'കണ്ണിറുക്കി പെൺകുട്ടി' ഒറ്റ സിനിമയ്ക്ക് ചോദിച്ച പ്രതിഫലം 2 കോടി? മമ്മൂക്കയും ലാലേട്ടനും വരെ ഞെട്ടും
Priya Prakash Warrier asked 2 crore rupees for acting Telugu Movie- report spreading on Telugu Media. തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പ്രിയ വാര്യര്‍ രണ്ട് കോടി പ്രതിഫലം ആവശ്യപ്പെട്ടുവെന്ന് തെലുങ്ക്
Recommended Video

ഹൈദരാബാദ്: ഒറ്റ ഗാനത്തിലൂടെ ആഗോള പ്രശസ്തയായ താരം ആണ് പ്രിയ പ്രകാശ് വാര്യര്‍ എന്ന പ്രിയ വാര്യര്‍. കണ്ണിറുക്കി പെണ്‍കുട്ടി എന്നാണ് മലയാളികള്‍ ഇപ്പോള്‍ പ്രിയയെ സ്നേഹത്തോടെ വിളിക്കുന്നത്. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളിലും പ്രിയയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തില്‍ മാത്രമാണ് ഇതുവരെ പ്രിയ അഭിനയിച്ചിട്ടുള്ളത്. ഈ സിനിമയുടെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായിട്ടും ഇല്ല. എന്തായിരിക്കും സിനിമയില്‍ പ്രിയയുടെ റോള്‍ എന്നത് സംബന്ധിച്ചും ആര്‍ക്കും ഒന്നും അറിയില്ല.
എന്നാല്‍ ഇപ്പോള്‍ തെലുങ്ക് മാധ്യമങ്ങളില്‍ വിവാദ കേന്ദ്രമായി മാറിയിരിക്കുകയാണ് പ്രിയ വാര്യര്‍. ഒരു സിനിമക്ക് വേണ്ടി രണ്ട് കോടി രൂപ പ്രിയ പ്രതിഫലം ആയി ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒറ്റ പാട്ടുകൊണ്ട്
ഒരു പാട്ടുകൊണ്ട് എന്ന് പോലും പറയാന്‍ പറ്റില്ല പ്രിയ വാര്യരുടെ പ്രശസ്തി. ഒരു പാട്ടിലെ ഒരു രംഗം കൊണ്ടാണ് പ്രിയ ഫേമസ് ആയത്. കണ്ണിറുക്കലും പുരികം വളക്കലും.

തെലുങ്ക് സിനിമയിലേക്ക്?
പ്രിയയുടെ പ്രകടനം കണ്ട് ഒരു തെലുങ്ക് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ക്ഷണിച്ചു എന്ന രീതിയില്‍ ആണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. പക്ഷേ, പ്രിയ എന്തായാലും ഈ വാര്‍ത്തയോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പക്ഷേ, തെലുങ്ക് മാധ്യമങ്ങളില്‍ ഇതാണിപ്പോള്‍ വിവാദ വിഷയം.

രണ്ട് കോടി രൂപ
തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പ്രിയ ചോദിച്ച പ്രതിഫലം കേട്ട് സംവിധായകന് ഞെട്ടിപ്പോയി എന്നൊക്കെയാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് കോടി രൂപ പ്രതിഫലം ചോദിച്ചു എന്നാണ് അവിടെ പ്രചരിക്കുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇത് ശരിയാകാനുള്ള സാധ്യത വളരെ കുറവാണ്.

മമ്മൂട്ടിയും മോഹന്‍ലാലും
മലയാളത്തിലെ സൂപ്പര്‍ നായകന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ ഇവരുടെ പ്രതിഫലം പോലും പ്രിയ ആവശ്യപ്പെട്ടു എന്ന് പറയുന്ന പ്രതിഫലത്തേക്കാള്‍ ഒരുപാട് കൂടുതല്‍ അല്ല എന്നതാണ് രസകരമായ കാര്യം. പൃഥ്വിരാജിനും നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനും പോലും ഇത്രയും പ്രതിഫലം ലഭിക്കുന്നില്ല.

ഹാപ്പി ഡേയ്സ് നായകന്
വന്‍ ഹിറ്റ് ആയ ഹാപ്പി ഡെയ്സില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ധാര്ത്ഥന് നായകനാകുന്ന സിനിമയിലേക്ക് പ്രിയ വാര്യയെ ക്ഷണിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്പോഴാണത്രെ പ്രിയ രണ്ട് കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടത്.

പ്രിയ പറഞ്ഞതോ?
എന്നാല്‍ പ്രിയ വാര്യര്‍ ഇത്തരം ഒരു സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടേ ഇല്ല ഇതുവരെ. ഒരു അഡാര്‍ ലൗവ്വിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം മാത്രമേ പുതിയ സിനിമകള്‍ ഏറ്റെടുക്കൂ എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ഇത്തരം ഒരു വാര്‍ത്ത പ്രചരിക്കുന്നത് എന്നാണ് ചോദ്യം.

അല്ലു അര്ജ്ജുന് സിനിമ
മറ്റൊരു വാര്‍ത്തയും തെലുങ്ക് മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദക്ഷിണേന്ത്യന്‍ സൂപ്പര്‍ താരം ആയ അല്ലു അര്‍ജ്ജുന്റെ സിനിമയിലേക്കും പ്രിയക്ക് ക്ഷണം ലഭിച്ചു എന്നതാണ് അത്. അടുത്ത മെയ് മാസത്തിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത് എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇതിനോടും പ്രിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇപ്പോഴും ട്രെന്‍ഡിങ്
പ്രിയ അഭിനയിച്ച മാണിക്യ മലരായ പൂവീ എന്ന ഗാനം ഇപ്പോഴും യൂട്യൂബില്‍ ട്രെന്‍ഡിങ് ആണ്. ഗാനം പുറത്തിറങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ കാല് കോടിയോളം പേര് അത് യൂട്യൂബില്‍ മാത്രം കണ്ടുകഴിഞ്ഞു. ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും കണ്ടതിന്റെ കണക്കുകള്‍ കൂട്ടാതെയാണ് ഇത്.

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആകാന്‍
ഒമര്‍ ലുലുവിന്റെ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആകാന്‍ വേണ്ടി ഓഡിഷന് എത്തിയ ആളായിരുന്നു പ്രിയ പ്രകാശ് വാര്യര്‍. അവിടെ നിന്നാണ് പ്രശസ്തിയുടെ ഔന്നത്യത്തില്‍ എത്തി നില്‍ക്കുന്നത്. അപ്രതീക്ഷിതം ആയിരുന്നു ഈ പ്രശസ്തി എന്ന് പ്രിയ തന്നെ തുറന്ന് പറയുന്നും ഉണ്ട്!

ഡിഗ്രി വിദ്യാര്‍ത്ഥിനി
തൃശൂര്‍ സ്വദേശിനിയാണ് പ്രിയ പ്രകാശ് വാര്യര്‍. തൃശൂരിലെ വിമല കോളില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ്. കോളേജില്‍ നിന്ന് അനുമതി വാങ്ങിയാണ് പ്രിയ ഒമര്‍ ലുലുവിന്റെ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയത്.

ട്രോള്‍ പൊങ്കാല
പാട്ടും പ്രിയയുടെ കണ്ണിറുക്കലും ഹിറ്റ് ആയതോടെ ട്രോളുകളിലും പ്രിയ താരമായിരുന്നു. പാട്ട് വച്ച് തന്നെ പല ഒരുപാട് വീഡിയോ ട്രോളുകള്‍ ഇറങ്ങിയിരുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications