കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില ഇനി ദിനംപ്രതി മാറിയേക്കും..!! എണ്ണക്കമ്പനികളുടെ പുതിയ തീരുമാനം..!!

  • By അനാമിക
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ വാഹന ഉപയോക്താക്കളെ എന്നും ബുദ്ധിമുട്ടിക്കുന്നതാണ് അടിക്കടി ഉള്ള പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവ്. പലപ്പോഴും അന്താരാഷ്ട്രനിലവാരം അനുസരിച്ചാണ് എണ്ണവിലയിലെ മാറ്റം എന്നവകാശപ്പെടുമ്പോഴും വര്‍ധനവ് മാത്രമാണ് അത്തരത്തില്‍ എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അന്താരാഷ്ട്രവിപണിയില്‍ ഇന്ധനവില കുറഞ്ഞാലും രാജ്യത്ത് വലിയ മാറ്റം ഉണ്ടാവാറില്ല. എന്നാലീ അവസ്ഥ മാറാന്‍ പോവുകയാണ്.

petrol

ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് ആനുപാതികമായി പെട്രോള്‍ വില ദിനംപ്രതി നിശ്ചയിക്കുന്ന രീതി രാജ്യത്ത് ഉടന്‍ നടപ്പിലായേക്കും. നിലവില്‍ രാജ്യത്ത് രണ്ടാഴ്ച കൂടുമ്പോളാണ് ഇന്ധനവിലയില്‍ പരിഷ്‌ക്കരണം ഉണ്ടാവാറ്. പുതിയ തീരുമാനം നടപ്പിലാക്കിയാല്‍ ദിവസവും പെട്രോള്‍ വിലയില്‍ ഏറ്റക്കുറച്ചില്‍ പ്രതീക്ഷിക്കാം.ഇത് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസകരമാവുകയും ചെയ്യും.

oil

ആഗോളവിപണികളിലെല്ലാം ഈ രീതിയിലാണ് ഇന്ധനവില നിശ്ചയിക്കപ്പെടുന്നത്. ഇന്ത്യയില്‍ ഈ രീതി നടപ്പില്‍ വരുത്തുന്നതിനുള്ള പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ എന്തൊക്കെയെന്ന് എണ്ണക്കമ്പനികള്‍ പരിശോധിച്ച് വരികയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടേതാണ് രാജ്യത്തെ 95 ശതമാനം റീട്ടെയ്ല്‍ എണ്ണ വിപണിയും.

English summary
State run Oil companies planning for daily fuel pricing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X