കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രീതി സിന്റ ഐപിഎല്‍ ഉടമകളിലെ 'ദരിദ്ര'

  • By Meera Balan
Google Oneindia Malayalam News

മുംബൈ: ഐപിഎല്‍ ഉടമകളിലെ ധനികരുടെ പട്ടിക വെല്‍ത്ത് എക്‌സ് പുറത്ത് വിട്ടു. ഐപിഎല്‍ ഉടമകളിലെ ധനികന്‍ മുംബൈ ഇന്ത്യന്‍സ് ഉടമ മുകേഷ് അംബാനിയാണ്. ഇനി ഐപിഎല്ലിലെ ദരിദ്രയായ ഉടമ ആരാണെന്നോ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉടമ പ്രീതി സിന്റ. 183 കോടി രൂപ മാത്രമാണ് പ്രീതിയുടെ ആസ്തി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഉടമയും മാധ്യമ ഭീമനുമായ കലാനിധി മാരന്റെ ആസ്തിയെക്കാള്‍ പത്തിരിട്ട ആസ്തി മുകേഷ് അംബാനിയ്ക്കുണ്ട്. 21.2 ബില്ല്യണ്‍ യുഎസ് ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തിയായി വെല്‍ത്ത് എക്‌സ് കണക്കാക്കപ്പെടുന്നത്.

Preity Zinta

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് കലാനിധിമാരനാണ്. 2.2 ബില്ല്യണാണ് കലാനിധിമാരന്റെ ആസ്തി. മൂന്നാം സ്ഥാനത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീം ഉടമയായ വിജയ് മല്യയാണ്. 640 യുഎസ് മില്ല്യനാണ് വിജയ് മല്യയുടെ ശആതി

നാലാം സ്ഥാനത്ത് ബോളിവുഡ് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമിയുമായ ഷാരൂഖ് ഖാനാണ് 600 മില്ല്യണ്‍ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.

ദില്ലി ഡെയര്‍ഡെവിള്‍സ് ഉടമ ഗ്രാന്ധി മല്ലികാര്‍ജ്ജുന റാവു അഞ്ചാം സ്ഥാനത്താണ്. 270 മില്ല്യണ്‍ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി.ആറാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സ് ഉടമ മനോജ് ബദാലെയാണ് . 160 മില്ല്യണ്‍ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്ററെ ആസ്തി.

ഏഴാംസ്ഥാനത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ നാരായണ സ്വാമി ശ്രീനിവാസന്‍ ആണ്. 70 മില്ല്യണ്‍ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. എട്ടാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്‌സ് ഇലവന്‍ ഉടമ പ്രീതിയ്ക്കാവട്ടെ 30 മില്ല്യണ്‍ യുഎസ് ഡോളറിന്റെ ആസ്തിയാണുള്ളത്.

English summary
Preity Zinta least wealthy among IPL team owners: Wealth-X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X