ഡബിള്‍ഡെക്കര്‍ എസി ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ;സര്‍വ്വീസ് ഈ റൂട്ടില്‍ മാത്രം!!കിടു ഓഫറുകള്‍!
ദില്ലി: രാത്രിയാത്രയ്ക്ക് ഡബിള്‍ ഡെക്കര്‍ എസി ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ. ദില്ലി- ലഖ്നൊ പോലെയുള്ള റൂട്ടുകളില്‍ ജൂലൈ മുതലാണ് സര്‍വ്വീസ് ആരംഭിക്കുകയെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന് വ്യക്തമാക്കി. 120 പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലായിരിക്കും ട്രെയിനിന്റെ ഓരോ കോച്ചായിരിക്കും എസി ഡബിള്‍ ഡെക്കര്‍ ഡക്കര്‍ ട്രെയിനിനുണ്ടാവുക.
നിലവിലുള്ള ഉത്കൃഷ്ട് ഡബിള്‍ ഡക്കര്‍ എസി യാത്രി എക്സ്പ്രസിനും ഉദയ് എക്സ്പ്രസിനും സ്ലീപ്പര്‍ ബെര്ത്തുകൡ, പകരം റിക്ലെയിനിംഗ് ചെയറാണുള്ളത്. ഇതിന് പുറമേ ചായ- കാപ്പി വെന്‍ഡിംഗ് മെഷീനുകളും ഭക്ഷണവും ട്രെയിനിലുണ്ടാവും.

ഉദയ് എക്സ്പ്രസ്
തിരക്കേറിയ ദില്ലി- ലഖ്നൊ റൂട്ടുകളിലായിരിക്കും ഉദയ് എക്സ്പ്രസ് സര്‍വ്വീസ് നടത്തുക. മറ്റ് റെഗുലര്‍- മെയില്‍ എക്സ്പ്രസുകളിലെ 3എസി നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലായിരിക്കും ടിക്കറ്റ് ലഭ്യമാക്കുക. ഇതിന് പുറമേ മറ്റ് സംവിധാനങ്ങളും ഉദയ് എക്സപ്രസില്‍ ഏര്‍പ്പെടുത്തുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

എല്‍സിഡി ടിവിയും വൈഫൈയും
ഡബിള്‍ ഡക്കര്‍ എസി ട്രെയിനിന്റെ ഓരോ കോച്ചിലും വലിയ എല്‍സിഡി ടിവി സ്ക്രീന്‍, വൈഫൈ കണക്ഷനുള്ള ഹെഡ്ഫോണ് എന്നിവയും ട്രെയിന്‍ യാത്രക്കാര്‍ക്ക് ലഭിയ്ക്കും.

ലെഗ് സ്പേസും കിടിലന്‍ ഡിസൈനും
മോഡേണ്‍ ലുക്കില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള കോച്ചുകള്‍ക്ക് ഓരോ സീറ്റിനും മതിയായ ലെഗ് സ്പേസും ഉണ്ടായിരിക്കും. ഇതിന് പുറമേ എല്ലാ കോച്ചുകളിലും ബയോ ടോയ്ലെറ്റുകള്

ധനകാര്യ ബജറ്റിലെ പ്രഖ്യാപനം
2016-2017 കേന്ദ്ര റെയില്‍വേ ബജറ്റിലെ പ്രഖ്യാപനം അനുസരിച്ചാണ് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഡബിള്‍ ഡക്കര്‍ എസി ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. ജൂലൈ മുതലായിരിക്കും സര്‍വ്വീസ് ആരംഭിക്കുക.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications