അഞ്ച് ലക്ഷത്തിന് 10 ലക്ഷം, 10 ന് 20: പോസ്റ്റ് ഓഫീസ് നിക്ഷേപം വഴി നിങ്ങളുടെ പണം ഇരട്ടിയാക്കാം
രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കിടയില്‍ സമ്പാദ്യശീലം ശക്തമാക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. ഒറ്റത്തവണ നിക്ഷേപം ഏകദേശം പത്ത് വർഷത്തിനുള്ളില്‍ ഇരട്ടിയാകുന്ന കിസാൻ വികാസ് പത്ര സ്‌കീം ഇന്ന് ഏറെ ജനപ്രിയമാണ്. സർക്കാർ പദ്ധതിയായതിനാല്‍ തന്നെ ആർക്കും യാതൊരു വിധ ആശങ്കകളും ഇല്ലാതെ ഈ പദ്ധതിയില്‍ നിക്ഷേപിച്ച് തങ്ങളുടെ വരുമാനം ഇരട്ടിയാക്കാവുന്നതാണ്.
കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് 1998 ലാണ് കേന്ദ്ര സർക്കാർ ആദ്യമായി കിസാന്‍ വികാസ പത്ര പദ്ധതി ആരംഭിക്കുന്നത്. തുടക്കത്തില്‍ കർഷകർക്ക് മാത്രമാണ് ഈ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ മറ്റുള്ളവർ വ്യാപക ദുരുപയോഗത്തെ തുടർന്ന് 2011 ല്‍ പദ്ധതി പൂർണ്ണമായും നിർത്തലാക്കി. പിന്നീട് 2014 ലാണ് പരിഷ്കരണങ്ങളോടെ കിസാൻ വികാസ് പത്ര സ്‌കീം വീണ്ടും ആരംഭിക്കുന്നത്.

ഒറ്റത്തവണയെ കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളു. അതേസമയം തന്നെ പലിശ നിരക്കിലെ സ്‌ഥിരത, സർക്കാർ നല്‍കുന്ന സുരക്ഷിതത്വം, കൈമാറ്റ സ്വാതന്ത്രം തുടങ്ങിയവ പദ്ധതിയെ കൂടുതല്‍ ആകർഷകമാക്കുന്നു. 1000 രൂപ മുതല്‍ ഈ പദ്ധതിയില്‍ നിക്ഷേപിക്കാം. രണ്ട് വർഷത്തെ ലോക്ക് ഇന്‍ കാലയളവുണ്ടെങ്കിലും ഉയർന്ന നിക്ഷേപത്തിന് പരിധിയില്ല.
പ്രായപൂർത്തിയായ ഏതൊരു ഇന്ത്യന്‍ പൌരനും സ്വന്തം നിലയിലോ മൈനറുടെ പേരിലോ പദ്ധതിയിൽ അംഗമാവാം. എന്നാല്‍ വിദേശ ഇന്ത്യക്കാർക്ക് പദ്ധതിയില്‍ ചേരാന്‍ സാധ്യമാവില്ല. വ്യക്തികത അക്കൗണ്ടിന് പുറമെ രണ്ട് പേർക്ക് അല്ലെങ്കിൽ 3 പേർക്ക് ചേർന്ന് ജോയിന്റ് കെവിപി അക്കൗണ്ടും തുറക്കാവുന്നതാണ്. കിസാൻ വികാസ് പത്ര സേവിംഗ് സ്‌കീമുകളുടെ പലിശ നിരക്ക് നേരത്തെ 7.2 ശതമാനമായിരുന്നെങ്കില്‍ നിലവില്‍ അത് 7.5 ശതമാനമായി പോസ്റ്റ് ഓഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്.
നിങ്ങള്‍ അക്കൗണ്ട് ആരംഭിച്ച പോസ്റ്റ് ഓഫീസില്‍ നിന്നും അക്കൗണ്ട് വേണമെങ്കില്‍ മറ്റൊരു സ്ഥലത്തെ പോസ്റ്റ് ഓഫീസിലേക്ക് മാറ്റാനും സാധിക്കും. ഇതിനായി പ്രത്യേക ചാർജുകളൊന്നുമില്ല.115 മാസം കൊണ്ട് നിങ്ങളുടെ നിക്ഷേപത്തുക ഇരട്ടിയായി തിരികെ ലഭിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
1000 രൂപയുടെ ഗുണിതങ്ങളായി മാത്രമേ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളു. അതായത് 1 ലക്ഷം രൂപയാണ് നിങ്ങള്‍ പദ്ധതിയില്‍ നിക്ഷേപിക്കുന്നതെങ്കില്‍ 115 ന് മാസത്തിന് ശേഷം നിങ്ങളുടെ കൈകളിലേക്ക് എത്തുക 2 ലക്ഷം രൂപയാണ്. 5 ലക്ഷം നിക്ഷേപിക്കുന്നവർക്ക് 10 ലക്ഷവും 10 ലക്ഷം നിക്ഷേപിക്കുന്നവർക്ക് 20 ലക്ഷം രൂപയുമായിരിക്കും ലഭിക്കുക.
നേരത്തെ സൂചിപ്പിച്ചത് പോലെ ലോക്ക് ഇന്‍ പീരിയഡ് ഉള്ളതിനാല്‍ ആദ്യ രണ്ടര വർഷത്തേക്ക് നിക്ഷേപ തുക പിന്‍വലിക്കാന്‍ സാധിക്കില്ല. വളരെ അത്യാവശ്യമാണെങ്കില്‍ സർട്ടിഫിക്കറ്റ് വാങ്ങി ഒരു വർഷത്തിനുള്ളിൽ നിങ്ങൾക്ക് പിഴ നൽകികൊണ്ട് നിക്ഷേപതുക പിന്‍വലിക്കാന്‍ സാധിക്കും. അതേസമയം, പിഴയോ പലിശ നഷ്ടമോ ഇല്ലാതെ രണ്ടര വർഷത്തിനുശേഷം ഏത് സമയത്തും നിങ്ങൾക്ക് നിക്ഷേപം പിന്‍വലിക്കാനാകും. പദ്ധതിയില്‍ ചേരുന്നിന് വേണ്ടി അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക.












Click it and Unblock the Notifications