06 രൂപയിലെത്തി നില്‍ക്കുകയാണ്. ദില്ലിയില്‍ ഡീസലിന് 74.02 രുപയും തിരുവനന്തപുരത്ത് 79. 23 രൂപയുമാണ് ഡീസലിന് ഈടാക്കുന്നത്. ഞായറാഴ്ച കൊല്‍ക്കത്തയില്‍ ഡീസലിന്റെ എക്കാലത്തേയും റെക്കോര്‍ഡ് വിലയായ 75. 82ലെത്തിയിരുന്നു. രാജ്യത്തെ മെട്രോ നഗരങ്ങളിലും വര്‍ധനവ് പ്രകടമാണ്.

petrol-24-15

എന്നാല്‍ രാജ്യാന്തര വിപണിയിലെ എണ്ണവില കുറയ്ക്കുന്നതിന് എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്ന ആവശ്യം എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് തള്ളിക്കളഞ്ഞിരുന്നു. അമേരിക്കന്‍ പ്രസി‍ഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഈ ആവശ്യമുന്നയിച്ചത്. ട്രംപിന്റെ ആവശ്യം റഷ്യയും തള്ളിക്കളയുകയായിരുന്നു. അടുത്ത കാലത്തായി പെട്രോള്‍- ഡീസല്‍ വിലകളില്‍ കുത്തനെയുള്ള വര്‍ധനവാണ് പ്രകടമാകുന്നത്. പ്രതിദിന ഇന്ധനവില പരിഷ്കരണം അനുസരിച്ച് രാജ്യാന്തര വിപണയിലെ ക്രൂഡ് ഓയില്‍ വിലക്ക് അനുസരിച്ചാണ് രാജ്യത്തെ ഇന്ധനവിലയും പരിഷ്കരിക്കുന്നത്.

English summary
Petrol prices continued the upward movement across the metro cities, with the cost breaching Rs 90-mark in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X