കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡീസല്‍ 5രൂപ കൂടിയേക്കും,പെട്രോള്‍ ഒന്നരരൂപ കുറയും

  • By Aswathi
Google Oneindia Malayalam News

Petrol pump
ദില്ലി: പെട്രോള്‍ വില ലിറ്ററിന് ഒന്നര രൂപ കുറഞ്ഞേക്കും. ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നതും അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതുമാണ് ഇപ്പോള്‍ പെട്രോള്‍ വില കുറയ്ക്കാന്‍ കാരണം. നാലു മാസത്തിനിടെ ഒമ്പത് തവണ കൂട്ടിയതിന് ശേഷമാണ് വില കുറയ്ക്കുന്നത്.

എണ്ണക്കമ്പനികള്‍ മാസംന്തോറും നടത്തുന്ന അവലോകനത്തിന് ശേഷമാകും വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്ക്ക് 113 ഡോളറായി കുറഞ്ഞു. അതോടൊപ്പം രൂപയുടെ മൂല്യം ഡോളറിനെതിരെ 66ല്‍ നിന്ന് 63ആയി കുറഞ്ഞതും പെട്രോള്‍ വല കുറയ്ക്കുന്നതില്‍ സഹായിക്കും.

അതേസമയം ഡീസല്‍ വില ലിറ്ററിന് അഞ്ച് രൂപവരെ കൂട്ടുനതിനുള്ള കിരിത് പരീഖ് സമിതിയുടെ ശിപാര്‍ശ റിപ്പോര്‍ട്ട് ബുധനാഴ്ച സമര്‍പ്പിക്കും. ലിറ്ററിന് ആറുരൂപാ നിരക്കില്‍ എണ്ണക്കമ്പനികള്‍ക്ക് സ്ഥിരം സബ്‌സിഡി അനുവദിക്കണമെന്ന് ശിപാര്‍ശയില്‍ പറയുന്നു. വിപണി വിലയ്ക്ക് തുല്യമാകുന്നതുവെര പ്രതിമാസം ഒരു രൂപവരെ കൂട്ടാം.

മാസംന്തോറും ഡീസല്‍ വിലയ്ക്ക് ലിറ്ററിന് അമ്പത് പൈസ വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ അനുമതിയുള്ളത്. രാജ്യാന്തര വിപണിയിലെ നിരക്കുകള്‍ അടിസ്ഥാനമാക്കി ഡീസല്‍ മണ്ണണ്ണ പാചക വാതകം എന്നിവയുടെ വില നിര്‍ണയിക്കണമെന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഇവയ്ക്കും വില വര്‍ധന അനിവാര്യമാണെന്ന് ഡീസല്‍, പാചകവാതക വിലനിര്‍ണയ സമ്പ്രദായം നിര്‍ദേശിക്കുന്നതിനു രൂപവത്കരിച്ച പരീഖ് സമിതി വ്യക്തമാക്കി.

English summary
Petrol prices may be cut by RS 1.05 per liter; diesel, LPG prices up.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X