കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എണ്ണവില നാല് വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍, 70 പിന്നിട്ട് പെട്രോളും64 പിന്നിട്ട് ഡീ,സലും!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് നാല് വര്‍ഷത്തെ ഉയര്‍ന്ന വിലയിലെത്തി പെട്രോള്‍- ഡീസല്‍ വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂ‍ഡ് ഓയില്‍ നിരക്ക് കുത്തനെ ഉയര്‍ന്നതോടെയാണ് തിങ്കളാഴ്ച ഇന്ധനവില വീണ്ടും ഉയര്‍ന്നിട്ടുള്ളത്. അന്താരാഷ്ട്ര വിപണയിലെ ഇന്ധനവിലക്ക് അനുസൃതമായി ഇന്ത്യയിലെ എണ്ണകമ്പനികള്‍ വില പരിഷ്കരിക്കുന്നതിനാല്‍ അന്താരാഷ്ട്ര വിപണിയിലെ നേരിയ മാറ്റങ്ങള്‍ പോലും എണ്ണ വിലയില്‍ പ്രതിഫലിക്കും.

വിവിധ മെട്രോ നഗരങ്ങളില്‍ ബ്രാന്‍ഡ‍ല്ലാത്ത പെട്രോളിന് 10 മുതല്‍ 11 വരെയാണ് വര്‍ധിച്ചിട്ടുള്ളത്. ഡ‍ീസല്‍ വില 11- മുതല്‍ 12 പൈസ വരെയും ഉയര്‍ന്നിട്ടുണ്ട്. ദില്ലിയില്‍ പെട്രോള്‍ 73. 83 രൂപയ്ക്കും മുംബൈയില്‍ 81.69 രൂപയ്ക്കുമാണ് ലഭിക്കുന്നത്. രണ്ട് നഗരങ്ങളിലേയും ഇന്ത്യന്‍ പെട്രോള്‍ പമ്പുകളിലാണ് പെട്രോള്‍ ഈ നിരക്കില്‍ ലഭിക്കുന്നത്. ദില്ലിയില്‍ 2013 സെപ്തംബര്‍ മുതല്‍ തന്നെ പെട്രോള്‍ വില വര്‍ധിച്ച നിലയിലാണുള്ളത്. മുംബൈ, ചെന്നൈ എന്നീ നഗരങ്ങളില്‍ 2014 ജൂലൈയ്ക്ക് ശേഷവും കൊല്‍ക്കത്തയില്‍ 2014 ആഗസ്തിന് ശേഷവും ഉയര്‍ന്ന നിരക്കാണുള്ളത്. 2017 ജൂണ്‍ മുതല്‍ അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്കനുസരിച്ചുള്ള വിലപരിഷ്കണം പ്രാബല്യത്തില്‍ വന്നിരുന്നു.

എക്സൈസ് തീരുവ വാഗ്ദാനം മാത്രം!!

എക്സൈസ് തീരുവ വാഗ്ദാനം മാത്രം!!

രാജ്യത്ത് അടിക്കടി ഇന്ധനവില വര്‍ധിക്കുന്നത് പൗരന്മാര്‍ക്ക് തിരിച്ചടിയായതോടെ കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ധനകാര്യമന്ത്രാലയത്തിന് മുമ്പാകെയാണ് പെട്രോളിയം മന്ത്രാലയം ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളത്. ഇന്ധനവില നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിനുള്ള നിയന്ത്രണം സര്‍ക്കാര്‍ എടുത്തുകളഞ്ഞതും എക്സൈസ് തീരുവ എടുത്ത് കളഞ്ഞതുമാണ് തിരിച്ചടിയായിട്ടുള്ളത്. കേന്ദ്രബജറ്റിന് മുന്നോടിയായ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കണമെന്ന ആവശ്യവുമായി ജനുവരിയില്‍ പെട്രോളിയം മന്ത്രാലയം ധനമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു. ബജറ്റില്‍ ഇക്കാര്യം പരിഗണിക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും കേന്ദ്രനീക്കം പ്രതീക്ഷാവഹമായിരുന്നില്ല. 2014ല്‍ മോദി സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തിലെത്തുമ്പോള്‍ ഡീസലിന്റെ വില ലിറ്ററിന് 63.20 രൂപയായിരുന്നു.

