കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സർക്കാരിന്റെ വാദം പൊളിയുന്നു; 1000ത്തിന്റെ 99 ശതമാനം നോട്ടുകളും തിരിച്ചെത്തി

നോട്ട്​പിൻവലിക്കൽ തീരുമാനം നിലവിൽ വന്ന്​ എട്ടുമാസത്തിന്​ ശേഷവും തിരിച്ചെത്തിയ ​നോട്ടുകളുടെ കണക്ക് ആർബിഐ പുറത്ത് വിട്ടിരുന്നില്ല

  • By Ankitha
Google Oneindia Malayalam News

ദില്ലി: നവംബർ എട്ടിലെ നോട്ട്​ പിൻവലിക്കലിന്​ ശേഷം തിരിച്ചെത്തിയ 1000 രൂപ നോട്ടുകളുടെ കണക്കുകൾ പുറത്ത്​ വിട്ട് ആർബിഐ. സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്ന 99 ശതമാനം 1000 രൂപ നോട്ടുകളും ബാങ്കിൽ തിരിച്ചെത്തിയെന്ന് ആർബിഐ പറഞ്ഞു.ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലാലുവിന്റെ മഹാറാലിയിൽ സോണിയയും രാഹുലും പങ്കെടുക്കില്ല; കാരണം അഴിമതിലാലുവിന്റെ മഹാറാലിയിൽ സോണിയയും രാഹുലും പങ്കെടുക്കില്ല; കാരണം അഴിമതി

modi

രാജ്യത്ത് നിന്ന് ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിച്ച് 8 മാസത്തിനു ശേഷവും തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകൾ ആർബിഐ പുറത്ത് വിട്ടിരുന്നില്ല.

നോട്ടുകൾ തിരിച്ചെത്താനുണ്ട്

നോട്ടുകൾ തിരിച്ചെത്താനുണ്ട്

2017 മാർച്ച് അവസാനം വരെയുള്ള കണക്ക് പ്രകാരം 8295 കോടി രൂപയുടെ 1000 ത്തിന്റെ നോട്ടുകൾ ഇനിയും മടങ്ങി വരാനുണ്ടെന്നു ആർബിഐ വ്യക്തമാക്കി. ഇതു പൊതു ജനത്തിന്റെ കയ്യിലോ, ബാങ്കുകളിലോ, ട്രഷറികളിലോ മറ്റുമായിരിക്കും.

6.86 ലക്ഷം രൂപയുടെ നോട്ടുകൾ

6.86 ലക്ഷം രൂപയുടെ നോട്ടുകൾ

2016 നവംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധിക്കുമ്പോൾ 6.86 ലക്ഷം കോടി രൂപയുടെ 1000 നോട്ടുകളാണ് വിപണിയിൽ ഉണ്ടായിരുന്നതെന്ന് ധനകാര്യ സഹമന്ത്രി ലോക്സഭയിൽ പറഞ്ഞിരുന്നു.

ഭൂരിഭാഗം നോട്ടും തിരികെയെത്തി

ഭൂരിഭാഗം നോട്ടും തിരികെയെത്തി

ധനകാര്യ സഹമന്ത്രിയുടെ കണക്ക് പ്രകാരം ഭൂരിഭാഗം നോട്ടും ആർബിഐയിൽ തിരികെ എത്തിയിരിക്കുന്നുവെന്നാണ്. തിരിച്ചെത്താത്ത 8925 കോടി രൂപ എന്നത് കേവലം 1.3 ശതമനം മാത്രമാണ് . ബാക്കി 1000 ത്തിന്റെ 98.7 ശതമാനം നോട്ടും ബാങ്കിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

500 രൂപ നോട്ടുകളുടെ കണക്ക്

500 രൂപ നോട്ടുകളുടെ കണക്ക്

1000 രൂപയുടെ 99 ശതമാനം നോട്ടുകളും തിരികെ എത്തിയെങ്കിൽ 500 ന്റെ കാര്യത്തിലും വ്യത്യാസമുണ്ടാകാൻ സാധ്യതയില്ലെന്ന് ജെഎൻയു ഇക്കണോമിക്സ് പ്രഫസർ സുരാജിത് മസുംദാർ പറഞ്ഞു.

സ്ഥിരീകരിക്കാതെ ആർബിഐ

സ്ഥിരീകരിക്കാതെ ആർബിഐ

പിൻവലിച്ച മുഴുവൻ നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതായി നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥരീകരിക്കാൻ ആർബിഐ തയ്യാറായിരുന്നില്ല.

നോട്ട് നിരോധനം പരാജയമോ?

നോട്ട് നിരോധനം പരാജയമോ?

കള്ളപ്പണവും കള്ളനോട്ടും തടയുന്നതിനു വേണ്ടിയാണ് മോദി സർക്കാർ രാജ്യത്ത് നിന്ന് ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിച്ചത്. എന്നാൽ പിൻവലിച്ച ഭൂരിഭാഗം നോട്ടുകളും ബാങ്കിൽ തിരിച്ചെത്തിയിട്ടുണ്ട്. ഔദ്യോഗികമായി ആർബിഐ കൂടി ഇതു സ്ഥിരീകരിക്കുന്നതിലൂടെ നോട്ട് നിരോധനം പരാജയമായിരുന്നുവെന്ന് ഉറപ്പിക്കേണ്ടി വരും.

English summary
How many worthless Rs 1,000 and 500 notes were hoarders of black money left holding on to after demonetisation because they couldn't reveal they had them? No official answer has been provided for eight months, leaving everybody from the common man to the Supreme Court wondering.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X