കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ ടിക്കറ്റിന് വേണ്ടി ഐആര്‍സിടിസി സൈറ്റില്‍ പോകണമെന്നില്ല, ഐസിഐസിയിലും നടക്കും

Google Oneindia Malayalam News

മുംബൈ: നിലവില്‍ ട്രെയില്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്യണമെങ്കില്‍ രണ്ട് മാര്‍ഗ്ഗങ്ങളാണ് യാത്രക്കാര്‍ക്ക് മുന്നിലുള്ളത്. ഒന്നുകില്‍ റെയില്‍വേ സ്‌റ്റേഷനില്‍ പോയി കാത്തുനിന്ന് ടിക്കറ്റ് റിസര്‍വ്വ് ചെയ്യണം, അല്ലെങ്കില്‍ ഐആര്‍സിടിസിയുടെ വെബ്‌സൈറ്റിലൂടെ. അതും അല്ലെങ്കില്‍ വലിയ തുക കമ്മീഷന്‍ നല്‍കി ഏജന്റുമാരെ സമീപിയ്ക്കണം.

ഓണ്‍ലൈന്‍ വഴി ട്രെയിന്‍ ടിക്കറ്റ് റിസര്‍വ്വ് ചെയ്യുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ് മാത്രമല്ല, ഐസിഐസിഐയുടെ വെബ്‌സൈറ്റ് വഴിയും ഇനി ട്രെയിന്‍ ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാം.

icici

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളില്‍ ഒന്നാണ് ഐസിഐസിഐ. ഇവരുടെ മൊബൈല്‍ ബാങ്കിങ് വഴിയും പ്രീ പെയ്ഡ് ഡിജിറ്റല്‍ വാലറ്റ് വഴിയും ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാം.

ഐസിഐസിഐ ബാങ്കില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഈ സേവനം ലഭ്യമാകും. ആദ്യം ഐആര്‍സിടിസിയില്‍ അക്കൗണ്ട് തുറക്കണം എന്ന് മാത്രം. പിന്നീട് ഒറ്റത്തവണ രജിസ്‌ട്രേഷനിലൂ
ടെ ഐസിഐസിഐയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

ആദ്യമായാണ് റെയില്‍വേ ടിക്കറ്റ് ബുക്കിങ്ങിന് ഇത്തരം ഒരു സംവിധാനം കൊണ്ടുവരുന്നത്. ഐആര്‍സിടിസിയില്‍ ലഭ്യമായ എല്ലാ സേവനങ്ങളും ഐസിഐസിഐയുടെ വെബ്‌സൈറ്റിലും ലഭ്യമാകും.

English summary
ICICI Bank has tied up with railway's e-ticketing platform IRCTC to sell rail tickets through its website.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X