 കേന്ദ്രത്തിന്റെ കണ്ണ് ഇന്ധനവിലയില്‍

കേന്ദ്രത്തിന്റെ കണ്ണ് ഇന്ധനവിലയില്‍

കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഒമ്പത് തവണയാണ് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വര്‍ധിപ്പിച്ചത്. 2014 നവംബറിനും 2016 ജനുവരിയ്ക്കും ഇടയിലുള്ള കാലയളവിലായിരുന്നു ഇത്. ഇതിനിടെ ഒരിക്കല്‍ മാത്രമാണ് നികുതി കുറച്ചുകൊണ്ടുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഒരു ലിറ്ററിന് രണ്ട് രൂപ മാത്രമാണ് ഇതോടെ കുറച്ചത്. ഇതോടെ ഇതിന് അനുസൃതമായി വാറ്റ് കുറയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ മാത്രമാണ് ഇത് പാലിക്കാന്‍ തയ്യാറായത്.

 എക്സൈസ് തീരുവ കുറച്ചു, എന്നിട്ടും...

എക്സൈസ് തീരുവ കുറച്ചു, എന്നിട്ടും...

2017 ഒക്ടോബര്‍ മാസത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ലിറ്റര്‍ പെട്രോളിന്റെ എക്സൈസ് തീരുവയില്‍ രണ്ട് രൂപയുടെ കുറവ് വരുത്തിയത്. അതേ കാലയളവില്‍ ദില്ലിയില്‍ പെട്രോളിന് 70.88 രൂപയും ഡീസലിന് 59.14 രൂപയുമായിരുന്നു വില. എക്സൈസ് തീരുവ കുറച്ചതോടെ ‍ഡീസലിന്റെ വില 56.89 രൂപയും പെട്രോളിന് 68. 38 രൂപയുമായി കുറഞ്ഞിരുന്നു. എന്നാല്‍ ആഭ്യന്തര വിപണിയിലെ ഇന്ധന വില ഉയര്‍ന്നതോടെ ആനുപാതികമായി ഇന്ത്യയിലെ ഇന്ധനവിലയും കുത്തനെ ഉയരുകയായിരുന്നു. 2൦17ല്‍ എക്സൈസ് തീരുവ കുറച്ചതോടെ കേന്ദ്രസര്‍ക്കാരിന് വാര്‍ഷിക വരുമാനത്തില്‍ 26,000 കോടിയുടെ കുറവാണ് നേരിടേണ്ടിവന്നത്. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 13,000 കോടിയും വിലയായി നല്‍കേണ്ടിവന്നു.

 ദൈനംദിന വില പരിഷ്കരണം

ദൈനംദിന വില പരിഷ്കരണം

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ കമ്പനികളാണ് കഴിഞ്ഞ ജൂണ്‍ മുതല്‍ പ്രതിദിനം വിലപരിഷ്കരിക്കാന്‍ ആരംഭിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായാണ് എല്ലാ മാസവും 1, 16 തിയ്യതികളില്‍ ഇന്ധനവില പരിഷ്കരിക്കുന്ന 15 വര്‍ഷം പഴക്കമുള്ള സംവിധാനം പൊളിച്ചെഴുതിയാണ് സര്‍ക്കാര്‍ ഈ നീക്കത്തിന് അംഗീകാരം നല്‍കിയത്. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന നേരിയ മാറ്റങ്ങള്‍ പോലും ഇന്ധനവിലയില്‍ പ്രതിഫലിക്കാന്‍ തുടങ്ങിയതോടെ രാജ്യത്തെ ഇന്ധനവില അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രവണതയാണ് നിലവിലുള്ളത്.

<strong>സുഹൃത്തുക്കളില്‍ ചില മിണ്ടാപ്പൂച്ചകളില്ലേ? ജന്മരാശിയറിഞ്ഞാല്‍ മിതഭാഷികളെ കണ്ടെത്താം, നിങ്ങളറിയേണ്ട ആറ് കാര്യങ്ങള്‍</strong>സുഹൃത്തുക്കളില്‍ ചില മിണ്ടാപ്പൂച്ചകളില്ലേ? ജന്മരാശിയറിഞ്ഞാല്‍ മിതഭാഷികളെ കണ്ടെത്താം, നിങ്ങളറിയേണ്ട ആറ് കാര്യങ്ങള്‍

ബിജെപി ഉറങ്ങുകയായിരുന്നോ? അമിത് ഷായെക്കെതിരെ ആഞ്ഞടിച്ച് സിദ്ധരാമയ്യ, ഓരോ ചില്ലിക്കാശും ഉപയോഗിച്ചത് വികസനത്തിന്, മറുപടി കലക്കി!!

English summary
Petrol and diesel prices went up further on Monday as oil marketing companies raised rates amid firming global crude prices. Oil marketing companies revise petrol and diesel prices every day at 6 am according to the daily price revision process.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X