കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില കുത്തനെ ഉയര്‍ന്നു: 2014ന് ശേഷമുള്ള ഉയര്‍ന്ന വില,വാഗ്ദാനങ്ങള്‍ പാഴായി!

നിലവില്‍ 70 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില

Google Oneindia Malayalam News

Recommended Video

cmsvideo
പെട്രോള്‍ വില കൂടുന്നത് നിങ്ങളറിയാതെ! | Oneindia Malayalam

ദില്ലി: പെട്രോള്‍- ഡിസല്‍ വില നിശ്ചയിക്കുന്നതിന്‍റെ സംവിധാനത്തില്‍ മാറ്റം വന്നതോടെ ഇന്ധന വില കുത്തനെ ഉയരുന്നു. ജൂലൈയ്ക്ക് ശേഷം ആറ് രൂപയുടെ വര്‍ധനവാണ് ഇന്ധനവിലയിലുണ്ടായിട്ടുള്ളത്. 2014ന് ശേഷമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. നിലവില്‍ 70 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ജൂണ്‍ മാസം മുതലാണ് മാസത്തില്‍ രണ്ട് തവണ വില പരിഷ്കരിക്കുന്ന രീതിയില്‍ മാറ്റം വരുത്തി അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി പ്രതിദിനം വില പരിഷ്കരിക്കാന്‍ ആരംഭിച്ചത്. വില പരിഷ്കരണം ആരംഭിച്ച് ആദ്യ മാസത്തില്‍ പെട്രോള്‍- ഡീസല്‍ വില കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് വില ഉയരുന്ന പ്രവണതയാണ് പ്രകടമായത്.

ജൂണ്‍ 16 മുതലാണ് ഇന്ധനവില പ്രതിദിനം പരിഷ്കരിക്കുന്ന സംവിധാനം പ്രാബല്യത്തില്‍ വരുന്നത്. നിലവിൽ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രം നടപ്പിലാക്കിയ ദിവസേന വിലപരിഷ്കരണം രാജ്യത്തെ എല്ലാ പൊതുമേഖലാ പെട്രോളിയം കമ്പനികളിലും പ്രാബല്യത്തില്‍ വരും. രാജ്യാന്തര തലത്തിലുള്ള ക്രൂഡ് ഓയിൽ വില ഇന്ധനവിലക്കനുസരിച്ചായിരിക്കും പ്രതിദിനം എണ്ണവിലയിൽ മാറ്റം വരുന്നത്.

 പെട്രോള്‍ വിലയില്‍ സംഭവിക്കുന്നത്

പെട്രോള്‍ വിലയില്‍ സംഭവിക്കുന്നത്

നിലവില്‍ 70 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. 2014ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ് പെട്രോളിന് ഇന്ധനക്കകമ്പനികള്‍ ഈടാക്കിവരുന്നത്. എല്ലാമാസവും ഒന്നാം തിയ്യതിയും 16ാം തിയ്യതിയും ഇന്ധനവില പരിഷ്കരിക്കുന്ന സംവിധാനം പരിഷ്കരിക്കുന്നത്. ഈ സംവിധാനം ആരംഭിക്കുമ്പോള്‍ 65.48 രൂപയായിരുന്നു പെട്രോളിന്‍റെ വില. ജൂലൈ രണ്ടോടെ ഇത് 63.06 രൂപയായി കുറഞ്ഞിരുന്നുവെങ്കിലും അതിന് ശേഷം വില കുത്തനെ ഉയരുകയായിരുന്നു.

 ഡീസലും പെട്രോളും

ഡീസലും പെട്രോളും



പ്രതിദിന വില പരിഷ്കരണം ആരംഭിക്കുമ്പോള്‍ 54. 49 രൂപയായിരുന്നു ഡീസല്‍ വില. ജൂലൈ രണ്ടിന് ഇത് 53. 36 രൂപയായി കുറഞ്ഞിരുന്നുവെങ്കിലും അതിന് ശേഷം പിന്നീട് വിലവര്‍ദ്ധിക്കുക മാത്രമാണുണ്ടായത്. എന്നാല്‍ പ്രതിദിന വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നതോടെ വിലയില്‍ വരുന്ന മാറ്റങ്ങള്‍ കാര്യമായി ശ്രദ്ധിക്കപ്പെടുകയോ വാര്‍ത്തയാകുകയോ ചെയ്യുന്നില്ല എന്നതിനാല്‍ വിലയിലെ വ്യതിയാനങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്.

