കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോളിനും ഡീസലിനും വീണ്ടും വില കൂടി, പുതുവര്‍ഷത്തിലെ രണ്ടാമത്തെ വിലകൂട്ടല്‍!

  • By Kishor
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് ലിറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയുമാണ് കൂടിയത്. പുതുക്കിയ വില ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. 2017 പിറന്ന ശേഷം ഇത് രണ്ടാമത്തെ വിലക്കയറ്റമാണ്. നേരത്തെ പുതുവര്‍ഷ ദിനത്തില്‍ പെട്രോളിന് 1.29 രൂപയും ഡീസലിന് 97 പൈസയും കൂട്ടിയിരുന്നു.

Read Also: കിസ്സ് ഓഫ് ലവ് സമരനായികയില്‍ നിന്നും പെണ്‍വാണിഭത്തിലേക്ക്.. ജാമ്യത്തിലിറങ്ങിയ രശ്മി നായര്‍ക്ക് ഫേസ്ബുക്കില്‍ പൊങ്കാല!

ഡിസംബര്‍ പകുതിയോടെ പെട്രോളിന് 2.21 രൂപയുടെയും ഡീസലിന് 1.79 രൂപയുടെയും വര്‍ധനവ് വരുത്തിയിരുന്നു. എല്ലാം കൂടി കൂട്ടുമ്പോള്‍ ചുരുങ്ങിയ സമയം കൊണ്ട് വലിയ വ്യത്യാസമാണ് രാജ്യത്തെ ഇന്ധന വിലയില്‍ ഉണ്ടായിരിക്കുന്നത്. 2017 തുടക്കത്തില്‍ തന്നെ പെട്രോളിനും ഡീസലിനും വന്‍വില വര്‍ധനവുണ്ടാകുമെന്ന ആശങ്കകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.

fuel

ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വര്‍ധനവിന് ഒപ്പം രൂപയുടെ മൂല്യത്തില്‍ വന്ന കുറവും പെട്രോള്‍, ഡീസല്‍ വില കൂടാന്‍ കാരണമായി. ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കാര്യമായി വെട്ടിക്കുറച്ചത് വിലവര്‍ധനവിന് പ്രധാന കാരണമായി. മാസത്തില്‍ രണ്ടു തവണയാണ് എണ്ണക്കമ്പനികള്‍ എണ്ണവില പുനപരിശോധിക്കാറുള്ളത്. പതിനഞ്ചാം തിയ്യതിയും 30ാം തിയ്യതിയുമാണ് ഇത്.

Read Also: മകള്‍ക്കൊപ്പം സെക്‌സ് ചെയ്യുന്ന നൃത്താധ്യാപികയെ രണ്ടാനച്ഛന്‍ കയ്യോടെ പിടികൂടി.. പിന്നീട് സംഭവിച്ചത്!

Read Also: കാറില്‍ ലൈറ്റുമിട്ട് മുന്‍സീറ്റിലിരുന്ന് കാമകേളി.. പോലീസ് വന്നതും വസ്ത്രം വലിച്ചുകയറ്റി രക്ഷപ്പെടാന്‍ ശ്രമം...

Read Also: പരസ്യമായി സെക്‌സ് ചെയ്യുന്നതില്‍ പ്രശ്‌നമില്ല, ആളുകള്‍ കണ്ട് തടഞ്ഞതാണ് പ്രശ്‌നം... ഓരോ വയ്യാവേലികളേ...

English summary
The price of petrol was raised by Rs 0.42 per litre while that of diesel was hiked by Rs 1.03 per litre on Sunday. The new rates will be effective from midnight intervening Sunday and Monday.
Read in English: Petrol, diesel price hiked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X