Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് എണ്ണവില റെക്കോർഡിലേക്ക്: ദില്ലിയിൽ പെട്രോൾ വില 85.45 രൂപയിലേക്ക്, ഡീസൽ വിലയിലും വർധനവ്!!

ദില്ലി: രാജ്യത്ത് പെട്രോൾ വിലയിൽ റെക്കോർഡ് വർധനവിലേക്ക്. കേരളത്തിലും വില വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദില്ലിയിൽ ജനുവരി 22ന് പെട്രോൾ ലിറ്ററിന് 85.45 രൂപയിലെത്തിയിട്ടുണ്ട്. എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില ലിറ്ററിന് 25 പൈസയായാണ് വർധിപ്പിച്ചിട്ടുള്ളത്. മുംബൈയിൽ ഒരു ലിറ്ററിന് പെട്രോളിന്റെ വില 92.04 രൂപയിലേക്കെത്തിയിട്ടുണ്ട്. ദില്ലിയിൽ പെട്രോളിന് ലിറ്ററിന് 85.20 രൂപയിലെത്തിയപ്പോൾ ഡീസൽ ലിറ്ററിന് 75.63 രൂപയിലാണ് ചില്ലറ വിൽപ്പന നടത്തുന്നത്, മുൻ വിലയേക്കാൾ 25 പൈസയാണ് ഇപ്പോൾ വർധിപ്പിച്ചിട്ടുള്ളത്.

ജനുവരി 18 ന് എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില 25 പൈസ / ലിറ്റർ ഉയർത്തിയതിനെത്തുടർന്ന് ജനുവരി 18 ന് രാവിലെ ഇന്ധന വില റെക്കോർഡ് വർധനവാണ് രേഖപ്പെടുത്തിയത്. ലിറ്ററിന് 84.95 രൂപയായി ഉയരുകയും ചെയ്തിരുന്നു. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 91.56 രൂപയായി വില വർധിക്കുകയായിരുന്നു. ദില്ലിയിൽ ഡീസൽ ലിറ്ററിന് 75.13 രൂപയും മുംബൈയിൽ ലിറ്ററിന് 81.87 രൂപയുമാണ് വില.

 petrol-diesel-1535

തുടർച്ചയായ 20 ദിവസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് രാജ്യത്ത് ഇന്ധന വില വർധിക്കുന്നത്. എണ്ണകമ്പനികൾ ജനുവരി 7 ന് പെട്രോളിന് 0.23 രൂപയും ലിറ്ററിന് 0.26 രൂപയും വർദ്ധിപ്പിച്ചിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 1.74 രൂപയും 1.76 രൂപയും വർദ്ധിച്ചു. ദില്ലിയിൽ.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന റീട്ടെയിലർമാർ ദിവസേനയുള്ള വില പരിഷ്കരണം പുനരാരംഭിച്ചതിന്റെ ഫലമായാണ് നീണ്ട ഇടവേളയ്ക്ക് ശേഷം വിലവർദ്ധനവ് പ്രാബല്യത്തിൽ വന്നിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+