കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനുകളില്‍ കമ്പിളിയില്ല!! വിമര്‍ശനം അതിരുകടന്നോ, റെയില്‍വേ യാത്രക്കാരെ പാഠം പഠിപ്പിക്കും!!

വൃത്തിയില്ലാത്ത കമ്പിളികളാണ് നല്‍കുന്നതെന്ന യാത്രക്കാരുടെ വിമര്‍ശനത്തെ തുടര്‍ന്നാണ് നീക്കം

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ റെയില്‍വേയിലെ പല ട്രെയിനുകളില്‍ നിന്നും കമ്പിളികള്‍ അപ്രത്യക്ഷമാവും. ട്രെയിന്‍ യാത്രക്കിടെ യാത്രക്കാര്‍ക്ക് നല്‍കുന്നത് വൃത്തിയില്ലാത്ത കമ്പിളികളാണെന്ന യാത്രക്കാരുടെ വിമര്‍ശനത്തെ തുടര്‍ന്നാണ് നീക്കം. എന്നാല്‍ ചില ട്രെയിനുകളിലെ എസി കോച്ചുകളില്‍ മാത്രാമായിരിക്കും കമ്പിളി ലഭ്യമാക്കുന്നത് അവസാനിപ്പിക്കുക. നേരത്തെ പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ ട്രെയിനുകളിലെയും സ്റ്റേഷനുകളിലേയും വൃത്തിഹീനമായ അവസ്ഥയെക്കുറിച്ച് ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നീക്കം.

പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ച സിഎജി റിപ്പോര്‍ട്ടില്‍ ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തെക്കുറിച്ചും ഗുരുതരമായ പ്രശ്നങ്ങളാണ് ചൂണ്ടിക്കാണിച്ചിരുന്നത്. രാജ്യത്തെ 74 സ്റ്റേഷനുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ഭക്ഷണവും വെള്ളവും ശുദ്ധമല്ല അണുബാധയുള്ള ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നതെന്നും റീസൈക്കിള്‍ ചെയ്ത പാക്കിംഗ് വസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇതില്‍ വെള്ളക്കുപ്പികള്‍ ഉള്‍പ്പെടുന്നുവെന്നും സിഎജി വ്യക്തമാക്കിയിരുന്നു. ജ്യൂസുകളും മറ്റ് പാനീയങ്ങളും തയ്യാറാക്കുന്നതിന് പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നതെന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുറന്നിടുന്നതുമൂലം പാറ്റയും എലിയും സ്പര്‍ശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൂട് കൂട്ടി പരീക്ഷണം

ചൂട് കൂട്ടി പരീക്ഷണം

പരീക്ഷണാര്‍ത്ഥം എസി കോച്ചുകളിലെ താപനില 19 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസാക്കിക്കൊണ്ട് പരീക്ഷണം നടത്താനാണ് റെയില്‍വേ ഒരുങ്ങുന്നത്. ഇതോടെ യാത്രക്കാര്‍ തണുപ്പുകൊണ്ട് വിറയ്ക്കുന്ന സാഹചര്യം ഇല്ലതാക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍.

സാമ്പത്തിക നഷ്ടം നികത്തും!!

സാമ്പത്തിക നഷ്ടം നികത്തും!!

ഇന്ത്യന്‍ റെയില്‍വേയിലെ പല ട്രെയിനുകളില്‍ നിന്നും കമ്പിളികള്‍ ഒഴിവാക്കുന്നതോടെ റെയില്‍വേയ്ക്ക് സാമ്പത്തിക ലാഭമുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. യാത്രക്കാരില്‍ നിന്ന് 22 രൂപ ഈടാക്കുന്ന കമ്പിളികള്‍ അലക്കി വൃത്തിയാക്കുന്നതിന് 55 രൂപയാണ് ചെലവ് വരുന്നത്. ഈ അധിക തുക ലാഭിക്കാനാവും എന്നതാണ് മെച്ചം.

അലക്ക് മാസത്തില്‍ ഒരിക്കല്‍!!

അലക്ക് മാസത്തില്‍ ഒരിക്കല്‍!!

ഒരു മാസത്തിലൊരിക്കലോ രണ്ട് മാസം കൂടുമ്പോഴോ ട്രെയിനില്‍ ഉപയോഗിക്കുന്ന കമ്പിളികള്‍ അലക്കി വൃത്തിയാക്കിയിരിക്കണമെന്നാണ് റെയില്‍വേയുടെ ചട്ടം. ഇത് സാധ്യമാകാത്ത ഘട്ടങ്ങളിലാണ് കമ്പിളികളുടെ വൃത്തിയെക്കുറിച്ച് യാത്രക്കാര്‍ റെയില്‍വേയ്ക്ക് പരാതി നല്‍കുന്നത്.

ഡിസ്പോസിബിള്‍ ബെഡ് റോള്‍

ഡിസ്പോസിബിള്‍ ബെഡ് റോള്‍

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ റെയില്‍വേ പരീക്ഷണാര്‍ത്ഥം യാത്രക്കാര്‍ക്ക് ഡിസ്പോസിബിള്‍ ബെഡ് റോളുകള്‍ വിതരണം ചെയ്തിരുന്നു. ഐആര്‍സിടിസി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന
ടിക്കറ്റുകള്‍ സ്ഥിരീകരിക്കുന്നതോടെ കൗണ്ടറില്‍ നിന്നോ സ്റ്റേഷനില്‍ നിന്നോ ബെഡ് റോളുകള്‍ ലഭിക്കുന്ന രീതിയിലായിരുന്നു പദ്ധതി നടപ്പിലാക്കിയിരുന്നത്. ഉപയോഗത്തിന് ശേഷം യാത്രക്കാര്‍ക്ക് ഇവ വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനും അനുമതി നല്‍കിയിരുന്നു.

രണ്ട് തരം കിറ്റുകള്‍

രണ്ട് തരം കിറ്റുകള്‍

ടൈപ്പ് വണ്‍ ബെഡ് റോള്‍ കിറ്റില്‍ രണ്ട് കോട്ടണ്‍ ബെഡ് ഷീറ്റുകള്‍, ഒരു തലയണ എന്നിവയാണ്. ഇതിന് 140 രൂപയാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്.
ടൈപ്പ് 2 കിറ്റില്‍ ഒരു കമ്പിളി മാത്രമാണുണ്ടാവുക. ഇതിന് 110 രൂപയാണ് ഐആര്‍സിടിസി ഈടാക്കിയിരുന്നത്.

സിഎജി റിപ്പോര്‍ട്ടില്‍ ഭക്ഷണവും

സിഎജി റിപ്പോര്‍ട്ടില്‍ ഭക്ഷണവും

ഭക്ഷണവും വെള്ളവും ശുദ്ധമല്ല അണുബാധയുള്ള ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്യുന്നതെന്നും റീസൈക്കിള്‍ ചെയ്ത പാക്കിംഗ് വസ്തുക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇതില്‍ വെള്ളക്കുപ്പികള്‍ ഉള്‍പ്പെടുന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ 74 സ്റ്റേഷനുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ജ്യൂസുകളും മറ്റ് പാനീയങ്ങളും തയ്യാറാക്കുന്നതിന് പൈപ്പ് വെള്ളമാണ് ഉപയോഗിക്കുന്നതെന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുറന്നിടുന്നതുമൂലം പാറ്റയും എലിയും സ്പര്‍ശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Faced with criticism that it gives dirty blankets to passengers, the railways is working on a pilot project to discontinue providing them in AC coaches in some trains.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X