കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്ര വനിത പടിയിറങ്ങുന്നു; എസ്ബിഐക്ക് പുതിയ സാരഥി... അരുന്ധതി ഭട്ടാചാര്യക്ക് ശേഷം രജനീഷ് കുമാര്‍

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത ചെയര്‍മാന്‍ ആയി രജനീഷ് കുമാറിനെ നിയമിച്ചു. നിലവിലെ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

അടുത്ത ആഴ്ചയാണ് അരുന്ധതി സ്ഥാനം ഒഴിയുന്നത്. രജനീഷ് കുമാര്‍ അടുത്ത നാല് വര്‍ഷത്തേക്ക് എസ്ബിഐയുടെ ചെയര്‍മാന്‍ സ്ഥാനം വഹിക്കും എന്നാണ് റിപ്പോര്‍ട്ട്.

Arundhati Bhattacharya

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അസോസിയേറ്റ് ബാങ്കുകള്‍ ലയിപ്പിച്ചതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നായി എസ്ബിഐ മാറിയിട്ടുണ്ട്.

നിലവില്‍ നാഷണല്‍ ബാങ്കിങ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ആണ് രജനീഷ് കുമാര്‍. അടുത്ത നാല് വര്‍ഷം എസ്ബിഐയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും ആയിരിക്കും ഇദ്ദേഹം. ഭൗതികശാത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് രജനീഷ്.

2013 ല്‍ ആയിരുന്നു അരുന്ധതി ഭട്ടാചാര്യയെ എസ്ബിഐയുടെ ചെയര്‍പേഴ്‌സണ്‍ ആയി നിയമിച്ചത്. ബാങ്കിന്റെ ചരിത്രത്തിലെ ആദ്യ വനിത ചെയര്‍മാന്‍ ആയിരുന്നു അവര്‍. 2016 ല്‍ കാലാവധി അവസാനിച്ചിരുന്നെങ്കിലും ഒരു വര്‍ഷംകൂടി നീട്ടി നല്‍കുകയായിരുന്നു .

English summary
Rajnish Kumar has been appointed as the next chairman of State Bank of India, PTI reported on Wednesday. He will take over Arundhati Bhattacharya, whose term will come to an end this week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X