കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎഫ് 8.95 ശതമാനം ഉയര്‍ത്താന്‍ ശുപാര്‍ശ, നേട്ടം ലഭിയ്ക്കുന്നത് 5 കോടി ജീവനക്കാര്‍ക്ക്

Google Oneindia Malayalam News

ദില്ലി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ കൂട്ടാന്‍ ശുപാര്‍ശ. നിലവിലുള്ള 8.75 ശതമാനത്തില്‍ നിന്ന് 8.95 ശതമാനമാക്കാനാണ് എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ധനകാര്യ സമിതിയുടെ ശുപാര്‍ശ.

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ താഴുമ്പോള്‍ പലിശ വര്‍ധിപ്പിയ്ക്കണമെന്ന നിര്‍ദേശമാണ് ഇപിഎഫ്ഒ നല്‍കുന്നത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരികയാണെങ്കില്‍ 2010-11ന് ശേഷം നല്‍കുന്ന ഏറ്റവും കൂടിയ പലിശ നിരക്കാകും ഇത്. 2010-11 സാമ്പത്തിക വര്‍ഷത്തില്‍ 9.5 ശതമാനമായിരുന്നു പലിശ.

Rupee

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് സര്‍ക്കാരിന്റേയും ആര്‍ബിഐയുടേയും പരിഗണനയില്‍ ഉള്ളപ്പോള്‍ ഇതുസംബന്ധിച്ച ശുപാര്‍ശ വരുന്നതും ശ്രദ്ധേയമായി. പലിശ വര്‍ധിപ്പിയ്ക്കുന്നത് പിഎഫ് നിക്ഷേപമുള്ള അഞ്ച് കോടിയോളം ആളുകള്‍ക്ക് പ്രയോജനപ്പെടും.

English summary
PF panel recommends raise on interest rate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X