ചരിത്ര വനിത പടിയിറങ്ങുന്നു; എസ്ബിഐക്ക് പുതിയ സാരഥി... അരുന്ധതി ഭട്ടാചാര്യക്ക് ശേഷം രജനീഷ് കുമാര്‍
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത ചെയര്മാന് ആയി രജനീഷ് കുമാറിനെ നിയമിച്ചു. നിലവിലെ ചെയര്‍പേഴ്സണ്‍ അരുന്ധതി ഭട്ടാചാര്യ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
അടുത്ത ആഴ്ചയാണ് അരുന്ധതി സ്ഥാനം ഒഴിയുന്നത്. രജനീഷ് കുമാര്‍ അടുത്ത നാല് വര്‍ഷത്തേക്ക് എസ്ബിഐയുടെ ചെയര്മാന് സ്ഥാനം വഹിക്കും എന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായി എസ്ബിഐ മാറിയിട്ടുണ്ട്.
നിലവില്‍ നാഷണല്‍ ബാങ്കിങ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ആണ് രജനീഷ് കുമാര്‍. അടുത്ത നാല് വര്‍ഷം എസ്ബിഐയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും ആയിരിക്കും ഇദ്ദേഹം. ഭൗതികശാത്രത്തില് ബിരുദാനന്തര ബിരുദധാരിയാണ് രജനീഷ്.
2013 ല്‍ ആയിരുന്നു അരുന്ധതി ഭട്ടാചാര്യയെ എസ്ബിഐയുടെ ചെയര്‍പേഴ്സണ്‍ ആയി നിയമിച്ചത്. ബാങ്കിന്റെ ചരിത്രത്തിലെ ആദ്യ വനിത ചെയര്മാന് ആയിരുന്നു അവര്‍. 2016 ല്‍ കാലാവധി അവസാനിച്ചിരുന്നെങ്കിലും ഒരു വര്‍ഷംകൂടി നീട്ടി നല്‍കുകയായിരുന്നു .
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications