കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലിശ നിരക്ക് കുറച്ചു, പ്രതീക്ഷിച്ചതിലും ഇരട്ടി തന്ന് രഘുറാം രാജന്‍ ഞെട്ടിച്ചു, ഇനി രൂപ കുതിയ്ക്കും

Google Oneindia Malayalam News

മുംബൈ: റിസവര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്കില്‍ അര ശതമാനം കുറവോടെയാണ് റിസര്‍വ് ബാങ്കിന്റെ നയ പ്രഖ്യാപനം. കാല്‍ ശതമാനം നിരക്ക് കുറയ്ക്കും എന്ന് പ്രതീക്ഷിച്ച സ്ഥാനത്താണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അരശതമാനം പലിശ കുറച്ച് ഞെട്ടിച്ചത്. ഏറെ ആശാവഹമായ നയപ്രഖ്യാപനമാണ് ആര്‍ബിഐയുടേതെന്ന് സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.

ഏറ്റവും അവസോരോചിതമായ സമയത്താണ് പലിശ നിരക്കുകള്‍ അര ശതമാനം കുറച്ചത്. റിപ്പോ നിരക്കുകള്‍ കുറച്ചതിന്റെ ഫലമായി ഭവന വായ്പകള്‍ ഉള്‍പ്പടെയുള്ളവയുടെ പലിശ കുറയും. ബാങ്കുകള്‍ വായ്പ സ്വീകരിയ്ക്കുന്പോള്‍ റിസര്‍വ് ബാങ്കിന് നല്‍കേണ്ട പലിശയാണ് റിപ്പോ നിരക്ക്. നാണയപ്പെരുപ്പം കുറഞ്ഞതും ചൈനയിലെ സാമ്പത്തിക സ്ഥിതിയുമാണ് ഇത്തരം ഒരു നയപ്രഖ്യാപനത്തിലേയ്ക്ക് റിസര്‍വ് ബാങ്കിനെ നയിച്ചത്.

Raghuram Rajan

സമ്പദ് ഘടനയെ ഉത്തേജിപ്പിയ്ക്കാന്‍ അരശതമാനം പലിശ കുറച്ചത് സഹായകമാകുമെന്നാണ ്പ്രതീക്ഷിയ്ക്കുന്നത്. കാരണം ഓഹരി വിപണി ഉള്‍പ്പടെ കടുത്ത തകര്‍ച്ച നേരിട്ട അവസ്ഥയാണ് മുന്‍ മാസങ്ങളില്‍ കണ്ടത്. പലിശ ഒരു ശതമാനം കുറച്ചിരുന്നെങ്കില്‍ മണി സപ്‌ളൈയ്ക്കും ഗുണകരമായേന. അധികം വൈകാതെ അമേരിയ്ക്ക പലിശ നിരക്ക ഉയര്‍ത്തുമെന്നും ചില റിപ്പോര്‍ട്ടുഖല്‍ ഉണ്ടായിരുന്നു. ഇതൊക്കെ പരിഗണിച്ചാകണം രഘുറാം രാജന്റെ സസ്‌പെന്‍സ് നയപ്രഖ്യാപനം.

English summary
RBI cut interest rates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X