കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വേ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം: ഉത്സവബത്ത 78 ദിവസത്തെ ശമ്പളം!

12.3 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്കാണ് ദസറ ആഘോഷങ്ങളുടെ ഭാഗമായുള്ള ഉത്സവബത്ത ലഭിക്കുക.

Google Oneindia Malayalam News

ദില്ലി: റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പളം ബോണസായി നല്‍കുന്നതിനുള്ള ശുപാര്‍ശയ്ക്ക് ക്യാബിനറ്റിന്‍റെ അംഗീകാരം. നോണ്‍ ഗസ്റ്റഡ് റെയില്‍വേ ജീവനക്കാര്‍ക്കാണ് ഉല്‍പ്പാദനക്ഷമതയ്ക്ക് അനുസൃതമായി ബോണസ് ലഭിക്കുകയെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം. 12.3 ലക്ഷം റെയില്‍വേ ജീവനക്കാര്‍ക്കാണ് ദസറ ആഘോഷങ്ങളുടെ ഭാഗമായുള്ള ഉത്സവബത്ത ആനുകൂല്യം ലഭിക്കുക.

നോണ്‍ ഗസറ്റഡ് റാങ്കിലുള്ള റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പളമാണ് 2016- 17 വര്‍ഷത്തെ ബോണസായി നല്‍കുന്നതെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്.

train-latest

റെയില്‍വേ ജീവനക്കാര്‍ക്ക് ഉത്തവബത്തയായി അനുവദിച്ചിട്ടുള്ള തുക ദസറ,ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങള്‍ക്ക് മുമ്പായി ലഭിച്ചെന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. റെയില്‍വേ ജീവനക്കാര്‍ക്ക് ഉത്തവ ബത്തയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് റെയില്‍വേയുടെ പ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകരുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

English summary
The Union Cabinet on Wednesday approved 78 days productivity-linked bonus for non-gazetted rail employees, Finance Minister Arun Jaitley said.The decision was taken at a Cabinet meeting chaired by Prime Minister Narendra Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X