 ജൂണ്‍ മുതല്‍ വിലപരിഷ്കരണം

ജൂണ്‍ മുതല്‍ വിലപരിഷ്കരണം

രാജ്യത്ത് പ്രതിദിനം പെട്രോൾ- ഡീസൽ വില പരിഷ്കരിക്കുന്ന സമ്പ്രദായം ജൂണ്‍ 16 മുതൽ പ്രാബല്യത്തില്‍. നിലവിൽ രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍ മാത്രം നടപ്പിലാക്കിയ ദിവസേന വിലപരിഷ്കരണം രാജ്യത്തെ എല്ലാ പൊതുമേഖലാ പെട്രോളിയം കമ്പനികളിലും പ്രാബല്യത്തില്‍ വരും. രാജ്യാന്തര തലത്തിലുള്ള ക്രൂഡ് ഓയിൽ വില ഇന്ധനവിലക്കനുസരിച്ചായിരിക്കും പ്രതിദിനം എണ്ണവിലയിൽ മാറ്റം വരുന്നത്.

 തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍

തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളില്‍


പുതുച്ചേരി, ആന്ധ്രപ്രദേശിലെ വിസാഗ്, രാജസ്ഥാനിലെ ഉദയ്പൂർ, ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍, ചണ്ഡീഗർ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ സമ്പ്രദായം നടപ്പിലാക്കിയിട്ടുള്ളത്. മെയ് ഒന്നുമുതലായിരുന്നു അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്ധനവില പരിഷ്കരണം നടപ്പിലാക്കുന്നത്. 40 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ സംവിധാനമാണ് ജൂലൈ 16 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നത്.

 പൊതുമേഖലാ കമ്പനികള്‍

പൊതുമേഖലാ കമ്പനികള്‍

ആദ്യഘട്ടത്തിൽ പൊതുമേഖലാ പെട്രോള്‍ കമ്പനികള്‍ മാത്രം നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്ന സംവിധാനം പിന്നീട് സ്വകാര്യമേഖലാ പെട്രോളിയം കമ്പനികളായ റിലയന്‍സ്, ഷെല്‍ ഇന്ത്യ തുടങ്ങിയ കമ്പനികളും ജൂണ്‍ 16 മുതല്‍ നടപ്പിൽ വരുത്തും. ഇന്ത്യന്‍ ഓയിൽ കോര്‍പ്പറേഷൻ, ഭാരത് പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പ് ലിമിറ്റഡ് എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണ് രാജ്യത്തെ 95 ശതമാനം പെട്രോൾ പമ്പുകളും.

 എഎംഎസിലറിയാം

എഎംഎസിലറിയാം


പ്രതിദിനം പരിഷ്കരിക്കുന്ന എണ്ണവില എസ്എംഎസിലറിയാനുള്ള സംവിധാനം ഇതിനകം തന്നെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം പരിഷ്കരിച്ച വില ഉടന്‍ തന്നെ പെട്രോൾ പമ്പുകളിൽ പ്രദര്‍ശിപ്പിക്കും. ഇതിന് പുറമേ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ മൊബൈല്‍ ആപ്പ് Fuel@IOCയിലും പ്രതിദിനം പരിഷ്കരിച്ച പെട്രോൾ, ഡീസൽ വില ലഭ്യമാകും. മൊബൈലിൽ നിന്ന് എസ്എംഎസ് അയച്ചും ഇന്ധനവിലയിലെ പരിഷ്കാരങ്ങൾ അറിയാൻ കഴിയും. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതിന് പുറമേ 92249-92249 എന്ന നമ്പറിലേയ്ക്ക് RSPDEALER എന്ന കോഡ് അയയ്ക്കുന്നതോടെ ഓരോ നഗരങ്ങളിലേയും പെട്രോൾ- ഡീസൽ വില അറിയാൻ കഴിയും

English summary
Petrol price has been hiked by Rs. 6 per litre since the beginning of July and is now priced at its highest rate in three years with rates being revised in small dosages daily. Diesel price has increased by Rs. 3.67 a litre and now costs Rs. 57.03 a litre in Delhi, the highest in four months, according to data from state-owned oil companies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X