ഡിജിറ്റലാണോ നീതി ആയോഗ് ലക്ഷാധിപതിയാക്കും: ലക്കി ഡ്രോയ്ക്ക് വേണ്ടി പ്രഖ്യാപിച്ചത് കോടികള്‍!!
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിജയികളുള്ളത്
ദില്ലി: രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച നീതി ആയോഗ് ലക്കി ഡ്രോയ്ക്ക് പ്രൈസ് മണി പ്രഖ്യാപിച്ചു. ലക്കി ഡ്രോ വഴി വിജയികളായ 3.42 പേര്‍ക്കുള്ള പ്രൈസ് മണിയ്ക്ക് വേണ്ടിയാണ് പേയ്‌മെന്റ് കമ്മീഷന്‍ 54.90 കോടി രൂപ പ്രഖ്യാപിച്ചത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷനാണ് ഡിജിറ്റല്‍ പേയ്‌മെന്റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ലക്കി ഗ്രാഹക് യോജന, ഡിജി ധന്‍ വ്യാപാര്‍ യോജന എന്നീ പേരുകളിലായി ലക്കി ഡ്രോ ആരംഭിച്ചത്. ഡിസംബര്‍ 25ന് ആരംഭിച്ച പദ്ധതി 2017 ഏപ്രില്‍ 14 വരെയാണ് പ്രവര്‍ത്തനക്ഷമമാകുകയെന്ന് പേയ്‌മെന്റ് കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
വ്യാപാരികളെയും ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തുന്നതിന് പിന്തുണയ്ക്കുന്നതിനായി ആരംഭിച്ച പദ്ധതിയില്‍ പ്രതിദിനം 15,000 വിജയികളാണ് 1.5 കോടി രൂപയ്ക്ക് അര്‍ഹരായിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമേ 14,000 വിജയികളെ ആഴ്ചകളിലും പ്രഖ്യാപിയിക്കുന്നുണ്ട്. ഇവര്‍ക്ക് പ്രൈസ് മണി നല്‍കുന്നതിനായി 8.3 കോടി രൂപയാണ് മാറ്റിവെയ്ക്കുന്നത്. ജനങ്ങളില്‍ നിന്ന് ഡിജിറ്റല്‍ പേയ്‌മെന്റിന്റെ
കാര്യത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നാണ് നീതി ആയോഗില്‍ നിന്നുള്ള വിവരം.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക, എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ വിജയികളുള്ളത്. എന്നാല്‍ 21നും 30 ഇടയില്‍ പ്രായമുള്ളവരാണ് വിജയില്‍ അധികവും എന്ന പ്രത്യേകതയുണ്ട്. റൂപേ കാര്‍ഡ്, ഭീം, ആധാര്‍ അധിഷ്ഠിതമാക്കിയ പേയ്‌മെന്റ് എന്നിവ ഉപയോഗിക്കുന്ന ഉപയോക്താക്കളും വ്യാപാരികളുമാണ് വിജയികള്‍.












Click it and Unblock the Notifications