കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പവന്‍ പണയം വച്ചാല്‍ 37,080 രൂപ കിട്ടും!!! റിസര്‍വ്വ് ബാങ്കിന്റെ പുതിയ നയം എങ്ങനെ... അറിയാം

Google Oneindia Malayalam News

മുംബൈ: ശരാശരി മലയാളികളുടെ ഏറ്റവും സുരക്ഷിതമായ സ്വകാര്യ നിക്ഷേപം സ്വര്‍ണത്തില്‍ ആയിരിക്കും. ആവശ്യം വരുമ്പോള്‍ എത്രയും പെട്ടെന്ന് പണമാക്കി മാറ്റാം എന്നതാണ് സ്വര്‍ണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

അത്യാവശ്യങ്ങള്‍ക്കായി സ്വര്‍ണം വില്‍ക്കുക എന്നതിനേക്കാള്‍ കൂടുതല്‍, പണയം വയ്ക്കുക എന്നതാണ് മിക്കവരും കാണുന്ന മാര്‍ഗ്ഗം. സ്വര്‍ണപ്പണയം സ്വീകരിക്കുന്ന ഇത്രയധികം ധനകാര്യ സ്ഥാപനങ്ങള്‍ മറ്റൊരിടത്തും ഉണ്ടാവുകയും ഇല്ല. എന്തായാലും റിസര്‍വ്വ് ബാങ്കിന്റെ പുതിയ തീരുമാനം സ്വര്‍ണം പണയം വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ആശ്വസകരമാണ്. വിശദാംശങ്ങള്‍...

പണയ നിരക്ക്

പണയ നിരക്ക്

ഒരു പവന്‍ സ്വര്‍ണാഭരണം പണയം വച്ചാല്‍ എത്ര രൂപ വരെ ഉപഭോക്താവിന് കിട്ടും എന്നതാണ് ചോദ്യം. പല സ്ഥാപനങ്ങളില്‍ ഇത് പലരീതിയില്‍ ആയിരിക്കും. എന്നിരുന്നാലും സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെ വായ്പനായി നല്‍കാം എന്നായിരുന്നു ഇതുവരെയുള്ള ചട്ടം.

 90 ശതമാനം നല്‍കാം

90 ശതമാനം നല്‍കാം

എന്നാല്‍ ഈ ചട്ടം വീണ്ടും ലഘൂകരിക്കുകയാണ് സുപ്രീം കോടതി. സ്വര്‍ണപ്പണയത്തില്‍ ആഭരണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനം വരെ വായ്പയായി നല്‍കാം എന്നാണ് പുതിയ ചട്ടം. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിത്.

കൊവിഡ് കാലത്തെ സഹായം

കൊവിഡ് കാലത്തെ സഹായം

ലോകമെങ്ങും കൊവിഡ് 19 ന്റെ പിടിയില്‍ ആണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം മുന്നോട്ട് പോകുന്നത്. സ്വര്‍ണവിലയാണെങ്കില്‍ ദിനം പ്രതി ഉയര്‍ന്നുകൊണ്ടിരിക്കുകയും ആണ്. ഈ സാഹചര്യത്തില്‍ കൊവിഡ്19 സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കി ആഘാതം കുറയ്ക്കാനാണ് തീരുമാനം.

Recommended Video

cmsvideo
സ്വര്‍ണ വില 50,000ലേക്ക് ?
ദീര്‍ഘകാലത്തേക്ക്

ദീര്‍ഘകാലത്തേക്ക്

കൊവിഡ്19 ന്റെ പ്രതിസന്ധികള്‍ അടുത്ത കാലത്തൊന്നും അവസാനിക്കില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്വര്‍ണപ്പണയ വായ്പയുടെ ചട്ടം ലഘൂകരിച്ചുകൊണ്ടുള്ള പുതിയ ചട്ടം 2021 മാര്‍ച്ച് 31 വരെ തുടരും എന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബാങ്കുകള്‍ക്കും ആശ്വാസം

ബാങ്കുകള്‍ക്കും ആശ്വാസം

സ്വര്‍ണ പണയ വായ്പകള്‍ ബാങ്കുകളെ സംബന്ധിച്ചും ആശ്വാസമാണ്. ഏറ്റവും സുരക്ഷിതമായ ഈട് ആണ് സ്വര്‍ണം എന്നത് തന്നെയാണ് കാരണം. തിരിച്ചടവ് മുടങ്ങിയാല്‍ പോലും ബാങ്കിന് വലിയ ബാധ്യതകള്‍ സ്വര്‍ണ വായ്പമൂലം ഉണ്ടാകാറില്ല. സ്വര്‍ണ വില കുത്തനെ ഇടിഞ്ഞാല്‍ മാത്രമേ ബാങ്കുകളെ ഇത് ബാധിക്കുകയുള്ളൂ.

ഒരു പവന്‍ സ്വര്‍ണത്തിന് എത്ര കിട്ടും

ഒരു പവന്‍ സ്വര്‍ണത്തിന് എത്ര കിട്ടും

ഓഗസ്റ്റ് 6 പ്രകാരം ഒരു പവന്‍ സ്വര്‍ണത്തിന് 41,200 രൂപയാണ് വില. ഇതേ വിലയുള്ള ഒരു പവന്‍ സ്വര്‍ണം പണയം വച്ചാല്‍ കഴിഞ്ഞ ദിവസം വരെ കിട്ടിയിരുന്നത് പരമാവധി 30,900 രൂപയായിരുന്നു. പുതിയ ചട്ടം പ്രകാരം ഈ വിലയില്‍ പവന്‍ സ്വര്‍ണം പണയം വച്ചാല്‍ 37,080 രൂപ ലഭിക്കും.

സൗദി അറേബ്യയിലേക്ക് എണ്ണ കയറ്റി അയച്ച് അമേരിക്ക!! മരുഭൂമിയിലേക്ക് മണലോ? രേഖകള്‍ പറയുന്നു...സൗദി അറേബ്യയിലേക്ക് എണ്ണ കയറ്റി അയച്ച് അമേരിക്ക!! മരുഭൂമിയിലേക്ക് മണലോ? രേഖകള്‍ പറയുന്നു...

'ശ്രീധരൻ പിള്ളയ്ക്കും കൊവിഡ്,ഗുരുതര നിലയിൽ'; വ്യാജപ്രചരണവുമായി 'കാവിമണ്ണ്', കുടുങ്ങും'ശ്രീധരൻ പിള്ളയ്ക്കും കൊവിഡ്,ഗുരുതര നിലയിൽ'; വ്യാജപ്രചരണവുമായി 'കാവിമണ്ണ്', കുടുങ്ങും

English summary
The Reserve Bank of India Governor Shaktikanta Das on Thursday announced a relaxation on loan-to-value (LTV) ratio for gold loans from 75 percent to 90 percent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X