ഇന്ത്യയുടെ പെട്രോളിയം കയറ്റുമതിയില്‍ വന്‍ നേട്ടം; പക്ഷേ, വലിയ കാര്യമില്ല, മറ്റൊരു പണി വരുന്നുണ്ട്
ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇന്ത്യയുടെ സമ്പത്ത് വന്‍തോതില്‍ പുറംരാജ്യങ്ങളിലേക്ക് പോകാന്‍ കാരണവും ഇതുതന്നെ. ആവശ്യമുള്ള ക്രൂഡിന്റെ 85 ശതമാനവും ഇന്ത്യ വിദേശത്ത് നിന്ന് ഇറക്കുകയാണ്. റഷ്യ, ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെയാണ് ക്രൂഡ് എണ്ണയ്ക്ക് വേണ്ടി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്.
അതേസമയം, ഇറക്കുമതി ചെയ്യുന്ന എല്ലാം ഇന്ത്യ ഉപയോഗിക്കുകയില്ല. ശുദ്ധീകരിക്കുമ്പോള്‍ ലഭിക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്ത് ലാഭം കൊയ്യുന്നുമുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കു പ്രകാരം ഇന്ത്യയുടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 47.5 ദശലക്ഷം ടണ്‍ ആണ്. എന്നാല്‍, ആശ്വസിക്കാന്‍ വകയില്ലെന്ന് കണക്കുകള്‍ പറയുന്നു. മറ്റൊരു വെല്ലുവിളിയും വരുന്നുണ്ട്...

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷം നേരിയ വളര്‍ച്ച മാത്രമാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 46.8 ദശലക്ഷം ടണ്‍ കയറ്റുമതി ചെയ്തെങ്കില്‍ ഇത്തവണ 47.5 ദശലക്ഷം ടണ്‍ ആണ് എന്ന് പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്‍ ഡാറ്റ വ്യക്തമാക്കുന്നു.
എഞ്ചിന് ഓയില്‍, പെട്രോളിയം കോക്ക്, വിമാന ഇന്ധനം എന്നിവ ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലാണ് ഇത്തവണ മുന്നേറ്റം. അതേസമയം, ഇതുകൊണ്ട് വലിയ കാര്യമില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാരണം എണ്ണ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഈ സാമ്പത്തിക വര്‍ഷം 7 ശതമാനം വര്‍ധിച്ചിട്ടുണ്ട്.
ശുദ്ധീകരിച്ച എണ്ണ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഈ സാമ്പത്തിക വര്‍ഷം 38.5 ദശലക്ഷം ടണ്‍ ആണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 36 ദശലക്ഷം ടണ്‍ ആയിരുന്നു. അതായത്, 1710 കോടി ഡോളറില്‍ നിന്ന് 1820 കോടി ഡോളറായി ഇക്കാര്യത്തിലുള്ള ചെലവ് കൂടി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നു എന്നാണ് കണക്ക്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം 172.6 ദശലക്ഷം ടണ്‍ ആയിരുന്നു എങ്കില്‍ ഈ സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ 178.5 ദശലക്ഷം ടണ്‍ ആയി ഉയര്‍ന്നു. ഡീസല്‍, എഞ്ചിന് ഓയില്‍, എല്‍പിജി, വിമാന ഇന്ധനം എന്നിവയ്ക്കെല്ലാം ആവശ്യം കൂടിയതാണ് കാരണമത്രെ.
വിമാന ഇന്ധനത്തിന് 9.8 ശതമാനം ആവശ്യം ഏറിയിട്ടുണ്ട്. എല്‍പിജിക്കും എഞ്ചിന് ഓയിലുകള്‍ക്കും ഡീസലിനും യഥാക്രമം 6.7%, 8.0%, 2.2% എന്നിങ്ങനെയാണ് ആവശ്യം വര്‍ധിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ പ്രധാനമായും കയറ്റുമതി ചെയ്യുന്നത് ആഫ്രിക്കയിലേക്കാണ്. നേരത്തെ ഏഷ്യയിലേക്കും യൂറോപ്പിലേക്കും ആയിരുന്നു എങ്കില്‍ ആഫ്രിക്കയാണ് ഡിസംബറിലെ കണക്കില്‍ മുന്നിലുള്ളത്.
യൂറോപ്പില്‍ നിന്നുള്ള ആവശ്യം കുറഞ്ഞത് നേരിയ ആശങ്കയ്ക്ക് ഇടയാക്കുന്നു. 2025ലും ഇന്ത്യയുടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞേക്കുമെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അന്തര്‍ദേശീയ രാഷ്ട്രീയ സാഹചര്യം ഷിപ്പിങ് നിരക്ക് കൂട്ടിയിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications