കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാത്തിനും കാരണം രഘുറാം രാജന്‍... നോട്ട് നിരോധനം ഒരു പ്രശ്‌നവും ഉണ്ടാക്കിയില്ല: രാജീവ് കുമാര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനം ആണ് രാജ്യത്തിന്റെ സമ്പദ് ഘടനയെ പിറകോട്ടടിച്ചത് എന്നാണ് പല സാമ്പത്തിക ശാസ്ത്രജ്ഞരും വിലയിരുത്തുന്നത്. നോട്ട് നിരോധനം പ്രതീക്ഷിച്ച ഫലം സൃഷ്ടിച്ചില്ല. അസാധുവാക്കിയ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചെത്തുകയും ചെയ്തു.

ഉടച്ചിട്ടുണ്ട്... പക്ഷേ, വാർക്കാൻ പറ്റിയില്ല! സുരേന്ദ്രപ്പയ്യൂരിന്റെ പ്രവചനം അച്ചട്ട്! ട്രോൾ പൊങ്കാലഉടച്ചിട്ടുണ്ട്... പക്ഷേ, വാർക്കാൻ പറ്റിയില്ല! സുരേന്ദ്രപ്പയ്യൂരിന്റെ പ്രവചനം അച്ചട്ട്! ട്രോൾ പൊങ്കാല

അപ്പോൾ കള്ളപ്പണമെല്ലാം എവിടെ പോയി! നിരോധിച്ച നോട്ടിൽ 99.3 ശതമാനവും തിരിച്ചെത്തിഅപ്പോൾ കള്ളപ്പണമെല്ലാം എവിടെ പോയി! നിരോധിച്ച നോട്ടിൽ 99.3 ശതമാനവും തിരിച്ചെത്തി

എന്നാല്‍ നോട്ട് നിരോധനം അല്ല രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടടിച്ചത് എന്നാണ് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറയുന്നത്. മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നയങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

Raghuram Rajan

നിഷ്‌ക്രിയ ആസ്തികളെ സംബന്ധിച്ച രഘുറാം രാജന്റെ നയങ്ങള്‍ ആണ് സമ്പാത്തിക വളര്‍ച്ചയെ തളര്‍ത്തിയത് എന്നാണ് വിശദീകരണം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് കുമാര്‍ ഇത്തരം ഒരു ആരോപണം ഉന്നയിച്ചത്.

നോട്ട് നിരോധനത്തിന് ശേഷം ഉള്ള കാലഘട്ടത്തില്‍ വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണമായത് ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയതല്ല. സമ്പദ്ഘടനയില്‍ അതിന് മുമ്പ് തന്നെ തളര്‍ച്ച പ്രകടമായിരുന്നു. 2015-2016 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ തന്നെ വളര്‍ച്ച നിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു എന്നും രാജീവ് കുമാര്‍ വിശദീകരിക്കുന്നുണ്ട്.

2017 ന്റെ പാതിയില്‍ തന്നെ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 10.5 ലക്ഷം കോടി ആയി ഉയര്‍ന്നിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഇത് വെറും 4 ലക്ഷം കോടിയായിരുന്നു. നിഷ്‌ക്രിയ ആസ്തികള്‍ സംബന്ധിച്ച് രഘുറാം രാജന്‍ നടപ്പിലാക്കിയ പദ്ധതികളെ തുടര്‍ന്ന് ബാങ്കുകള്‍ വ്യാപാര മേഖലയ്ക്ക് പണം കൊടുക്കുന്നത് അവസാനിപ്പിച്ചു എന്നും അതാണ് വളര്‍ച്ചാനിരക്ക് കുറച്ചത് എന്നും ആണ് ആരോപണം.

English summary
Raghuram Rajan's polices slowed down economy, not Note Ban, says Niti Ayog Vice Chairman Rajiv Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X