കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തത്കാലില്‍ റെയില്‍വേ കാണുന്നത് 'കിടിലന്‍' ലാഭം

Google Oneindia Malayalam News

ദില്ലി: ക്രിസ്മസ് ദിനത്തില്‍ റെയില്‍വേ തത്കാല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച സംഭവം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തത്കാല്‍ നിരക്കുകള്‍ കൂട്ടിയെങ്കിലും സേവനങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും മെല്ലെപ്പോക്ക് തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ 27 ഞായറാഴ്ചയിലെ യാത്രയ്ക്ക് വേണ്ടി തലേ ദിവസം ഓണ്‍ലൈനില്‍ തത്കാലിന് ശ്രമിച്ച മിക്കവര്‍ക്കും നിരാശരാകാനായിരുന്നു വിധി.

എന്തായാലും തത്കാല്‍ നിരക്ക വര്‍ദ്ധനയിലൂടെ മാത്രം റെയില്‍വേ ഒരു വര്‍ഷം പ്രതീക്ഷിയ്ക്കുന്നത് അമ്പത് കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. പത്ത് രൂപമുതല്‍ നൂറ് രൂപ വരെയാണ് തത്കാല്‍ നിരക്കില്‍ വര്‍ദ്ധനവരുത്തിയിട്ടുള്ളത്.

Railway

റെയില്‍വേ ടിക്കറ്റ് റിസര്‍വേഷന് ഓണ്‍ലൈന്‍ സേവനം ഉപയോഗിയ്ക്കുന്നവരുടെ എണ്ണം ഇപ്പോഴും പരിമിതമാണ്. എന്നാല്‍ തത്കാല്‍ ടിക്കറ്റ് എടുക്കുന്നവരെ കണക്കാക്കുമ്പോള്‍ ഇവരായിരിയ്ക്കും മുന്‍പന്തിയില്‍.

തേര്‍ഡ് എസിയിലെ ചുരുങ്ങിയ തത്കാല്‍ നിരക്ക് 250 ല്‍ നിന്ന് 300 രൂപയായാണ് ഉയര്‍ത്തിയിട്ടുളളത്. കൂടിയ നിരക്ക് 350 ല്‍ നിന്ന് നാനൂറായും ഉയര്‍ത്തിയിട്ടുണ്ട്. സെക്കന്റ് എസിയില് ഇത് യഥാക്രമം മുന്നൂറില്‍ നിന്ന് 400 ലേയ്ക്കും, നാനൂറില്‍ നിന്ന് 500 ലേയ്ക്കും ഉയര്‍ത്തിയിട്ടുണ്ട്.

English summary
Railway expects Rs 50 crore additional income through raised Tatkal charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X