കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡബിള്‍ഡെക്കര്‍ എസി ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ;സര്‍വ്വീസ് ഈ റൂട്ടില്‍ മാത്രം!!കിടു ഓഫറുകള്‍!

  • By Ohisha
Google Oneindia Malayalam News

ദില്ലി: രാത്രിയാത്രയ്ക്ക് ഡബിള്‍ ഡെക്കര്‍ എസി ട്രെയിനുമായി ഇന്ത്യന്‍ റെയില്‍വേ. ദില്ലി- ലഖ്‌നൊ പോലെയുള്ള റൂട്ടുകളില്‍ ജൂലൈ മുതലാണ് സര്‍വ്വീസ് ആരംഭിക്കുകയെന്ന് മുതിര്‍ന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 120 പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലായിരിക്കും ട്രെയിനിന്റെ ഓരോ കോച്ചായിരിക്കും എസി ഡബിള്‍ ഡെക്കര്‍ ഡക്കര്‍ ട്രെയിനിനുണ്ടാവുക.

നിലവിലുള്ള ഉത്കൃഷ്ട് ഡബിള്‍ ഡക്കര്‍ എസി യാത്രി എക്‌സ്പ്രസിനും ഉദയ് എക്‌സ്പ്രസിനും സ്ലീപ്പര്‍ ബെര്‍ത്തുകൡ, പകരം റിക്ലെയിനിംഗ് ചെയറാണുള്ളത്. ഇതിന് പുറമേ ചായ- കാപ്പി വെന്‍ഡിംഗ് മെഷീനുകളും ഭക്ഷണവും ട്രെയിനിലുണ്ടാവും.

 ഉദയ് എക്‌സ്പ്രസ്

ഉദയ് എക്‌സ്പ്രസ്

തിരക്കേറിയ ദില്ലി- ലഖ്‌നൊ റൂട്ടുകളിലായിരിക്കും ഉദയ് എക്‌സ്പ്രസ് സര്‍വ്വീസ് നടത്തുക. മറ്റ് റെഗുലര്‍- മെയില്‍ എക്‌സ്പ്രസുകളിലെ 3എസി നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കിലായിരിക്കും ടിക്കറ്റ് ലഭ്യമാക്കുക. ഇതിന് പുറമേ മറ്റ് സംവിധാനങ്ങളും ഉദയ് എക്‌സപ്രസില്‍ ഏര്‍പ്പെടുത്തുമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

എല്‍സിഡി ടിവിയും വൈഫൈയും

എല്‍സിഡി ടിവിയും വൈഫൈയും

ഡബിള്‍ ഡക്കര്‍ എസി ട്രെയിനിന്റെ ഓരോ കോച്ചിലും വലിയ എല്‍സിഡി ടിവി സ്‌ക്രീന്‍, വൈഫൈ കണക്ഷനുള്ള ഹെഡ്‌ഫോണ്‍ എന്നിവയും ട്രെയിന്‍ യാത്രക്കാര്‍ക്ക് ലഭിയ്ക്കും.

ലെഗ് സ്‌പേസും കിടിലന്‍ ഡിസൈനും

ലെഗ് സ്‌പേസും കിടിലന്‍ ഡിസൈനും

മോഡേണ്‍ ലുക്കില്‍ ഡിസൈന്‍ ചെയ്തിട്ടുള്ള കോച്ചുകള്‍ക്ക് ഓരോ സീറ്റിനും മതിയായ ലെഗ് സ്‌പേസും ഉണ്ടായിരിക്കും. ഇതിന് പുറമേ എല്ലാ കോച്ചുകളിലും ബയോ ടോയ്‌ലെറ്റുകള്‍

 ധനകാര്യ ബജറ്റിലെ പ്രഖ്യാപനം

ധനകാര്യ ബജറ്റിലെ പ്രഖ്യാപനം

2016-2017 കേന്ദ്ര റെയില്‍വേ ബജറ്റിലെ പ്രഖ്യാപനം അനുസരിച്ചാണ് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഡബിള്‍ ഡക്കര്‍ എസി ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുന്നത്. ജൂലൈ മുതലായിരിക്കും സര്‍വ്വീസ് ആരംഭിക്കുക.

English summary
The Indian Railways will launch in July a special double decker, air-conditioned train service for overnight journeys on high-demand routes such as New Delhi-Lucknow, a senior Railway Ministry officer has said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X