കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ സ്ഥിതിവിവരക്കണക്കുകള്‍ക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം: കണക്കുകള്‍ പൂഴ്ത്തുന്നതിനെതിരെ!!

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ സ്റ്റാറ്റിസ്റ്റിക്കല്‍ വിവരങ്ങള്‍ക്ക് മേല്‍ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ചെലുത്തുന്നതിനെതിരെ 108 ഇക്കണോമിസ്റ്റുകള്‍ രംഗത്തെത്തി. രാജ്യത്തെ വിവിധ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനുകള്‍ നല്‍കുന്ന കണക്കുകളിലും സര്‍വേ ഫലങ്ങളിലും രാഷ്ട്രീയ കടന്നുകയറ്റമുണ്ടായി വിവരങ്ങളും കണക്കുകളിലും സ്വാധീനം ചെലുത്തുന്നതിനെതിരെയാണ് ലോകത്തിലെ പ്രഗല്‍ഭരായ 108 സാമ്പത്തിക വിദഗ്ധര്‍ രംഗത്തെത്തിയത്. ജിഡിപിയിലും തൊഴിലില്ലായ്മ സര്‍വേയിലും രാഷ്ട്രീയ ഇടപെടലുണ്ടായതായി പറയുന്നു.

ഒടുവില്‍ ബിജെപിയ തള്ളി അര്‍ണബ് ഗോസ്വാമിയും; രാഹുലിനെ വിമര്‍ശിക്കാന്‍ ബിജെപിക്ക് അര്‍ഹതയില്ല
ഇന്ത്യയിലെ സ്ഥിതിവിവര കണക്കുകളില്‍ രാഷ്ട്രീയ സ്വാധീനം മൂലം കനത്ത ഇടപെടലുകളുണ്ടാകുന്നു എന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്. അതിനാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് സ്ഥാപനസംബന്ധമായ സ്വാതന്ത്ര്യം വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ജിഡിപി സംഖ്യയിലെയും എന്‍എസ്എസ്ഒയുടെ തൊഴില്‍ ഇല്ലായ്മ നിരക്കിന് എതിരെയും ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സാമ്പത്തിക വിദഗ്ധരുടെ ഈ ആരോപണം.

jobs-1550472259-1

കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി ഇന്ത്യയിലെ സ്റ്റാറ്റിസ്റ്റികല്‍ സംവിധാനങ്ങള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കയാണെന്നും ലഭ്യമാകുന്ന വിവരങ്ങള്‍ കൃത്യത പുലര്‍ത്തുന്നവയാണെന്നും പറയുന്നു. സാമ്പത്തിക സാമൂഹികമായ എല്ലാ അളവു കോലും പരിഗണിച്ചാണ് ഇവരുടെ സര്‍വ്വേകളെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എല്ലാ തവണയും സ്റ്റാറ്റിസിറ്റിക്കല്‍ സംവിധാനങ്ങളെയാണ് കുറ്റപ്പെടുത്തുന്നത് എന്നാല്‍ ഒരിക്കലും ഇത്തരം സംവിധാനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകളെ ആരും ചൂണ്ടിക്കാട്ടുന്നില്ലെന്നും ഇവര്‍ പറഞ്ഞു.


എല്ലാ സാമ്പത്തിക വിദഗ്ധരും സ്റ്റാറ്റിസ്റ്റിഷ്യന്‍മാരും രാഷ്ട്രീയപാര്‍ട്ടികളുടെ ബാഹ്യ ഇടപെടലിനെതിരെ ശബ്ദമുയര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പാര്‍ട്ടികള്‍ക്ക് ഹിതമല്ലാത്ത വിവരങ്ങള്‍ പൂഴ്ത്തി വയ്ക്കുകയും സ്ഥിതിവിവരക്കണക്കിനെതിരെ വിമര്‍ശനമു ന്നയിക്കയുമാണ് ഇവര്‍ ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു. അതിനാല്‍ ഇന്ത്യയില്‍ ഇത്തരം സ്ഥിതിവിരക്കണക്ക് സ്ഥാപനങ്ങള്‍ക്ക് പൂര്‍ണമായും പ്രവര്‍ത്തന സ്വാതന്ത്ര്യം വേണമെന്നും ഇവര്‍ പറയുന്നു. സെന്റ്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നാഷണല്‍ സാംപിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ എന്നീ സ്ഥാപനങ്ങളെ ഒരു കാരണവശാലും രാഷ്ട്രീയവത്കരിക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ മാത്രമേ ഇവയ്ക്ക് വിശ്വസ്തതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്നും ഇവര്‍ വ്യക്തമാക്കി.

ലോകത്തില്‍ ഇന്ത്യയിലെ സ്റ്റാറ്റിസ്‌ററിക്കല്‍ സ്ഥാപനങ്ങളുടെ അന്തസ് പണയം വച്ചിരിക്കയാണെന്നും അതിനാല്‍ ഇവയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പൂര്‍ണമായും അനുവദിക്കണമെന്നും ഇവര്‍ പറയുന്നു. ഭരണകൂടങ്ങള്‍ക്ക് അനുകൂലമല്ലാത്ത വിവരങ്ങള്‍ മൂടി വയ്ക്കുന്നത് ജനാധിപത്യ രാജ്യത്തിന്റെ ചുമതല അല്ല എന്നും ഇവര്‍ ഓര്‍മിപ്പിക്കുന്നു. ഇന്ത്യയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മനേജ്‌മെന്റിലെ വിവിധ സാമ്പത്തിക വിദഗ്ധരടക്കം 108 പേരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പ് വച്ചത്. ഐഐഎംഎയിലെ രാകേഷ് ബസന്ത്, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ എമിലി ബ്രേസ,ദില്ലി യൂണിവേഴ്‌സിറ്റിയിലെ സതീഷ് ദേശ്പാണ്ഡെ,എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.

English summary
Political interference in statistical institutes in India, the data are manipulated by politicians,economist from 108 countries stand together for institutional freedom in Indian statistical organizations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X